സൌജന്യ വോയ്‌സ് കോളുകളും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും വിറ്റ് ജിയോയിലൂടെ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ എതിരാളികളെ തകർത്ത് തരിപ്പണമാക്കിയ കോടീശ്വരനാണ് മുകേഷ് അംബാനി. നാല് വർഷത്തിന് ശേഷം, രാജ്യത്ത് വർദ്ധിച്ചു വരുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന ഇ-കൊമേഴ്‌സ് മേഖലയിലും നേട്ടം കൈവരിക്കുന്നതിന് സമാനമായ തന്ത്രമാണ് അംബാനി ഒരുക്കുന്നത്.
ദീപാവലി ഓഫറുകൾ
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്ത്യ ഈ ആഴ്ച ഏറ്റവും വലിയ ഷോപ്പിംഗ് സീസണാണ് കാണാനിരിക്കുന്നത്. ഇ-കൊമേഴ്സ് ബിസിനസ് രംഗത്ത് വമ്പന്മാരായ ആമസോണിനോടും ഫ്ലിപ്കാർട്ടിനോടും കൊമ്പു കോർക്കാൻ അംബാനിയുടെ ജിയോമാർട്ടും തയ്യാറായി കഴിഞ്ഞു.
വൻ കിഴിവുകൾ
മത്സരത്തിന്റെ ഭാഗമായി അംബാനിയുടെ പോർട്ടലുകൾ മധുര പലഹാരങ്ങൾക്കും മിഠായികൾക്കും മസാല പൊടികൾക്കും മറ്റും 50% വരെ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റ് ചില മുൻനിര സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് എതിരാളികളേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്. 40% വരെയാണ് ഇളവുകൾ.
വമ്പൻ നിക്ഷേപങ്ങൾ
ടെക്നോളജി സംരംഭമായ ജിയോയിൽ 20 ബില്യൺ ഡോളർ സമാഹരിച്ച ശേഷം. ധനസമാഹരണം റീട്ടെയിൽ വിഭാഗത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് അംബാനി ഇപ്പോൾ. കെകെആർ ആൻഡ് കമ്പനി, സിൽവർ ലേക്ക് എന്നിവ പോലുള്ള വമ്പൻ നിക്ഷേപകൾ അടു്ത്തിടെ റിലയൻസിൽ 6 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.
ഇ-കൊമേഴ്സ് ബിസിനസ്
വൻകിട ഉപഭോക്തൃ വിപണികളിലൊന്നായ ഇന്ത്യ, 2026 ഓടെ 200 ബില്യൺ ഡോളർ ഇ-കൊമേഴ്‌സ് വിൽപ്പന റെക്കോർഡ് നേടുമെന്ന് മോർഗൻ സ്റ്റാൻലി കണക്കാക്കുന്നു. ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് അംബാനി വരുത്തിയ മാറ്റം ഇനി റീട്ടെയിൽ ബിസിനസ് രംഗത്തും കണ്ടേക്കാം. ഇത് ഇന്ത്യയിലെ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമന്മാർക്ക് വരെ ഭീഷണിയാണ്.
സർക്കാർ നിലപാടുകൾ
ആഭ്യന്തര ചില്ലറ വ്യാപാരികൾക്ക് അനുകൂലമായി നിലപാടുകളാണ് നിലവിൽ സർക്കാർ നടപ്പിലാക്കുന്നത്. അത് റിലയൻസിന് ഏറെ ഗുണം ചെയ്യും. 2018 അവസാനം മുതൽ, ഇന്ത്യയുടെ വിദേശ നിക്ഷേപ നിയമങ്ങൾ വിദേശ കമ്പനികൾക്ക് അത്ര ഗുണകരമല്ല. ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള പലചരക്ക് ഇ-കൊമേഴ്‌സ് ഭീമന്മാർക്കും ജിയോമാർട്ട് തിരിച്ചടിയായേക്കും.
മാറ്റുന്ന നിയമങ്ങൾ
ബ്രോഡ്‌ബാൻഡ് വയർലെസ് പെർമിറ്റ് ഉള്ള ഓപ്പറേറ്റർമാർക്ക് ഒറ്റത്തവണ ഫീസ് നൽകി വോയ്‌സ് കോളുകൾ നൽകാൻ അനുവദിക്കുന്ന ഒരു "ഏകീകൃത ലൈസൻസ്" സൃഷ്ടിക്കുന്നതിന് 2013 ൽ ഇന്ത്യൻ സർക്കാർ മാറ്റങ്ങൾ വരുത്തി. അന്ന് ഒരു ഓപ്പറേറ്റർക്ക് മാത്രമേ അന്ന് രാജ്യവ്യാപകമായി അത്തരമൊരു പെർമിറ്റ് ഉണ്ടായിരുന്നുള്ളൂ. റിലയൻസ് ജിയോയ്ക്ക്.
ടെലികോം രാജാവ്
ഏകീകൃത ലൈസൻസ് സ്വീകരിച്ച് 2016 സെപ്റ്റംബറിൽ റിലയൻസ് ജിയോയുടെ ടെലികോം സേവനങ്ങൾ പുറത്തിറക്കിയതിന് ശേഷം, അംബാനി വോയ്‌സ്, ഡാറ്റ പ്ലാനുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിറ്റു. അത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ താങ്ങാനാകുന്നതാക്കി. എതിരാളികൾ സമാനമായ ലൈസൻസുകൾ നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഇളയ സഹോദരൻ അനിൻ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കമ്പനികൾ താരിഫ് യുദ്ധത്തിനിടയിൽ പാപ്പരായി. നിലവിൽ 400 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വയർലെസ് ഓപ്പറേറ്ററാണ് ജിയോ
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications