മൾട്ടിബാഗർ അലേർട്ട്..! ഒരു വർഷത്തിനുള്ളിൽ 900% ഉയർന്നു, മുന്നേറ്റം തുടരുമെന്ന് ബ്രോക്കറേജ്

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മൾട്ടിബാഗർ ഓഹരികളോട് പ്രത്യേക താൽപര്യമുണ്ടാകും. കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ലാഭം നിക്ഷേപകർക്ക് നൽകിയ ഓഹരികളാണവ. ഒരു വർഷത്തിനുള്ളിൽ രണ്ടിരട്ടിയും മൂന്നിരട്ടിയും അതിൽ കൂടുതലും നേട്ടമുണ്ടാക്കിയവർ. മുന്നോട്ടുള്ള കുതിപ്പ് തുടരുകയും ചെയ്താൽ നിക്ഷേപകർക്ക് ലഭിക്കുന്ന ലാഭത്തിന് കണക്കുണ്ടാവില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ ഒരു വർഷത്തിനിടെ റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ് നിക്ഷേപകരുടെ കീശ നിറഞ്ഞ ഒരു മൾട്ടിബാഗർ ഓഹരിയെ പരിചയപ്പെടാം.

ഒരു ഒന്നൊന്നര മൾട്ടിബാഗർ, നേട്ടം 900 ശതമാനം

ആയുഷ് ഫുഡ്‌സ് ആൻഡ് ഹെർബ്‌സ്

ഭക്ഷ്യ സ്ഥാപനമായ ആയുഷ് ഫുഡ്‌സ് ആൻഡ് ഹെർബ്‌സിൻ്റെ ഓഹരികൾ കഴിഞ്ഞ 1 വർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത് വലിയ ലാഭമാണ്. 900 ശതമാനം കുതിപ്പാണ് ഓഹരി ഒരു വർഷത്തിനിടെ നടത്തിയത്. 2023 മാർച്ചിൽ ഓഹരി വില 20 രൂപയായിരുന്നു. എന്നാൽ ഇന്ന് ഓഹരി വില 200 രൂപയിലേക്കെത്തി. കഴിഞ്ഞ 4 വർഷത്തിനിടെ 1251 ശതമാനം നേട്ടമാണ് ഓഹരി നേടിയത്.

മുന്നേറ്റം മാത്രം

കഴിഞ്ഞ കുറേ നാളുകളായി മുന്നോട്ട് കുതിക്കുകയാണ് ആയുഷ് ഫുഡ്‌സ് ആൻഡ് ഹെർബ്‌സ് ഓഹരി. കഴിഞ്ഞ 5 ദിവസത്തിനിടെ 7.25 ശതമാനം നേട്ടം കമ്പനി ഓഹരി വിപണിയിൽ നിന്നും നേടി. ഏപ്രിൽ മാസത്തിൽ മാത്രം 14 ശതമാനത്തോളം ഉയർന്നു. ഫെബ്രുവരിയിൽ 51.2 ശതമാനവും ജനുവരിയിൽ 47.2 ശതമാനവും ഓഹരി മുന്നേറി. 40 ശതമാനമാണ് മാർച്ച് മാസത്തെ നേട്ടം.

2023 ഒക്‌ടോബറിനും 2024 ഏപ്രിലിനുമിടയിൽ 652 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി നേടിയത്. ഏപ്രിൽ 9ന് ഇൻട്രാ-ഡേ ഡീലുകളിൽ സ്റ്റോക്ക് അതിൻ്റെ റെക്കോർഡ് ഉയരമായ 200.15 രൂപയിലെത്തി. 2023 ഏപ്രിൽ 12-ന് 52 ​​ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന മൂല്യമായ 18.80 രൂപയിൽ നിന്ന് 964 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നേടിയത്.

ബ്രോക്കറേജ് വിലയിരുത്തൽ

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് വരും ദിവസങ്ങളിലും ഓഹരി മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഓഹരി വില ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ്. ലാഭം സൃഷ്ടിക്കുന്നതിനും മൂലധന വിനിയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഓഹരി ഉടമകൾക്ക് മൂല്യം നൽകുന്നതിനുമുള്ള കമ്പനിയുടെ കഴിവിനെ ഈ കാര്യങ്ങൾ അടിവരയിടുന്നു.

കമ്പനിക്ക് നെറ്റ് കാഷ് ഉണ്ടാക്കാൻ കഴിയുന്നില്ല എന്നത് ബലഹീനതയാണെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു.

ആയുഷ് ഫുഡ് ആൻഡ് ഹെർബ്സ് ലിമിറ്റഡ്

ഇന്ത്യയിലും അന്തർദേശീയമായും അരിയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ആയുഷ് ഫുഡ് ആൻഡ് ഹെർബ്സ് ലിമിറ്റഡ്. ബസുമതിയും ബസുമതി ഇതര അരിയുമാണ് കമ്പനി വിപണിയിലിറക്കുന്നത്. മുമ്പ് പതഞ്ജലി ഫുഡ് ആൻഡ് ഹെർബ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2010 മാർച്ചിൽ ആയുഷ് ഫുഡ് ആൻഡ് ഹെർബ്സ് ലിമിറ്റഡ് എന്നാക്കി മാറ്റി. 1984 ലാണ് കമ്പനി സ്ഥാപിക്കുന്നത്. ന്യൂ ഡൽഹിയാണ് ആസ്ഥാനം.

ഒരു ഒന്നൊന്നര മൾട്ടിബാഗർ, നേട്ടം 900 ശതമാനം

വരുമാനം

ഡിസംബർ പാദത്തിൽ, ആയുഷ് ഫുഡ് ആൻഡ് ഹെർബ്‌സിൻ്റെ അറ്റാദായം 3 ലക്ഷം രൂപയാണ്. അതേ സമയം 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇത് 13 ലക്ഷം രൂപയായിരുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X