കൃത്യമായ ധാരണയും നിരീക്ഷണവും ഉണ്ടെങ്കിൽ ഓഹരി വിപണിയിൽ നിന്നും ലാഭമുണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന ഓഹരിയെക്കുറിച്ചും അതിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും വിവര ശേഖരണം നടത്തണം. അതിന് ശേഷം ഓഹരി വിപണിയുടെ ചാഞ്ചാട്ടവും നിരീക്ഷിക്കണം. 50 രൂപയിൽ കുറവുള്ള ഒരു ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
മൾട്ടിബാഗർ ഓഹരി
ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം സമ്മാനിച്ച ഓഹരിയാണ് സുസ്ലോൺ എനർജി. കമ്പനിയുടെ ഓഹരി അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ചതായി ആക്സിസ് സെക്യൂരിറ്റീസ് ലിമിറ്റഡിലെ സീനിയർ വൈസ് പ്രസിഡൻ്റ് റിസർച്ച് (ഹെഡ് ടെക്നിക്കൽ & ഡെറിവേറ്റീവ്സ്) രാജേഷ് പാൽവിയ പറയുന്നു. എന്നാൽ വരും ദിവസങ്ങളിലും പോസിറ്റീസ് വികാരം നിലനിർത്താൻ ഓഹരിക്ക് സാധിച്ചേക്കില്ല. സുസ്ലോൺ എനർജിക്ക് 38 രൂപയിൽ നല്ല പിന്തുണയുണ്ട്. സപ്പോർട്ട് ലെവലിൽ സ്റ്റോപ്പ് ലോസ് ഉള്ള സുസ്ലോൺ എനർജി സ്റ്റോക്കുകൾ നിക്ഷേപകർ കൈവശം വയ്ക്കാനാണ് അദ്ദേഹം ശുപാർശ ചെയ്യുന്നത്.

ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇ അനലിറ്റിക്സ് അനുസരിച്ച്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുസ്ലോൺ എനർജി സ്റ്റോക്ക് 1.64 ശതമാനം ഇടിഞ്ഞപ്പോൾ കഴിഞ്ഞ ഒരു മാസത്തിനിടെ 4.43 ശതമാനം ഉയർന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 52 ശതമാനം ലാഭമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. ഒരു വർഷത്തിനിടെ 404.45 ശതമാനത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും സുസ്ലോൺ എനർജിക്ക് സാധിച്ചു.
സുസ്ലോൺ എനർജി സ്റ്റോക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 298.54 ശതമാനവും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 840.32 ശതമാനവും ഉയർന്നു. അതുപോലെ അഞ്ച് വർഷത്തിനിടെ 506.39 ശതമാനവും കഴിഞ്ഞ പത്ത് വർഷങ്ങളിൽ 222.35 ശതമാനവും നിക്ഷേപകർക്ക് ആദായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
52 ആഴ്ചയിലെ ഉയർന്ന വില
സുസ്ലോൺ എനർജിയുടെ ഓഹരികൾ 2024 ഫെബ്രുവരി 2 ന് ബിഎസ്ഇയിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 56.39 രൂപയിലെത്തി. അതേ സമയം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വില 7.91 രൂപയാണ്.
നിലവിൽ (16-04-2024, 11.30 AM) 41.03 രൂപയാണ് ഓഹരി വില. 0.84 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഏകദേശ 55,630.53 കോടി രൂപയാണ് സുസ്ലോൺ എനർജിയുടെ വിപണി മൂലധനം.
സുസ്ലോൺ എനർജി
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്.

അറ്റാദായത്തിൽ 160 ശതമാനത്തിന്‍റെ വളർച്ച
2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 160 ശതമാനം ഉയർന്ന് 203.04 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 78.28 കോടി രൂപയായിരുന്നു . ഈ പാദത്തിൽ, സുസ്ലോൺ എനർജിയുടെ സാമ്പത്തിക ചെലവിലും കുറവുണ്ടായിരുന്നു. മുൻ കാലയളവിൽ 86.2 കോടി രൂപയായിരുന്നത് ഈ പാദത്തിൽ 14.28 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications