കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിരോധ മേഖലയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് ഭാരത് ഇലക്‌ട്രോണിക്‌സ് അഥവാ ഭെൽ. 2024-ൽ ഇതുവരെ 65 ശതമാനത്തോളം വളർച്ച കൈവരിക്കാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. ഓഹരി വില നിലവിൽ 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 335.40 രൂപയ്ക്ക് അടുത്താണ്. 2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഭാരത് ഇലക്‌ട്രോണിക്‌സ് കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുമെന്നാണ് വിലയിരുത്തുന്നത്. അത് 400 രൂപ വരെ പോകുമോ എന്നാണ് അറിയേണ്ടത്.
ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയുടെ കയറ്റുമതി ഓർഡറുകളും വിറ്റുവരവും ശക്തിപ്പെടുത്തുന്നതിന് വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ആ പ്രതീക്ഷയിൽ ഓഹരി ഒരു മാസത്തിനിടെ 7 ശതമാനത്തോളം ഉയർന്നു. പ്രതിരോധ മേഖലയിലെ വിപണി വിഹിതത്തിൻ്റെ കാര്യത്തിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് ഭാരത് ഇലക്‌ട്രോണിക്‌സ്.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 331.85 രൂപ എന്നതാണ് നിലവിൽ ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.27 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 75.91 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 79.43 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 161 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിക്ക് സാധിച്ചു. 340.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 123.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. ഓഹരിയുടെ ഇതുവരെയുള്ള വളർച്ച പരിശോധിക്കുകയാണെങ്കിൽ അത് 150,581.82% ആണ്. 1999 ജനുവരി ഒന്നിന് സ്റ്റോക്ക് 0.22 രൂപ മാത്രമായിരുന്നു.

മ്യൂച്വൽ ഫണ്ട് ഹോൾഡിംഗ് കുറഞ്ഞു
2024 ജൂൺ പാദത്തിൻ്റെ അവസാനത്തോടെ, മ്യൂച്വൽ ഫണ്ട് ഹോൾഡിംഗ് സ്റ്റോക്കിൽ മുമ്പത്തെ 18.06% ൽ നിന്ന് 16.08% ആയി കുറഞ്ഞു. മുൻ പാദത്തിലെ 17.56 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ എഫ്ഐഐകളോ എഫ്‌പിഐകളോ ഹോൾഡിംഗ് ഒന്നാം പാദത്തിൽ 17.43 ശതമാനമായി ചുരുങ്ങി.
ബജറ്റിന് മുമ്പ് ഓഹരി 400 രൂപയിലെത്തുമോ..?
ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരി വില 400 രൂപ വരെ എത്താൻ സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധൻ ആശിഷ് ബഹേറ്റി വിലയിരുത്തുന്നത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഓഹരിയുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ 360 രൂപയാണ്. സ്റ്റോക്ക് 360 രൂപ കവിഞ്ഞാൽ, അതിനുശേഷം 400 രൂപ വരെ മുന്നേറാം. 320 രൂപയാണ് സ്റ്റോപ്പ് ലോസ്.

ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഭാരത് ഇലക്‌ട്രോണിക്‌സിനെ മികച്ച ബജറ്റ് പിക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനായി 26 അനലിസ്റ്റുകളിൽ നിന്നുള്ള സമവായ ശുപാർശ ഓഹരി വാങ്ങുക എന്നതാണ്.
ഭാരത് ഇലക്ട്രോണിക്‌സ്
രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍. 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications