കോവിഡിന്റെ പുതിയ വകഭേദം ഉയര്‍ത്തുന്ന ഭീഷണിയില്‍ ആഗോള വിപണികളില്‍ തകര്‍ച്ച തുടരുകയാണ്. പരാമ്പരാഗത ഡിഫന്‍സീവ് സ്റ്റോക്കുകളായ ഫാര്‍മ, എഫ്എംസിജി നേഖലയിലെ ഓഹരികള്‍ ഒരു പരിധിവരെ ഇടിവിനെ പ്രതിരോധിക്കുന്നുണ്ട്. ഇതിനു പുറമെ സാമൂഹിക അകലം പാലിക്കുന്നതിന്റെയൊക്കെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രവണത കൂടിയതിനാലും ഇത്തവണ ഐടി മേഖലയിലെ ഓഹരികളിലും നിക്ഷേപകരുടെ താത്പര്യം പ്രകടമാണ്. അതേസമയം, സമീപഭാവിയില്‍ 42 ശതമാനത്തോളം വരെ നേട്ടം നല്‍കിയേക്കാവുന്ന ഐടി സ്റ്റോക്ക് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് രംഗത്തെത്തി.
സെന്‍സാര്‍ ടെക്നോളജീസ്
ആഗോളതലത്തില്‍ പ്രശസ്തമായ ഇന്ത്യന്‍ ഐടി കമ്പനികളിലൊന്നാണ് സെന്‍സാര്‍ ടെക്നോളജീസ്. പൂനെ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഐടി സാങ്കേതികവിദ്യയിലെ എല്ലാത്തരം സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സോഫ്റ്റ്വെയര് വികസനം മുതല്‍ ബിസിനസ് പ്രോസസ് ഔട്ട് സോഴ്സിംഗ് വരെയും കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ മുതല്‍ പദ്ധതി നിര്‍വഹണം വരെയും പ്രവര്‍ത്തിക്കുന്നു.
ശ്രദ്ധേയ സേവനം
പരമ്പരാഗത ഐടി സേവനങ്ങള്‍ മുതല്‍ നവീന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള പദ്ധതികളില്‍ വരെ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നോളജ് മാനേജ്മെന്റ് സര്‍വീസസ്, റിമോട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് ആന്‍ഡ് ടെസ്റ്റിംഗ്, സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ പ്ലാനിങ്, പോര്‍ട്ട്ഫോളിയോ ബില്‍ഡിംഗ്, മൈഗ്രേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലും കമ്പനിയുടെ സേവനം ശ്രദ്ധേയമാണ്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍, മികച്ച പ്രവര്‍ത്തന ഫലമാണ് കമ്പനി കാഴ്ചവച്ചത്. ഡോളറിനെ അടിസ്ഥാനമാക്കിയുള്ള വരുമാനത്തില്‍ 12 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു. നികുതിയും പലിശയും കിഴിക്കുന്നതിനു മുന്നേയുള്ള പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ പക്ഷേ മൂന്നൂറ് ബേസിസ് പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. അത് വിതരണ മേഖലയിലെ പ്രശ്നങ്ങള്‍ കാരണവും ശമ്പള പരിഷ്കരണം മൂലമാണ്.
അനുകൂല ഘടകങ്ങള്‍
പ്രവര്‍ത്തനഫലം പ്രസിദ്ധീകരിക്കുന്ന വേളയില്‍ മാനേജ്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിച്ചിരിക്കുന്ന ആത്മവിശ്വാസം, ഓഹരികളിലെ പിന്തുണ വര്‍ദ്ധിപ്പിക്കുന്നു. കമ്പനിയുടെ പല വിഭാഗങ്ങളിലും വരുമാന വര്‍ദ്ധനവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത് ശുഭകരമാണ്. കമ്പനിയുടെ പല ഉപവിഭാഗങ്ങളും കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍, കമ്പനി മാനേജ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ഉപ വിഭാഗങ്ങളുടെ നടത്തിപ്പിനുവേണ്ടി പുതിയ നേതൃത്വം സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ചുമതലയേല്‍ക്കും. കമ്പനിയുടെ വളര്‍ച്ചയിലുണ്ടാക്കുന്ന ഉണര്‍വ് നിലനിര്‍ത്താനാകും എന്ന് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നതും അനുകൂല ഘടകമാണ്.
റിപ്പോര്‍ട്ടില്‍ നിന്ന്
കമ്പനിയുടെ വരുമാനത്തില്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ മികച്ച വര്‍ധനയുണ്ടാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരിക്കുന്നത്. പുതിയ സിഇഒ, കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകരുന്ന ഘടകമാണ്. കമ്പനിയുടെ ലാഭക്ഷമതയില്‍ അടുത്തിടെ ഇടിവ് കാണിക്കുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ഘടകങ്ങളിലൂടെ അത് മറികടക്കാനാകുമെന്നും മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 19 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ലക്ഷ്യ വില 600
നിലവില്‍ 423 രൂപ നിലവാരത്തിലാണ് സെന്‍സാര്‍ ടെക്നോളജീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 600 രൂപ ലക്ഷ്യമാക്കി കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് പറഞ്ഞിരിക്കുന്നത്. ഇതിലൂടെ 42 ശതമാനത്തോളം നേട്ടമാണ് സമീപഭാവിയില്‍ ലഭിക്കുക എന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications