ഈ 5 പൊതുമേഖല ബാങ്കുകളിൽ ഏതെങ്കിലും മേടിച്ചോ; 50% വരെ നേട്ടം: മോത്തിലാൽ ഒസ്വാൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണികൾ ഒരു തിരുത്തലിൻ്റെ പാതയിലാണ്. മിക്ക ഓഹരികളിലും 10 മുതൽ 35 ശതമാനം വരെയുള്ള കറക്ഷൻ സംഭവിച്ചു കഴിഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇന്ത്യൻ വിപണികൾ അടിസ്ഥാനപരമായി തന്നെ ശക്തമായതിനാൽ, ഈ സമയത്ത് നല്ല ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുന്നത് മികച്ചൊരു വിപണി സമീപന രീതിയാണ്. ഇത്തരത്തിൽ മികച്ച പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വാങ്ങാമെന്ന നിർദേശവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ. നിലവിൽ മാർക്കറ്റ് വില 46 രൂപ മുതൽ 500 രൂപ വരെയുള്ള 5 ബാങ്കുകളുടെ ഓഹരികളാണ് നിക്ഷേപത്തിനു പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനത്തിൻ്റെ പുതിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

 

ശ്രദ്ധേയ ഘടകം

ശ്രദ്ധേയ ഘടകം

നിഷ്ക്രിയ ആസ്തികൾ (NPA) കുന്നുകൂടിയ 2018നെ അപേക്ഷിച്ച് ആസ്തികളിലെ ഗുണമേന്മയിൽ ഇന്ന് ഉണ്ടായിരിക്കുന്ന പുരോഗതിയാണ് പൊതുമേഖല ബാങ്കുകളെ ആകർഷമാക്കുന്നതിനുള്ള മുഖ്യഘടകം. 2018 കാലയളവിൽ 15 ശതമാനത്തോളം എന്ന തോതിലേക്ക് നിഷ്ക്രിയ ആസ്തികൾ പെരുകിയ നിലയിൽ നിന്നും 2021 സാമ്പത്തിക വർഷം ആയപ്പോഴേക്കും നിഷ്ക്രിയ ആസ്തികളുടെ തോത് 9.5 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതാണ് പൊതുമേഖലാ ബാങ്കുകളെ ശ്രദ്ധേയമാക്കുന്നത്.

Also Read: വിപണിയിലെ ഇടിവൊന്നും വിഷയമല്ല; ഈ ഫാർമ സ്റ്റോക്കിൽ 45% ലാഭമെന്ന് മോത്തിലാൽ ഒസ്വാൾ

ഇക്കാര്യങ്ങളും പരിഗണിക്കാം

ഇക്കാര്യങ്ങളും പരിഗണിക്കാം

കൂടാതെ ഗവൺമെൻറ് ഉൽപാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതും വസ്തുക്കളിൽ ഉണ്ടാകുന്ന വിലവർധനവും ബാധ്യതയായേക്കാവുന്ന വലിയ കോർപ്പറേറ്റ് ലോണുകളിൽ നിന്നും മാറി നിൽക്കുന്നതുമൊക്കെ ബാങ്കുകളെ മികച്ച നിലയിൽ എത്താൻ സഹായിച്ചു. നിലവിലെ മികച്ച പ്രവർത്തനഫലം പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ആകർഷകമാക്കുന്നു. മ്യൂച്ചൽ ഫണ്ടുകളുടെ ഭാഗത്തുനിന്നും വൻ തോതിൽ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിൽ നിക്ഷേപം നടക്കുന്നുണ്ട്.

Also Read: 500 % കുതിപ്പ്, എങ്കിലും ഈ സ്‌റ്റോക്ക് വിറ്റൊഴിയരുതെന്ന് മോത്തിലാല്‍ ഒസ്വാള്‍

സാമ്പത്തികം

സാമ്പത്തികം

മോത്തിലാൽ ഒസ്വാളിൻ്റെ പുതിയ റിപ്പോർട്ടിൽ ബാങ്കുകളുടെ വരുമാനത്തിൽ ഉണ്ടായിരിക്കുന്ന വർധനവും ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികവർഷം 2017- 2021 കാലഘട്ടത്തിൽ ഉള്ളതിനേക്കാൾ നികുതി വിധേയ ലാഭത്തിൽ11 മടങ്ങിലധികം വർധന 2022 സാമ്പത്തികവർഷത്തിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ, സാമ്പത്തിക വർഷം 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ വരുമാനത്തിൽ 25 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ബാലൻസ്ഷീറ്റ് മികച്ച നിലയിൽ എത്തിക്കാൻ പൊതുമേഖല ബാങ്കുകൾ ശ്രമിച്ചതിൻ്റെ ഗുണഫലമാണ് ഇന്ന് കാണുന്നത്.

Also Read: 1 മാസത്തിനുള്ളില്‍ 20% നേട്ടം ലഭിക്കാം, ഈ ജുന്‍ജുന്‍വാല ഓഹരി വാങ്ങുന്നോ?

ഓഹരികൾ നോക്കാം

ഓഹരികൾ നോക്കാം

മോത്തിലാൽ ഒസ്വാൾ വാങ്ങാൻ അടുത്ത 12 മാസക്കാലയളവ് കണക്കാക്കി നിർദ്ദേശിക്കുന്ന പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇവയാണ്.

1. യൂണിയൻ ബാങ്ക്

നിലവിലെ മാർക്കറ്റ് വിലയായ 44 രൂപയിൽ നിന്നും 65 രൂപ ലക്ഷ്യമിട്ട് വാങ്ങാം

2. കാനറാ ബാങ്ക് - നിലവിലെ വിലയായ 212 രൂപയിൽ നിന്നും 270 ലക്ഷ്യമിട്ട് വാങ്ങാം.

3. എസ്ബിഐ- ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഓഹരികൾ നിലവിലെ മാർക്കറ്റ് വിലയായ 487 രൂപയിൽ നിന്നും 675 രൂപയുടെ ലക്ഷ്യമിട്ട് വാങ്ങാം.

4.ബാങ്ക് ഓഫ് ബറോഡ- മറ്റൊരു പ്രധാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ നിലവിലെ വിലയിൽ (91) രൂപയിൽ നിന്നും 130 പ്രതീക്ഷിച്ചു വാങ്ങാം.

5. ഇന്ത്യൻ ബാങ്ക് - നിലവിലെ വിലയായ 144 രൂപയിൽ നിന്നും 250 ലക്ഷ്യമിട്ട് വാങ്ങാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Motilal Oswal Suggests To Buy5 PSU Banks Included SBI BoB Canara Bank For 50 Percent Gain

Motilal Oswal Suggests To Buy5 PSU Banks Included SBI BoB Canara Bank For 50 Percent Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X