ചെറിയ സമയത്തിനുള്ളിൽ മികച്ച നേട്ടം നൽകിയ ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികളെന്ന് വിളിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 100 ശതമാനത്തിന് മുകളിൽ വളർച്ച കൈവരിച്ച ഓഹരികളെന്ന് ചുരുക്കം. എന്നാൽ ചിവ ഓഹരികളുടെ വളർച്ച 100 ശതമാനമല്ല അതും കടന്ന് വളരെ ദൂരെ പോകും. ഒരുപക്ഷെ 1000,2000 ശതമാനവും നേട്ടം ഒരു വർഷത്തിനുള്ളിൽ ചില ഓഹരികൾ നൽകും. എന്നാൽ ഇന്ന് പറയാൻ പോകുന്നത് കഴിഞ്ഞ ഒരു വർഷത്തിനിടെ 5,343.99 ശതമാനം നേട്ടമുണ്ടാക്കിയ ഒരു ഓഹരിയെ പറ്റിയാണ്. ഏതാണ് ആ ഓഹരിയെന്നാണോ, മറ്റാരുമല്ല ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
വളർച്ച ശരവേഗം
ബിഎസ്ഇയിൽ 1,267.15 രൂപ എന്നതാണ് ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 42.47 ശതമാനം മുന്നേറ്റമാണ് ഓഹരി കാഴ്ച വെച്ചത്. ആറ് മാസത്തിനിടെ 600 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 700 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.
ഒരു വർഷത്തിനിടെ 5,343.99 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 71287 ശതമാനം വളർച്ചയാണ് 2 വർഷത്തിനുള്ളിൽ ഓഹരി നേടിയത്. മൂന്ന് വർഷത്തിനുള്ളിൽ 122574.76 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 146824.42 ശതമാനവും വരുമാനം ഓഹരി നൽകി. 1,364 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 22.11 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

50,000 രൂപ 3 കോടി രൂപ
ഒരു വർഷം മുൻപ് 50,000 രൂപ ചിലവഴിച്ച് ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഓഹരി വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 3.25 കോടി രൂപയായിരിക്കും. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു വർഷത്തിനുള്ളിൽ 5343 ശതമാനത്തോളം വളർച്ചയാണ് ഓഹരി നേടിയത്.
ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിലെ ഒരു കേബിൾ, കണ്ടക്ടർ നിർമ്മാതാക്കളുടെ കമ്പനിയാണ് . നിലവിൽ 1,505 കോടി രൂപയാണ് കമ്പനിയുടെ ഓർഡർ-ബുക്ക്. 1992-ലാണ് കമ്പനി സ്ഥാപിക്കുന്നത്. 2010-11 കാലഘട്ടത്തിൽ വിപുലീകരണ ശ്രമങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്ന് കമ്പനി കൂടുതൽ വളർച്ച കൈവരിച്ചു.

അദാനിയിൽ നിന്നും കരാർ
ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ചൊവ്വാഴ്ച അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിൽ നിന്ന് പുതിയ അലുമിനിയം അലോയ് കണ്ടക്ടറുകളുടെ വിതരണത്തിനായി 899.6 കോടി രൂപയുടെ ഓർഡർ ലഭിച്ചു. അടുത്ത ഏപ്രിലിൽ കമ്പനി ഓർഡർ പൂർത്തിയാക്കണം. തിങ്കളാഴ്ച അദാനി ഗ്രീൻ എനർജിയിൽ നിന്ന് ലോ മീഡിയം വോൾട്ടേജുള്ള കേബിളുകൾ വിതരണം ചെയ്യുന്നതിനായി ഏകദേശം 409 കോടി രൂപയുടെ കരാർ കമ്പനി നേടിയിരുന്നു.
ക്യു4 ഫലങ്ങൾ
ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചറിൻ്റെ 2024 മാർച്ചിലെ അറ്റ വിൽപ്പന 134.41 കോടി രൂപയായിരുന്നു. 2023 മാർച്ചിലെ 14.11 കോടിയിൽ നിന്ന് 852.77% വർധിച്ചു. മാർച്ച് പാദത്തിൽ 14.42 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. ഇബിഐടിഡിഎ 18.56 കോടി. മുൻപാദത്തെ അപേക്ഷിച്ച് 403 ശതമാനത്തിന്‍റെ വർധന.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
