ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ എൻഎസ്ഇയിലും ബിഎസ്ഇയിലും ആകെ എത്ര കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. 2023 ഡിസംബർ 31-ലെ കണക്കനുസരിച്ച് ഏകദേശം 7550-ന് മുകളിൽ കമ്പനികളുണ്ട്. ഈ കമ്പനികളിൽ പലതും ചുരുങ്ങിയ കാലം കൊണ്ട് മികച്ച നേട്ടം നിക്ഷേപകർക്ക് നൽകിയവയാണ്. ഒരു വർഷം കൊണ്ട് തന്നെ റോക്കറ്റ് വേഗതിയിലുള്ള വളർച്ച നേടിയ നിരവധി ഓഹിരകളുണ്ട്. അത്തരത്തിലുള്ള ഒരു ഓഹരിയെക്കുറിച്ചാണ് നമ്മൾ ഇന്ന് വിശദമായി പരിശോധിക്കുന്നത്.
ഒന്നും രണ്ടുമല്ല, കഴിഞ്ഞ ഒരു വർഷത്തിനിടെ 6300 ശതമാനത്തിന് മുകളിൽ ലാഭമാണ് ഈ കമ്പനി നിക്ഷേപകർക്ക് നൽകിയത്. ഏതാണ് ആ ഓഹരി എന്നാണോ നിങ്ങൾ ആലോചിക്കുന്നത്..? നിക്ഷേപകരുടെ കീശ നിറച്ച ആ മൾട്ടിബാഗർ ഓഹരി രാജ്യത്തെ ഏറ്റവും പഴയ കേബിൾ, കണ്ടക്ടർ നിർമ്മാതാക്കളിൽ ഒരാളായ ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചറാണ്.
ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 7,911.42 കോടിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടെക്നോളജി കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ പവർ കേബിളുകളുടെയും കണ്ടക്ടറുകളുടെയും നിർമ്മാതാക്കളാണിത്. 1992-ലാണ് കമ്പനി സ്ഥാപിക്കുന്നത്. 2010-11 കാലഘട്ടത്തിൽ വിപുലീകരണ ശ്രമങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്ന് കമ്പനി കൂടുതൽ വളർച്ച കൈവരിച്ചു.

നിക്ഷേപകരുടെ കീശ നിറച്ച ഓഹരി
ബിഎസ്ഇയിൽ 2 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1,501.30 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.08 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 15.97 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 351.93 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു.
6,368.33 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്. 1,644.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 22.11 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 2021 മുതൽ, ഓഹരി 230869.23 ശതമാനം ഉയർന്നു. അന്ന് 0.64 രൂപയായിരുന്നു ഓഹരി വില.

10000 രൂപ 6.4 ലക്ഷമാക്കിയ ഓഹരി
ഒരു വർഷം മുമ്പ് ഡയമണ്ട് പവർ ഇൻഫ്ര ഓഹരി 20 രൂപ നിലവാരത്തിലായിരുന്നു. കൃത്യമായി പറഞ്ഞാൽ, 2023 സെപ്തംബർ 18-ന് സ്റ്റോക്ക് 23. 21 രൂപയായിരുന്നു. അന്ന് കമ്പനിയുടെ ഓഹരികളിൽ ആരെങ്കിലും വെറും 10,000 രൂപ വിലയ്ക്ക് നിക്ഷേപിച്ചിരുന്നെങ്കിൽ അവരുടെ നിക്ഷേപം ഇപ്പോൾ 6.4 ലക്ഷം രൂപയായി കുതിച്ചുയരുമായിരുന്നു.
പുതിയ കരാർ
നിർമ്മാണ രംഗത്തെ പ്രമുഖരായ ലാർസൻ ആൻഡ് ടൂബ്രോയിൽ (എൽ ആൻഡ് ടി) നിന്ന് 40 കോടി രൂപയുടെ കരാർ രണ്ടാഴ്ച മുമ്പ് ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നേടിയിരുന്നു. ജൂലൈ മാസത്തിൽ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിൽ നിന്ന് പുതിയ അലുമിനിയം അലോയ് കണ്ടക്ടറുകളുടെ വിതരണത്തിനായി 899.6 കോടി രൂപയുടെ ഓർഡറും കമ്പനിക്ക് ലഭിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം



Click it and Unblock the Notifications