പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ലാഭം നൽകുന്ന ഓഹരിയാണ്. വെള്ളിയാഴ്ച മൂന്ന് ശതമാനത്തിലധികം വളർച്ചയാണ് കമ്പനി നേടിയത്. അതോടെ ഓഹരി വില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. എന്താണ് വിലയിലുണ്ടായ കുതിപ്പിന് കാരണമെന്നും ഓഹരിയുടെ ഭാവി എങ്ങനെയാണെന്നും നമുക്ക് വിശദമായി നോക്കാം.
കുതിപ്പിന് കാരണം
97 എൽസിഎ മാർക്ക് 1എ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ടെൻഡർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് ലഭിച്ചു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരിയിലും കുതിപ്പുണ്ടായത്. 65,000 കോടി രൂപയിലധികം വിലമതിക്കുന്ന ടെൻഡറിന് കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടുള്ള തദ്ദേശീയ സൈനിക ഹാർഡ്‌വെയറുകളുടെ ഏറ്റവും വലിയ ഓർഡറായി മാറും.

ഓഹരി വിപണിയിലെ പ്രകടനം
വെള്ളിയാഴ്ച ബിഎസ്ഇയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ഓഹരികൾ 3,564.65 രൂപയിലാണ് ആരംഭിച്ചത്. പിന്നീട് മുന്നേറ്റത്തോടെ ഓഹരി വില 3,677 രൂപയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയാണിത്. ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ നിഫ്റ്റി 50, സെൻസെക്‌സ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ എച്ച്എഎൽ മികച്ച വരുമാനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ, നിഫ്റ്റി 50, സെൻസെക്‌സ് യഥാക്രമം 0.11 ശതമാനം, 0.17 ശതമാനം റിട്ടേണുകൾ നൽകിയപ്പോൾ എച്ച്എഎൽ 11.34 ശതമാനം റിട്ടേൺ നൽകി.
കഴിഞ്ഞ ആറ് മാസത്തിനിടെ 84.45 ശതമാനം മുന്നേറ്റമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു വർഷത്തിനിടെ 157.27 ശതമാനം കുതിപ്പോടെ മൾട്ടിബാഗർ ഓഹരിയാകാനും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് സാധിച്ചു.
രണ്ട് വർഷങ്ങളിൽ 335.43 ശതമാനവും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 662.34 ശതമാനവും മുന്നേറ്റം ഓഹരി നേടി. 970.60 ശതമാനത്തിന്‍റെ ഓഹരി വർധനവാണ് കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനി നേടിയത്.
ബ്രോക്കറേജ് വിലയിരുത്തൽ
എച്ച്എഎല്ലിൻ്റെ ഓഹരിയിൽ ഭാവിയിൽ കൂടുതൽ മുന്നേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ വ്യക്തമാക്കുന്നത്. എച്ച്എഎല്ലിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സൈനിക വിമാനങ്ങളുടെ പ്രാഥമിക വിതരണക്കാരാണ്. അതോടൊപ്പം സാങ്കേതികമായി വലിയ കുതിച്ചു ചാട്ടവും കമ്പനി നടത്തുന്നുണ്ട്. ഓർഡർ ബുക്ക് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് ബ്രോക്കറേജ് സ്ഥാപനത്തിന്‍റെ നിഗമനം. അതുകൊണ്ട് തന്നെ ഓഹരിക്ക് 'ഹോൾഡ്' റേറ്റിംഗാണ് ബ്രോക്കറേജ് നൽകിയിരിക്കുന്നത്.

ബൈ കോൾ നൽകി ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ്
ബ്രോക്കറേജ് സ്ഥാപനമായ ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ ബുള്ളിഷ് വികാരമുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരി വാങ്ങാമെന്ന നിർദ്ദേശവും ബ്രോക്കറേജ് സ്ഥാപനം നൽകുന്നു. 3610 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് ശുപാർശ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 1940-ല്‍ ബംഗളൂരുവിലാണ് ആരംഭം. വ്യോമസേനയുടെ കുന്തമുനയായ സുഖോയ് യുദ്ധവിമാനങ്ങളും തദ്ദേശീയ ലഘു യുദ്ധവിമാനമായ എല്‍എസിയും ധ്രുവ്, ചേതക്, എല്‍സിഎച്ച് വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഐഎസ്ആർഒയുടെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾക്കും ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾക്കും വേണ്ടിയുള്ള ഘടനകളുടെ ആവശ്യങ്ങളും എച്ച്എഎല്ലിൽ സജ്ജീകരിച്ചിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications