ഓഹരി വിപണിയിൽ പണമിറക്കി നേട്ടമുണ്ടാക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും ആദ്യത്തേത് ഓഹരിയുടെ വില ഉയരുമ്പോൾ ലഭിക്കുന്ന ലാഭമാണ്. രണ്ടാമത്തേത്ത് ബോണസ് ഇഷ്യൂ. നിക്ഷേപകർക്ക് നിശ്ചിത അനുപാതത്തിൽ സൗജന്യ ഓഹരികൾ കൈമാറുന്ന കോർപറേറ്റ് നടപടിയെയാണ് ബോണസ് ഇഷ്യൂ എന്ന് വിശേഷിപ്പിക്കുന്നത്. നിക്ഷേപകരെ സംബന്ധിച്ച് അധികമായി പണം മുടക്കാതെ, കൈവശമുള്ള ഓഹരിയുടെ മൊത്തം എണ്ണം ഉയർത്താനും അതുവഴി ദീർഘമായ കാലയളവിൽ നേട്ടം കരസ്ഥമാക്കാനുമുള്ള അവസരമാണ് കമ്പനികൾ പ്രഖ്യാപിക്കുന്ന ബോണസ് ഇഷ്യൂ മുഖേന തുറന്നുകിട്ടുന്നത്.
ബോണസ് ഓഹരി ആ കമ്പനിയുടെ ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കും. മാത്രമല്ല, കമ്പനിയുടെ സാമ്പത്തികസ്ഥിതി ഏറെ മെച്ചമാണെന്ന പോസിറ്റീവ് സൂചനയും നിക്ഷേപര്‍ക്ക് നല്‍കും. നിക്ഷേപകര്‍ക്ക് കമ്പനിയിന്മേലുള്ള വിശ്വാസം കൂടാനും ഇത് സഹായിക്കും. കർഷിക ഉൽപ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഹാൽഡർ വെഞ്ച്വർ അവരുടെ ബോണസ് ഇഷ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ ആദ്യത്തെബോണസ് ഓഹരി പ്രഖ്യാപനം. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഹാൽഡർ വെഞ്ച്വർ
100 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയാണ് ഹാൽഡർ വെഞ്ച്വർ. ഇന്ത്യയിലെ പശ്ചിമ ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൽഡർ വെഞ്ച്വർ, സിംഗപ്പൂർ, ഘാന, കാമറൂൺ, ഐവറി കോസ്റ്റ്, റഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനി അരിയുടെയും ഭക്ഷ്യ എണ്ണയുടെയും വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു.

ബോണസ് ഓഹരി
ഓഹരി ഉടമകൾക്ക് 2:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചത്. അതായത് നിക്ഷേപകരുടെ കൈവശമുള്ള രണ്ട് ഓഹരിക്ക് സൗജന്യമായി ഒരു അധിക ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിന്റെ ഭാഗമായി അർഹതയുള്ള നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി 2025 സെപ്റ്റംബർ 1 നിശ്ചയിച്ചിട്ടുണ്ട്.
ഓഹരികൾ 2025 സെപ്റ്റംബർ 22-നകം ക്രെഡിറ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇഷ്യുവിന് ശേഷം, കമ്പനിയുടെ ഇഷ്യു ചെയ്ത, സബ്‌സ്‌ക്രൈബ് ചെയ്ത, അടച്ചുതീർത്ത മൂലധനം ഏകദേശം 12.44 കോടി രൂപയായി വർദ്ധിക്കും, ഇതിൽ ഏകദേശം 1.24 കോടി ഇക്വിറ്റി ഓഹരികൾ ഉൾപ്പെടുന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 736 രൂപ നിലവാരത്തിലാണ് ഹാൽഡർ വെഞ്ച്വർ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 26 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെ 16.7 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. അഞ്ച് വർഷം കൊണ്ട് 2400 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകാനും ഹാൽഡർ വെഞ്ച്വർ ഓഹരിക്ക് സാധിച്ചു. 958 രൂപയാണ് 542 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
സാമ്പത്തിക പ്രകടനം
2025 സാമ്പത്തിക വർഷത്തിൽ കമ്പനി 844 കോടി രൂപയുടെ അറ്റ വിൽപ്പനയും 21 കോടി രൂപയുടെ അറ്റാദായവും റിപ്പോർട്ട് ചെയ്തു. 3 വർഷത്തെ ശരാശരി ഇക്വിറ്റി റിട്ടേൺ (ROE) 18.2 ശതമാനമാണ്. ഇത് കമ്പനിയുടെ ശക്തമായ സാമ്പത്തിക ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications