ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം താഴേക്ക് കൂപ്പ് കുത്തിയ ഇന്ത്യൻ ഓഹരി വിപണി തിരിച്ചുവരവിന്‍റെ പാതയിലാണ്. വെളളിയാഴ്ച ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും 2 ശതമാനത്തിലധികം ഉയർന്നു. നേട്ടമുണ്ടാക്കിയ കമ്പനികളിൽ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മുഫിൻ ഗ്രീൻ ഫിനാൻസിൻ്റെ ഓഹരികളുമുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് മുഫിൻ ഗ്രീൻ ഫിനാൻസ് ഓഹരികളുടെ വിശേഷങ്ങൾ അറിയാം.
നേട്ടം 10 ശതമാനം
ബിഎസ്ഇയിൽ 10 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 119.50 രൂപയാണ് മുഫിൻ ഗ്രീൻ ഫിനാൻസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.5 ശതമാനം മുന്നേറ്റം നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടപ്പോൾ ആറ് മാസത്തിനിടെ 9 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 180.19 ശതമാനം ലാഭമാണ് മുഫിൻ ഗ്രീൻ ഫിനാൻസ് ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്. 3,681.65 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഓഹരി നേടിയത്. 273.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. കമ്പനിയുടെ വിപണി മൂല്യം 1,804.39 കോടി രൂപയാണ്.
മുഫിൻ ഗ്രീൻ ഫിനാൻസ് ഓഹരികൾ 5-ദിവസവും 20-ദിവസവും ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്, എന്നാൽ 5-ദിനം, 100-ദിന, 200-ദിന ചലിക്കുന്ന ശരാശരിയേക്കാൾ കുറവാണ്.

മുഫിൻ ഗ്രീൻ ഫിനാൻസ്
ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, നാലുചക്രവാഹനങ്ങൾ, ഫാസ്റ്റ് ചാർജറുകൾ, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹന മേഖലയിൽ ധനസഹായം നൽകുന്നതിലാണ് മുഫിൻ ഗ്രീൻ ഫിനാൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വരുമാനത്തിൽ വർധനവ്
2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മുഫിൻ ഗ്രീനിൻ്റെ അറ്റാദായം 52 ശതമാനം വർധിച്ച് 4.05 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2.66 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ അറ്റ വിൽപ്പന 32.21 രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ 13.60 കോടി രൂപയായിരുന്നു ഇത്. 2023 മാർച്ചിലെ 8.09 കോടി രൂപയിൽ നിന്ന് 190 ശതമാനം ഉയർന്ന് 2024 മാർച്ചിൽ ഇബിഐടിഡിഎ 23.46 കോടി രൂപയായി എത്തിയതായി കമ്പനി അറിയിച്ചു. 2024ലെ മൊത്തത്തിലുള്ള അറ്റാദായം 2023ലെ 8.1 കോടി രൂപയിൽ നിന്ന് 16.06 കോടി രൂപയായി ഉയരുകയും ചെയ്തു.

നേടത്തിൽ ഓഹരി വിപണി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2024-25 ലെ ജിഡിപി വളർച്ചാ അനുമാനം 7.2 ശതമാനമായി ഉയർത്തിയതിനെത്തുടർന്ന് ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് പുതിയ ഉയരത്തിൽ. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും 2 ശതമാനത്തിലധികം ഉയർന്നു.
സെൻസെക്‌സ് 1,618.85 പോയിൻ്റ് അഥവാ 2.16 ശതമാനം ഉയർന്ന് 76,693.36 ലും നിഫ്റ്റി 468.75 പോയിൻ്റ് അഥവാ 2.05 ശതമാനം ഉയർന്ന് 23,290.15 ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ഐടി സൂചിക 3.37 ശതമാനം ഉയർന്നു. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, റിയാലിറ്റി സൂചികകൾ 2 ശതമാനം വീതം നേട്ടമുണ്ടാകി. ബാക്കിയുള്ള എല്ലാ സൂചികകളും ഒരു ശതമാനത്തിലധികം ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications