കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 25 ശതമാനം വളർച്ചയോടെ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സ്‌മോൾക്യാപ് ഓഹരിയായ സ്റ്റാർലൈൻപ്‌സ് എൻ്റർപ്രൈസസ്. ഓഗസ്റ്റ് 21 ബുധനാഴ്ച അഞ്ച് ശതമാനം നേട്ടത്തോടെ ഓഹരി വില 145 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. വരും ദിവസങ്ങളിലും ഓഹരി മുകളിലേക്ക് ഉയർന്നാൽ നിക്ഷേപകർക്ക് വീണ്ടും ലോട്ടറിയാകും. എന്തായാലും സ്റ്റാർലൈൻപ്‌സ് എൻ്റർപ്രൈസസ് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 145.70 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 9.18 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 25 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 16 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 36 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഓഹരി വില ഉയരുന്നത് എന്തുകൊണ്ട്?
എഐ സാങ്കേതികവിദ്യയിലെ തന്ത്രപരമായ നിക്ഷേപങ്ങളെയും ഓർഡർ വിജയങ്ങളെയും കുറിച്ചുള്ള കമ്പനിയുടെ പ്രഖ്യാപനങ്ങളാണ് ഓഹരി വിലയിലെ സമീപകാല വർദ്ധനവിന് കാരണം. റൈറ്റ്പ്ലസ് എഐ പ്രൈവറ്റ് ലിമിറ്റഡിൽ 26.9 ലക്ഷം രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. നിക്ഷേപം സ്റ്റാർലൈൻപ്‌സ് എൻ്റർപ്രൈസസിന്‍റെ പ്രവർത്തനക്ഷമതയും ഉപഭോക്തൃ സേവന ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഹരി വില കുതിക്കും
പ്രകൃതിദത്ത വജ്രങ്ങൾ വിതരണം ചെയ്യുന്നതിനായി സാകേത് ഇംപെക്സിൽ നിന്നും 37.69 കോടി രൂപയുടെ കരാർ സ്റ്റാർലൈൻപ്‌സ് എൻ്റർപ്രൈസസ് നേടിയിട്ടുണ്ട്. ശക്തമായ സാമ്പത്തിക ഫലങ്ങളിലും തന്ത്രപരമായ വിപുലീകരണങ്ങളിലും സ്റ്റാർലൈൻപ്സ് ഇതിനകം തന്നെ ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സുപ്രധാന കരാർ ലഭിക്കുന്നത്. കമ്പനിയുടെ വാർഷിക വരുമാനം കഴിഞ്ഞ വർഷം 48.2% വർദ്ധിച്ചു. അറ്റാദായം 192.5% വർദ്ധിച്ചു.
സാകേത് ഇംപെക്‌സിൽ നിന്നുള്ള ഓർഡർ ഡയമണ്ട് വ്യവസായത്തിലെ സ്റ്റാർലൈൻപ്‌സിൻ്റെ വിപണി നേതൃത്വത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ് എന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരി വിലയിൽ വലിയ കുതിച്ചു ചാട്ടമുണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ ചൂട്ടിക്കാട്ടുന്നുണ്ട്. വജ്ര വ്യവസായത്തിലും സാങ്കേതിക മേഖലയിലും ഉയർന്നുവരുന്ന അവസരങ്ങൾ കമ്പനി മുതലെടുക്കുന്നത് തുടരുന്നതിനാൽ, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിക്ഷേപകർക്ക് സുസ്ഥിരമായ വരുമാനം നൽകുന്നതിനും കമ്പനിക്ക് സാധിച്ചേക്കും.

വരുമാനത്തിൽ കുതിപ്പ്
കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ, 2024 ജൂണിൽ അവസാനിച്ച പാദത്തിൽ, സ്റ്റാർലൈൻപ്സ് എൻ്റർപ്രൈസസ് ലിമിറ്റഡ് 17.15 കോടി രൂപയുടെ ഏകീകൃത വരുമാനം റിപ്പോർട്ട് ചെയ്തു. ഇത് മുൻ വർഷം ഇതേ പാദത്തിലെ 3.77 കോടി രൂപയിൽ നിന്ന് 355 ശതമാനം വർധനവാണ്. ലാഭക്ഷമതയുടെ കാര്യത്തിൽ, കമ്പനി 2.85 കോടി രൂപയുടെ നികുതിയാനന്തര ലാഭം (PAT) കൈവരിച്ചു. ഇത് 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 714.3 ശതമാനം വളർച്ചയാണ്.
സ്റ്റാർലൈൻപ്സ് എൻ്റർപ്രൈസസ് ലിമിറ്റഡ്
ആഭരണങ്ങളുടെ വ്യാപാരത്തിലും റീട്ടെയിലിംഗിലും ശ്രദ്ധ നൽകുന്ന സ്ഥാപനമാണ് സ്റ്റാർലൈൻപ്സ് എൻ്റർപ്രൈസസ് ലിമിറ്റഡ്. വജ്രങ്ങൾ, മുത്തുകൾ, വിലയേറിയ കല്ലുകൾ, സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയിൽ നിന്നുള്ള ആഭരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ അവർ വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications