ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. ആഴ്ചയുടെ ആദ്യ ദിവസം തന്നെ നേരിയ നഷ്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് അതിൻ്റെ മുൻ ക്ലോസായ 79,996.60 ന് എതിരെ 79,915 ൽ ആരംഭിച്ചു, സെഷൻ്റെ ഭൂരിഭാഗവും ചുവപ്പ് നിറത്തിലാണ് വ്യാപാരം നടത്തിയത്. സൂചിക ഒടുവിൽ 36 പോയിൻ്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 79,960.38 ൽ ക്ലോസ് ചെയ്തു. മറുവശത്ത്, നിഫ്റ്റി 50 അതിൻ്റെ മുൻ ക്ലോസായ 24,323.85 ന് എതിരെ 24,329.45 ലും 3 പോയിൻ്റ് താഴ്ന്ന് 24,320.55 ലും ക്ലോസ് ചെയ്തു.
തിങ്കളാഴ്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ കെപിഐ ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ഓഹരികളുമുണ്ട്. ഏകദേശം 3.21 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. എന്താണ് മുന്നേറ്റത്തിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും പരിശോധിക്കാം.
കുതിപ്പിന് കാരണം
50 മെഗാവാട്ട് സോളാർ-വിൻഡ് ഹൈബ്രിഡ് പവർ പ്രോജക്ടിനായി ഗുജറാത്ത് ഊർജ വികാസ് നിഗവുമായി (ജിയുവിഎൻഎൽ) പുതിയ കരാർ ഒപ്പ് വച്ചതിന് പിന്നാലെയാണ് കെപിഐ ഗ്രീൻ എനർജി ഓഹരിയുടെ കുതിപ്പ്. ജൂലൈ 8 ഉച്ചകഴിഞ്ഞ് കെപിഐ ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ഓഹരികൾ 4 ശതമാനം ഉയർന്ന് 1,864 രൂപയിലെത്തി.

ഓഹരി വില
എൻഎസ്ഇയിൽ 1840.10 രൂപ എന്നതാണ് കെപിഐ ഗ്രീൻ എനർജി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.97 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 2.30 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 95.98 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 93 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 230.64 ശതമാനം വർധനയാണ് കെപിഐ ഗ്രീൻ എനർജി ഓഹരിയുണ്ടായത്. ഓഹരി വില കണക്കാക്കുമ്പോൾ ഏകദേശം 1283 രൂപയുടെ കുതിപ്പ്. 2109.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ഷെയർഹോൾഡിംഗ് പാറ്റേൺ
2024 മാർച്ച് വരെ, സ്ഥാപനത്തിൻ്റെ ഷെയർഹോൾഡിംഗ് പാറ്റേൺ പ്രൊമോട്ടർമാർക്ക് 53.08 ശതമാനവും പൊതുജനങ്ങൾക്ക് 40.7 ശതമാനവും വിദേശ സ്ഥാപന നിക്ഷേപകർക്ക് 5.59 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകർക്ക് 0.63 ശതമാനവുമാണ്.

കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ്
റിവ്യൂവബിള്‍ എനര്‍ജി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കെപിഐ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. സോളാരിസം എന്ന ബ്രാന്‍ഡില്‍ കമ്പനി സോളാര്‍ പവര്‍ പ്ലാന്റുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കമ്പനി മുമ്പ് കെപിഐ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു, 2022 ഏപ്രിലിൽ അതിൻ്റെ പേര് കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ് എന്നാക്കി മാറ്റി.
സാമ്പത്തികം
കെപിഐ ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ധനകാര്യങ്ങൾ വാർഷികാടിസ്ഥാനത്തിൽ അവലോകനം ചെയ്യുമ്പോൾ, വരുമാനം 23 സാമ്പത്തിക വർഷത്തിലെ 644 കോടി രൂപയിൽ നിന്ന് 59 ശതമാനം ഉയർന്ന് 24 സാമ്പത്തിക വർഷത്തിൽ 1,024 കോടി രൂപയായി. അതേ സമയം, അറ്റാദായം 110 കോടി രൂപയിൽ നിന്ന് 162 കോടി രൂപയായി ഉയർന്നു, ഇത് 47.2 ശതമാനം വളർച്ച പ്രകടമാക്കി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
