ഉയർന്ന വരുമാനം, ശക്തമായ ബിസിനസ്സ്, വളരുന്ന ഓർഡർ ബുക്ക് തുടങ്ങിയ കാരണങ്ങളാണ് പൊതുമേഖലാ ഓഹരികളുടെ കുതിപ്പിന് കാരണം. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധന വിഹിതം 2022 സാമ്പത്തിക വർഷത്തിനിടെ 10.5 ശതമാനത്തിൽ നിന്ന് 17.5 ശതമാനമായി ഉയർന്നിട്ടുണ്ട്. 2019-24 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 33.8 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈ വരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ കാലയളവിൽ 18.6% വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ സ്വകാര്യ മേഖലയെക്കാൾ മികച്ച പ്രകടന നടത്താൻ പൊതുമേഖലയ്ക്ക് സാധിച്ചു.
24 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം 45% വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറഞ്ഞു. മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി കുറയുകയും ചെയ്യുന്നുണ്ട്. 2024-സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപന സൂചിക 92.4% റിട്ടേണുകൾ നൽകി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭക്ഷമത ആഭ്യന്തര, ആഗോള സൈക്ലിക്കലുകളിലുടനീളം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന 5 പൊതുമേഖലാ ഓഹരികൾ മോത്തിലാൽ ഓസ്വാൾ തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.
1. ഗെയിൽ ഇന്ത്യ
219.25 രൂപയാണ് നിലവിഷ ഗെയിൽ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 7.37 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 33 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 55.83 ശതമാനമാണ് ആറ് മാസത്തെ നേട്ടം. ഒരു വർഷത്തിനിടെ 105.48 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാൻ ഓഹരിക്ക് സാധിച്ചു.

2. ബാങ്ക് ഓഫ് ബറോഡ
285 രൂപയാണ് ബാങ്ക് ഓഫ് ബറോഡയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.28 ശതമാനവും ഒരു മാസത്തിനിടെ 7.34 ശതമാനവും നേട്ടമുണ്ടാക്കാൻ ബാങ്ക് ഓഹരിക്ക് സാധിച്ചു. 22 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ വളർച്ച. ആറ് മാസത്തിനുള്ളിൽ 28 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്കായി. 43.87 ശതമാനമാണ് ഒരു മാസത്തിനുള്ളിൽ നേടിയ വളർച്ച.
3. കോൾ ഇന്ത്യ
483.50 രൂപയാണ് കോൾ ഇന്ത്യയുടെ ഓഹരി വില. ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം 2024-ൽ ഇതുവരെ 26.64 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 36.01 ശതമാനം നേട്ടമാണ് ആറ് മാസം കൊണ്ട് നേടിയത്. ഒരു വർഷത്തിനുള്ളിൽ 111.64 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.

4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
എൻഎസ്ഇയിൽ 844.90 രൂപ എന്നതാണ് എസ്ബിഐയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.25 ശതമാനവും ഒരു മാസത്തിനിടെ 1.72 ശതമാനവും നേട്ടമുണ്ടാക്കാൻ ബാങ്ക് ഓഹരിക്ക് സാധിച്ചു. 31.74 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. ആറ് മാസത്തിനുള്ളിൽ 31.25 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 50 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ എസ്ബിഐ ഓഹരി നേടിയത്.
5. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
525.60 രൂപയാണ് ഓഹരിയുടെ നിലവിലെ വില. ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേസമയം 2024-ൽ ഇതുവരെ 31.53 ശതമാനം വളർച്ച നേടാൻ ഓഹരിക്കായി. ആറ് മാസത്തെ നേട്ടം 40 ശതമാനമാണ്. ഒരു വർഷത്തിനിടെ 91.82 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്കായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications