ഒരു വർഷത്തിനിടയിൽ നിക്ഷേപകർക്ക് 100 ശതമാനം ലാഭം നൽകിയ നിരവധി ഓഹരികളെ വിപണിയിൽ കണ്ടെത്താൻ സാധിത്തും. എന്നാൽ റോക്കറ്റ് വേഗതയിൽ കുതിച്ച് പായുന്ന ഓഹരികളുണ്ട്. ലാഭം ആയിരവും കടന്ന് പതിനായിരം ശതമാനത്തിന് മുകളിലേക്ക് പോയവ. നിക്ഷേപകരുടെ കീശയും മനസും നിറച്ച ഓഹരികൾ. അത്തരത്തിൽ സ്വപ്നതുല്യമായ റിട്ടേൺ നൽകിയ ഓഹരിയുടെ പേരാണ് എലൈറ്റ്കോൺ ഇന്‍റനാഷണൽ (Elitecon International). എന്താണ് ഓഹരിയുടെ കുതിപ്പിന് പിന്നിലെ കാരണമെന്ന് നമുക്ക് വിശദമായി നോക്കാം.
റെക്കോർഡ് ഓഹരി വില
ബിഎസ്ഇയിൽ 4.95 ശതമാനം നേട്ടത്തോടെ 125 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച എലൈറ്റ്കോൺ ഇന്‍റനാഷണൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.48 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ 140 ശതനമാനവും ആറ് മാസത്തിനിടെ 834 ശതമാനവും കുതിക്കാൻ ഓഹരിക്ക് സാധിച്ചു. 1105 ശതമാനത്തിന്‍റെ കുതിപ്പാണ് 2025-ൽ ഇതുവരെ എലൈറ്റ്കോൺ ഇന്‍റനാഷണൽ ഓഹരി നേടിയത്.

11,263.64 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരി നേടിയത്. കഴിഞ്ഞ 20 വ്യാപാര സെഷനുകളിൽ പതിനെട്ടിലും എലൈറ്റ്കോൺ ഇന്‍റർനാഷണൽ ഓഹരി വില ഉയർന്ന സർക്യൂട്ടിൽ ലോക്ക് ചെയ്യപ്പെട്ടു. ഇത് ശക്തമായ ബുള്ളിഷ് ആക്കം പ്രതിഫലിപ്പിക്കുന്നു.
കുതിപ്പിന് പിന്നിലെ കാരണം
ഏറെക്കാലമായി വരുമാനമൊന്നും രേഖപ്പെടുത്താതിരുന്ന കമ്പനി അവസാന രണ്ട് സാമ്പത്തിക പാദങ്ങളിലായി വരുമാനവും അറ്റാദായവും കാണിക്കുന്നുണ്ട്. ഇതിന്‍റ പ്രതിഫലനമാണ് ഓഹരി വിപണിയിലും കാണുന്നത്. 2024 ഡിസംബർ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) 13 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ, 2025 മാർച്ച് പാദത്തിൽ ഇത് 43 കോടി രൂപയിലേക്ക് ഉയർന്നു. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ്, അറ്റാദായം എന്നിവ 13 കോടിയിൽ നിന്ന് 43 കോടി രൂപയിലേക്ക് വീതം ഉയർച്ച നേടി.
പ്രൈം പ്ലേസ് സ്‌പൈസസ് ട്രേഡിംഗ് എൽഎൽസി എന്ന കമ്പനിയെ ഏറ്റെടുക്കാനുള്ള പദ്ധതി എലൈറ്റ്‌കോൺ ഇന്‍റർനാഷണൽ ഉപേക്ഷിച്ചതും ഓഹരിയുടെ കുതിപ്പിനെ സഹായിച്ചു. നിരവധി തുടർനടപടികൾ നടത്തിയിട്ടും, ആവശ്യമായ വിവരങ്ങൾ തൃപ്തികരമായി പ്രൈം പ്ലേസ് സ്‌പൈസസ് നൽകിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. നേരത്തെ ഒപ്പിട്ട ഓഹരി വാങ്ങൽ കരാറും അനുബന്ധ രേഖകളും അസാധുവായി. ആവശ്യമായ എല്ലാ വിശദീകരണങ്ങളും അനുബന്ധ രേഖകളും ലഭിക്കുകയും തൃപ്തികരമായ അവലോകനം നടത്തുകയും ചെയ്താൽ, ഇടപാട് ഭാവിയിൽ പുനഃപരിശോധിക്കാവുന്നതാണെന്ന് എലൈറ്റ്‌കോൺ ഇന്‍റർനാഷണൽ അധികൃതർ വ്യക്തമാക്കി.
സാങ്കേതിക കാര്യങ്ങൾ
മൂവിംഗ് ആവറേജുകളുടെ കാര്യത്തിൽ, എലൈറ്റ്‌കോൺ ഇന്‍റർനാഷണൽ അതിന്‍റെ 5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസം ശരാശരികൾക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്, ഇത് ശക്തമായ ഒരു ഉയർച്ച പ്രവണതയെ സൂചിപ്പിക്കുന്നു.
ഓഹരി പങ്കാളിത്തം
പ്രമോട്ടർ 59.70 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നു. റീടെയിൽ നിക്ഷേപകരുടെ കൈവശം 1.89% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 38.41% ഓഹരികൾ ഹോൾഡ് ചെയ്യുന്നു.
എലൈറ്റ്കോൺ ഇന്‍റർനാഷണൽ
സിഗരറ്റും പുകയില ഉത്പന്നങ്ങളും നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് എലൈറ്റ്കോൺ ഇന്‍റർനാഷണൽ ലിമിറ്റഡ്. യു.എ.ഇ, സിംഗപ്പൂർ, ഹോങ്കോങ്, യു.കെ എന്നിവിടങ്ങളിൽ ഓപ്പറേഷൻസുണ്ട്. ച്യൂയിങ് ടുബാക്കോ, സ്നഫ് ഗ്രൈൻഡേഴ്സ്, മാച്ച് ലൈറ്റ്സ്,മാച്ചസ്, മാച്ച് ബോക്സസ്, പൈപ്പ് മറ്റ് പ്രൊഡക്ടുകൾ തുടങ്ങിയവയും നിർമിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐസിഐസിഐ പ്രുഡൻഷ്യൽ ഓഹരിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!



Click it and Unblock the Notifications