ബുധനാഴ്ചത്തെ വ്യാപാരത്തില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ ശക്തമായി നല്‍കിയെങ്കിലും ഡെറിവീറ്റീവ് കോണ്‍ട്രാക്റ്റുകളുടെ എക്‌സപയറി നാളെയായതിനാലും ആഗോള വിപണികളില്‍ നഷ്ടം തുടരുന്നതിന്റെയും സ്വാധിനത്തില്‍ ഇന്ത്യന്‍ വിപണികളിലും നഷ്ടത്തില്‍ അവസാനിച്ചു. എങ്കിലും നിഫ്റ്റിയിലെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലൈയിന്‍ റോഷ്യോ മികച്ച തോതിലാണ്. മാര്‍ക്കറ്റിന്റെ മിക്ക മേഖലകളിലും നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം തുടരുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. ഇതിനിടെ പ്രമുഖ കെമിക്കല്‍ കമ്പനിയുടെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് സൂചിപ്പിച്ച് ബ്രോക്കറേജ് സ്ഥാപനമായ മോത്താലാല്‍ ഒസ്വാള്‍ രംഗത്തെത്തി. സമീപ കാലയളവിലേക്ക് ഈ ഓഹരിയില്‍ 31 ശതമാനത്തിലേറെ വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നോസിൽ (BSE:500730, NSE: NOCIL)
ഇന്ത്യയിലെ പ്രശസ്ത ബിസിനസ് സംരംഭകരായ അരവിന്ദ് മഫത്ലാൽ ഗ്രൂപ്പിൻറെ ഭാഗമാണ് നോസിൽ ലിമിറ്റഡ്. മുംബൈ ആസ്ഥാനമായി 1976 മുതൽ പ്രവർത്തിച്ചു വരുന്നു രാജ്യത്തെ ഏറ്റവും വലിയ റബ്ബർ കെമിക്കൽ നിർമാതാക്കളാണ് കമ്പനി. നാഷണൽ ഓർഗാനിക് കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നതിൻറെ ചുരുക്കരൂപമാണ് നോസിൽ (NOCIL).
റിപ്പോർട്ടിൻ്റെ ഉള്ളടക്കം
ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിൻ്റെ നിർദ്ദേശമായ ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിച്ചത്, കമ്പനിയുടെ ഉല്പന്നങ്ങൾക്ക് ഗുണകരമാണ്. എങ്കിലും ചൈനയിൽ നിന്നുള്ള ഇറക്കുമതി കമ്പനിക്ക് ഭീഷണിയായി തുടരുന്നുണ്ട്. ഒരു കിലോ ഉൽപ്പന്നത്തിൽ നിന്നുള്ള കമ്പനിയുടെ ലാഭം 35 രൂപയായിരുന്നത് 2023 സാമ്പത്തിക വർഷത്തിൽ 45 രൂപയായും 2024 സാമ്പത്തിക വർഷത്തിലത് 50 രൂപയിലേക്ക് മെച്ചപ്പെടും എന്നുള്ള അനുമാനം.
ശ്രദ്ധിക്കേണ്ട ഘടകം
കഴിഞ്ഞ മാസങ്ങളിൽ കമ്പനിയുടെ അസംസ്കൃത വസ്തുക്കൾക്ക് 20% വില വർധിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 150 ശതമാനത്തോളം വർധനയാണ്. ഇതിനുള്ള മുഖ്യകാരണം, വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണ്. ഇത് കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാം. എങ്കിലും കമ്പനി ഇത് മറികടക്കുമെന്ന വിശ്വാസം. നിലവിൽ കമ്പനിയുടെ പ്രഥമ പരിഗണന, പ്ലാൻ്റുകളുടെ ഉല്പാദന ശേഷി പൂർണ്ണതയിൽ എത്തിക്കുക എന്നുള്ളതാണ്. മൂല്യവർധിത ഉൽപ്പന്നങ്ങളാണ് വരുമാനത്തിൽ 25 ശതമാനത്തിലധികവും സംഭാവന നൽകുന്നത്. അതിനാൽ ഈ വിഭാഗത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കമ്പനിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.
ലക്ഷ്യവില 320
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് നോസിൽ ലിമിറ്റഡിൻ്റെ ഓഹരികൾ വാങ്ങാൻ നിർദ്ദേച്ചിട്ടുള്ളത്. നിലവിൽ 242 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 31 ശതമാനത്തിലധികം നേട്ടം ലക്ഷ്യമാക്കി ഒരു വർഷക്കാലയളവിലേക്കായി ഇതിൻ്റെ ഓഹരികൾ വാങ്ങാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications