ഫോബ്‌സിന്റെ 'റിയൽ-ടൈം ബില്യണയർ ലിസ്റ്റ്' പ്രകാരം ലോകത്തിലെ ഒമ്പതാമത്തെ സമ്പന്നനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മാറി. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഫോബ്‌സിന്റെ 2019 സമ്പന്ന പട്ടികയിൽ മുകേഷ് അംബാനി ആഗോളതലത്തിൽ 13-ാം സ്ഥാനത്തായിരുന്നു. എന്നാൽ വ്യാഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് 10 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം മറികടന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറിയതോടെ മുകേഷ് അംബാനി കോടീശ്വര പട്ടികയിൽ മുൻനിരയിൽ ഇടം പിടിച്ചത്.
ഫോബ്‌സിന്റെ 'റിയൽ-ടൈം ബില്യണയർ ലിസ്റ്റ്' പ്രകാരം ആർഐഎൽ ചെയർമാന്റെ വ്യാഴാഴ്ചത്തെ ആസ്തി 60.8 ബില്യൺ ഡോളറാണ്. 113 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ആമസോണിന്റെ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
വ്യാഴാഴ്ച ആർഐഎൽ ഓഹരികൾ ബിഎസ്‌ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,581.25 രൂപയിൽ എത്തി. അതായത് 0.64 ശതമാനം ഉയർച്ചയാണ് നേടിയത്.

ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ സ്ഥാപനം ടിസിഎസാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് ടിസിഎസിന് പിന്നിലുള്ള മറ്റ് കമ്പനികൾ.
ആർഐഎല്ലിന്റെ ചില പ്രഖ്യാപനങ്ങളാണ് അടുത്തിടെ ഓഹരി മൂല്യം കുത്തനെ ഉയരാൻ കാരണം. പെട്രോകെമിക്കൽ ബിസിനസിലെ 20 ശതമാനം ഓഹരികൾ സൗദി അരാംകോയ്ക്ക് കമ്പനി വിൽക്കാൻ തീരുമാനിച്ചതും ഡിസംബർ ഒന്ന് മുതൽ റിലയൻസ് ജിയോ താരിഫ് ഉയർത്താൻ തീരുമാനിച്ചതുമൊക്കെ കമ്പനിയുടെ ഓഹരി മൂല്യം ഉയരാൻ കാരണമായി.
ജിയോയ്ക്ക് പിന്നാലെ മുകേഷ് അംബാനിയുടെ പുതിയ ബിസിനസ്; ഇത്തവണ പണി കിട്ടുന്നത് ആർക്കൊക്കെ?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
