മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഓഹരി വിപണിയിലേക്കെത്തുന്ന നിക്ഷേപകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ എത്ര ആളുകൾ വലിയ നേട്ടമുണ്ടാക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. കാരണം കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച നേട്ടം ഉണ്ടാക്കണമെങ്കിൽ ഓഹരി വിപണിയെക്കുറിച്ച് കൃത്യമായ ധാരണയും നിരീക്ഷണവും അത്യാവശ്യമാണ്.

കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച ലാഭവും അതുപോലെ വലിയ നഷ്ടവും ഓഹരി വിപണിയിൽ നിന്നും സംഭവിക്കാം. ഇന്ന് കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച നേട്ടം നൽകിയ ഒരു പൊതുമേഖല ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.

ഐഎഫ്‌സിഐ ഓഹരി

വളരെ നാളുകളായി മുന്നോട്ട് മാത്രം കുതിക്കുന്ന പെന്നി ഓഹരികളിലൊന്നാണ് ഐഎഫ്‌സിഐ. കോവിഡിന് ശേഷമുള്ള റാലിയിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഡെലിവർ ചെയ്ത മൾട്ടിബാഗർ സ്റ്റോക്കുകളിൽ ഒന്നാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ 37 രൂപയോളമാണ് ഓഹരി വിലയിലുണ്ടായ വർധനവ്.

1,100% നേട്ടം നൽകിയ മൾട്ടിബാഗർ പെന്നി ഓഹരി, ഇപ്പോൾ വാങ്ങുന്നോ..?

ഇന്ന് കൂടിയത് 3.35 ശതമാനം

3.35 ശതമാനത്തിന്‍റെ ഓഹരി നേട്ടമാണ് ഐഎഫ്‌സിഐ ബുധനാഴ്ച ഓഹരി വിപണിയിൽ നിന്നും നേടിയത്. 40.70 രൂപ വരെയെത്തിയ ഓഹരി പിന്നീട് ചെറുതായി താഴ്ന്ന് 40.10 രൂപയിലാണ് വിപണി അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച 5 ശതമാനത്തോളമായിരുന്നു കമ്പനി, ഓഹരി വിപണിയുടെ ആദ്യ സെഷനിൽ തന്നെ നേടിയ വളർച്ച. 5 ശതമാനം അപ്പർ സർക്യൂട്ടിലും പൊതുമേഖലാ ഓഹരി എത്തി.

4 വർഷത്തിനിടെ വളർന്നത് 1100 ശതമാനം

24 രൂപയിൽ നിന്നുമാണ് കഴിഞ്ഞ 6 മാസത്തിനിടെ കമ്പനിയുടെ ഓഹരി 40 രൂപയിലേക്കെത്തിയത്. അതായത് ഏകദേശം 70 ശതമാനത്തിന്‍റെ വളർച്ച. 1 വർഷത്തിനുള്ളിൽ നേടിയതാകട്ടെ 350 ശതമാനത്തിന് മുകളിലുള്ള വളർച്ചയും.

മുകളിൽ സൂചിപ്പിച്ചതുപോലെ, കോവിഡിന് ശേഷമുള്ള തിരിച്ചുവരവിൽ പൊതുമേഖലാ ഓഹരി ശക്തമായ റാലി രേഖപ്പെടുത്തി. കോവിഡിന് ശേഷമുള്ള റീബൗണ്ടിൽ ഐഎഫ്‌സിഐ ഓഹരി വില ഏകദേശം 3.50 രൂപയിൽ നിന്ന് 40.60 രൂപയായി ഉയർന്നു. അതായത് 1,100 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനി കഴിഞ്ഞ നാല് വർഷത്തിനിടെ നേടിയത് എന്ന് ചുരുക്കം.

1,100% നേട്ടം നൽകിയ മൾട്ടിബാഗർ പെന്നി ഓഹരി, ഇപ്പോൾ വാങ്ങുന്നോ..?

ഓഹരി വാങ്ങാം

ഐഎഫ്‌സിഐ ഓഹരി വിലയിൽ കൂടുതൽ ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 37 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിച്ച് നിക്ഷേപകർക്ക് കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറഞ്ഞു. 50 രൂപ വരെ ഐഎഫ്‌സിഐ ഉയരാനുള്ള സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം വിലിയിരുത്തുന്നത്.

ഐഎഫ്‌സിഐ

ഐഎഫ്‌സിഐ ലിമിറ്റഡ് വ്യാവസായിക മേഖലയുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ഥാപിതമായ ഒരു പൊതു ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് ഐഎഫ്‌സിഐ. എയർപോർട്ടുകൾ, റോഡുകൾ, ടെലികോം, പവർ, റിയൽ എസ്റ്റേറ്റ്, മാനുഫാക്ചറിംഗ്, സേവന മേഖല, മറ്റ് അനുബന്ധ വ്യവസായങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള പ്രോജക്ടുകൾ കമ്പനിയുടെ ധനസഹായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു.

വരുമാനം

ഡിസംബർ പാദത്തിൽ, സെപ്റ്റംബർ പാദത്തിലെ 83.7 കോടി രൂപയിൽ നിന്ന് 10 കോടി രൂപയുടെ അറ്റ ​​നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത് . അതേസമയം, ഡിസംബർ പാദത്തിലെ വരുമാനം മുൻ പാദത്തിലെ 165.8 കോടി രൂപയിൽ നിന്ന് 29.5 ശതമാനം ഉയർന്ന് 214.7 കോടി രൂപയായി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X