ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന ഭൂരിപക്ഷം ആളുകളുടേയും ലക്ഷ്യം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നേട്ടമുണ്ടാക്കുക എന്നതാണ്. എന്നാൽ ആ ലക്ഷ്യം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ അറിവും നിരീക്ഷണവും ധാരണയും ഉണ്ടെങ്കിൽ മാത്രമേ ഓഹരി വിപണിയിൽ നിന്നും നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുകയുള്ളു. കാരണം ലോകത്തിന്‍റെ ഏതെങ്കിലും കോണിലുണ്ടാകുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾ പോലും വിപണിയെ അനുകൂലമായും പ്രതികൂലമായും ബാധിക്കും.
പലപ്പോഴും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ലാഭം നൽകാനുള്ള ശേഷി പെന്നി സ്റ്റോക്കുകൾക്കുണ്ട്. എന്നാൽ അവയെ കൃത്യമായി കണ്ടെത്തുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. എന്തായാലും കഴിഞ്ഞ 1 വർഷത്തിനിടെ മികച്ച നേട്ടം നൽകിയ ഒരു പെന്നി ഓഹരിയെ നമുക്ക് ഇന്ന് വിശദമായി പരിചയപ്പെടാം.

ഫ്രോണ്ടിയർ ക്യാപിറ്റൽ ലിമിറ്റഡ്
കഴിഞ്ഞ 1 വർഷത്തിനിടെ അസാധാരണമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരിയാണ് ഫ്രോണ്ടിയർ ക്യാപിറ്റൽ. 2023 മാർച്ചിൽ 2.5 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാൽ ഇന്ന്, അതായത് 2024 മാർച്ച് 28-ന് ഫ്രോണ്ടിയർ ക്യാപിറ്റൽസിന്‍റെ ഓഹരി വില 32.55 രൂപയാണ്. അതായത് 1,228 ശതമാനത്തിന്‍റെ മൾട്ടിബാഗർ നേട്ടമാണ് കമ്പനി നേടിയത്.
2023 മാർച്ചിൽ 10,000 രൂപയ്ക്ക് കമ്പനിയുടെ ഓഹരി വാങ്ങിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 1.32 ലക്ഷം രൂപയായി ഉയരുമായിരുന്നു.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ ആറ് മാസത്തിനിടെ 738.92 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി വിപണിയിൽ നിന്നും ഫ്രോണ്ടിയർ ക്യാപിറ്റൽ ലിമിറ്റഡ് നേടിയത്. 2023 ഓഗസ്റ്റ് മുതൽ തുടർച്ചയായി 7 മാസത്തെ നേട്ടത്തിന് ശേഷം 2024 മാർച്ചിൽ കമ്പനിയുടെ ഓഹരി 6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റിനും 2024 ഫെബ്രുവരിക്കും ഇടയിൽ ഓഹരി നേടിയ വളർച്ച 981 ശതമാനമാണ്.
2024 ഫെബ്രുവരിയിൽ 501 ശതമാനവും ജനുവരിയിൽ 54 ശതമാനവുമാണ് ഓഹരി നേടിയ വളർച്ച. 40.58 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2.16 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 2024 മാർച്ച് 12-ആം തീയ്യതിയാണ് ഏറ്റവും ഉയർന്ന ഓഹരി വിലയിലേക്ക് കമ്പനി എത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി
നോൺ-ഡെപ്പോസിറ്റ്-ടേക്കിംഗ് നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് ഫ്രോണ്ടിയർ ക്യാപിറ്റൽ ലിമിറ്റഡ്. ഫ്രോണ്ടിയർ ലീസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡ് എന്നായിരുന്നു കമ്പനി മുമ്പ് അറിയപ്പെട്ടിരുന്നത്. 1984-ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ് പ്രവർത്തിക്കുന്നത്. ഇനിമിറ്റബിൾ ക്യാപിറ്റൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉപസ്ഥാപനമാണ് ഫ്രോണ്ടിയർ ക്യാപിറ്റൽ ലിമിറ്റഡ്.
56 കോടി രൂപയാണ് കമ്പനിയുടെ ആകെ വിപണി മൂല്യം.
ബ്രോക്കറേജ് വിലയിരുത്തൽ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌റ്റിൻ്റെ വിശകലനം അനുസരിച്ച് ഫ്രോണ്ടിയർ ക്യാപിറ്റൽ ലിമിറ്റഡ് നിലവിൽ അറ്റ പണമൊഴുക്കിലും അതിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന പണത്തിലും വർദ്ധനവ് നേടിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ കടബാധ്യതയുള്ള ഒരു കമ്പനി കൂടിയാണിത്.
കഴിഞ്ഞ 2 വർഷത്തിനുള്ളിൽ അറ്റ പണമൊഴുക്ക് സൃഷ്ടിക്കാനും മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചു. ഇത് വീണ്ടും കമ്പനിയുടെ ഓഹരി പോസിറ്റീസ് പാറ്റേൺ സൃഷ്ടിക്കുമെന്നും ഐസിഐസിഐ ഡയറക്‌റ്റ് വിലയിരുത്തുന്നു. അതേ സമയം ത്രൈമാസ വരുമാനത്തിലും ഡിസംബർ പാദത്തിൽ ലാഭത്തിലും ഉണ്ടായ ഇടിവ് ശ്രദ്ധിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications