ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാം

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ ശ്രമിച്ചതിന്റെ പശചാത്തലത്തില്‍ ആഗോള വിപണികളിലടക്കം വന്‍ തകര്‍ച്ചയാണ് കഴിഞ്ഞയാഴ്ച നേരിട്ടത്. എന്നാല്‍ വേഗത്തില്‍ പ്രതിരോധ മരുന്ന് കണ്ടെത്താമെന്ന ആത്മവിശ്വാസം മരുന്ന് കമ്പനികള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വിപണി നഷ്ടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് ആശങ്ക വീ്ണ്ടുമുയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉണര്‍വ് പ്രകടമാക്കുന്ന ഫാര്‍മ മേഖലയില്‍ നിന്നുള്ള ഓഹരി 30 ശതമാനം നേട്ടം ലക്ഷ്യമാക്കി വാങ്ങാമെന്ന് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ രംഗത്തെത്തി. അവര്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്.

സോലാര ആക്ടീവ് ഫാര്‍മ

സോലാര ആക്ടീവ് ഫാര്‍മ

കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി മരുന്ന് നിര്‍മാണവുായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണ് സോലാര ആക്ടീവ് ഫാര്‍മ സയന്‍സസ് (BSE:541540, NSE: SOLARA). പ്രധാനമായും മരുന്ന് നിര്‍മാണത്തിനു വേണ്ട രാസസംയുക്തങ്ങള്‍ (API) ഉത്പാദപ്പിക്കുന്നതിലാണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പനിക്ക് രണ്ട് ഗവേഷണ വിഭാഗങ്ങളും 4 എപിഐ നിര്‍മാണ ശാലകളുമുണ്ട്. ഇതില്‍ രണ്ട് പ്ലാന്റിന് വിദേശത്തേക്ക് കയറ്റുമതിക്കുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം

പ്രവര്‍ത്തനം

2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 1620 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 23.6 ശതമാനം വര്‍ധിച്ച് 2750 കോടി രൂപയാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 220 കോടി രൂപയായിരുന്ന അറ്റാദായം ഈ നടപ്പു സാമ്പത്തിക വര്‍ഷം 360 കോടി രൂപയായി വര്‍ധിക്കുമെന്നും 2023 സാമ്പത്തിക വര്‍ഷത്തിലിത് 450 കോടി രൂപയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുകൂല ഘടകം

അനുകൂല ഘടകം

കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ പട്ടിക വിപുലമാക്കുകയാണ്. അതില്‍ തന്നെ പ്രത്യേക മരുന്നുകളുടെ നിലവാരവും വര്‍ധിപ്പിക്കുന്നു. കൂടാതെ അമേരിക്കയ്്ക്കും യൂറോപ്പിനും പുറത്തുള്ള വിപണിയെ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നതും ഭാവി വളര്‍ച്ചയ്ക്കും പണലഭ്യത ഉറപ്പുവരുത്താനും സഹായിക്കുമെന്ന് മോത്തിലാല്‍ ഒസ്വാളിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ഇബുപ്രോഫന്‍ മരുന്നു നിര്‍മാണത്തിന് വേണ്ട ഘടകമായ ഐസോബ്യൂട്ടൈല്‍ ബെന്‍സീന്‍ ഉത്പാദനം വര്‍ധപ്പിക്കുന്നതും അടുത്തിടെ ലാഭത്തിലുണ്ടായ തളര്‍ച്ച പരിഹരിക്കാന്‍ പ്രയോജനപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലക്ഷ്യ വില 1,520

ലക്ഷ്യ വില 1,520

നിലവില്‍ സോലാര ഫാര്‍മയുടെ ഓഹരികള്‍ 1210 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കമ്പനിയുടെ ഓഹരികള്‍ 1,169 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോഴാണ് 1520 രൂപ ലക്ഷ്യമിട്ട് വാങ്ങാന്‍ മോത്തിലാല്‍ ഒസ്വാള്‍ നിര്‍ദേശിച്ചിരുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ 30 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഓഹരിയുടെ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില 1,859.95 രൂപയും താഴ്ന്ന വിലയായി 1001.10 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X