ഇന്ത്യയിലെ അതി സമ്പന്നരായ വ്യക്തികളിൽ ഒരാളാണ് മുകേഷ് അംബാനി. കഴിഞ്ഞ കുറച്ച് നാളുകളായി അംബാനി കുടുംബം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അത് ആനന്ദ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഇപ്പോൾ ബിസിനസിൽ വലിയൊരു തകർച്ചക്ക് കാരണമാവുന്ന ഇടിവാണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് ഇന്റസ്ട്രീസ് ഇപ്പോൾ സാമ്പത്തികമായി ഇടിവ് നേരിട്ടിരിക്കുന്നു. അതായത്, ഓഹരികള്‍ 3.95% ഇടിവോടെ 2771.50 എന്ന നിലയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
റിഫൈനറി ബിസിനസ് നടത്തുന്ന രാജ്യത്തെ മുൻനിര കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. പെട്രോ കെമിക്കൽസ്, റിന്യൂവബിൾ എനർജി, റീടെയിൽ, ഡിജിറ്റൽ സർവീസസ്, ഹൈഡ്രോകാർബൺ എക്സ്പ്ലൊറേഷൻ തുടങ്ങി വിവിധ മേഖലകളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്. എന്നാൽ നാല് ദിവസത്തിനുള്ളിൽ മുകേഷ് അംബാനിയുടെ കമ്പനിക്ക് 1.32 ലക്ഷം കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വിപണി മൂല്യത്തില്‍ 77,607 കോടി രൂപയുടെ കുറവുണ്ടായി. വലിയ ഇടിവുണ്ടായതോടെ മൊത്തം വിപണിയേയും ഇത് ബാധിച്ചിരിക്കുന്നു.
ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് വിപണിയിലെ ഈ ചലനത്തിന് കാരണമായത്. മാത്രമല്ല, മിഡിൽ ഈസ്റ്റിൽ എണ്ണവില ഉയരുന്നതും ചൈനയുടെ സമ്പദ്‌വ്യവസ്ഥയുടെ നയങ്ങളുടെ മാറ്റവുമെല്ലാം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. റിലയൻസ് ഈ നാല് ദിവസത്തിനുള്ളിൽ നേരിട്ട ഇടിവ് വലിയ തിരിച്ചടിയാണ്.
ഇതോടെ ശതകോടീശ്വരൻമാരുടെ ലിസ്റ്റിൽ 14ാം സ്ഥാനത്ത് ഉണ്ടായിരുന്നു മുകേഷ് അംബാനി ഇപ്പോൾ 17ാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നു. മുകേഷ് അംബാനിക്കൊപ്പം മത്സരിക്കുന്ന ഗൗതം അദാനിക്കും തിരിച്ചടികൾ നേരിട്ടു. വിപണിയിലെ കനത്ത നഷ്ടം മൂലം അദാനിയുടെ ആസ്തിയില്‍ 24,600 കോടി രൂപയുടെ കുറവാണ് സംഭവിച്ചത്.

ഒക്ടോബർ 1ന് റിലയൻസ് ഇൻഡസ്ട്രീസ് വിപണി മൂലധനം 21000 കോടി രൂപ ഇടിഞ്ഞു, കമ്പനിയുടെ ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. ഒക്‌ടോബർ 3ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഓഹരി 3 ശതമാനത്തോളം അന്ന് ഇടിഞ്ഞു. ഇത് ഒറ്റ ദിവസം കൊണ്ട് 77,000 കോടി രൂപയുടെ നഷ്ടത്തിന് ഇടയാക്കി.
ഒക്ടോബർ 4ന് കമ്പനിയുടെ ഓഹരികൾ 2,771.50 ൽ ക്ലോസ് ചെയ്യുകയും 1.51% ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇത് വിപണി മൂലധനത്തിൽ 34000 കോടി രൂപയുടെ കുറവ് വരുത്തി. മൊത്തത്തിൽ, കഴിഞ്ഞ നാല് ദിവസത്തിനിടെ കമ്പനിയുടെ മൊത്തം നഷ്ടം 1.32 ലക്ഷം കോടി രൂപയാണ്.
അതേസമയം മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവറിന്‍റെ സ്റ്റോക്ക് 11 ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ഇന്നലെ 5 ശതമാനം ഇടിഞ്ഞു. 53.65 രൂപയില്‍ നിന്ന് 50.95 രൂപ ഓഹരി വില താഴ്ന്നു. ഇതോടെ റിലയന്‍സ് പവറിന്‍റെ വിപണി മൂല്യം 20,474 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ ഇന്ത്യൻ ഓഹരി വിപണികളിൽ നിക്ഷേപകരുടെ സമ്പത്തിൽ വലിയ ഇടിവുണ്ടായെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ) കണക്കുകൾ പ്രകാരം പറയുന്നു. ഏകദേശം 13 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
