ബുധനാഴ്ച ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടം കൈവരിച്ച ഓഹരികളിലൊന്നാണ് ഒറിയാന പവർ ലിമിറ്റഡ്. കമ്പനിയുടെ ഓഹരികൾ 20 ശതമാനം അപ്പർ സർക്യൂട്ടിലെത്തി. 1,179.40 രൂപയെന്ന 52 ആഴ്ചയിലെ ഉയർന്ന നിരക്കിലെത്താനും ഓഹരിക്ക് സാധിച്ചു. കമ്പനിയുടെ ഓഹരിയിലുണ്ടായ കുതിപ്പിന്‍റെ കാരണവും നിലവിലെ ഓഹരി വിലയും വിശദമായി പരിശോധിക്കാം.
ഒറിയാന പവർ ലിമിറ്റഡ്
റൂഫ്‌ടോപ്പ്, ഗ്രൗണ്ട് മൗണ്ടഡ് സിസ്റ്റങ്ങൾ, ഓഫ്-സൈറ്റ് സോളാർ ഫാമുകൾ തുടങ്ങിയവയുടെ ഇൻസ്റ്റാളേഷനുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ഒറിയാന പവർ ലിമിറ്റഡ്. 2013-ലാണ് കമ്പനി സ്ഥാപിക്കുന്നത്. സാമ്പത്തിക കണക്കുകൾ പ്രകാരം ഒറിയാന പവറിന് 2000 കോടിയിലധികം വിപണി മൂല്യമുണ്ട്.

കുതിപ്പിന് കാരണം
രാജസ്ഥാനിലെ ചുരുവിലുള്ള ജോധ്പൂർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡ് 76.62 മെഗാവാട്ട് (എസി) സോളാർ പവർ പ്ലാൻ്റ് നിർമ്മിക്കാനുള്ള കരാർ ഒറിയാന പവർ ലിമിറ്റഡിന് നൽകിയതിന് പിന്നാലെയാണ് ഓഹരി വിപണിയിൽ കുതിപ്പുണ്ടായത്. 25 വർഷത്തേക്കാണ് കരാർ. 325 കോടി രൂപ രൂപയുടേതാണ് കരാർ. അതോടൊപ്പം 17.27 കോടി രൂപയുടെ സബ്സിഡിയും പദ്ധതിക്ക് ലഭിക്കും.
എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) കൂടാതെ സോളാർ പവർ പ്ലാൻ്റിൻ്റെ കമ്മീഷൻ തുടങ്ങിയ ജോലിയാണ് ഒറിയാന പവർ ലിമിറ്റഡ് ഏറ്റെടുത്ത് പൂർത്തിയാക്കുക. അതോടൊപ്പം 25 വർഷത്തേക്ക് പരിപാലനത്തിനും കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഓഹരി വിപണിയിലെ പ്രകടം
1134.45 രൂപയാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 38.35 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 232.37 ശതമാനത്തിന്‍റെ കുതിപ്പാണ് കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി നേടിയത്. 275.56 ശതമാനം നേട്ടം കഴിഞ്ഞ ഒരു വർഷത്തിനിടെ നേടി മൾട്ടിബാഗർ ഓഹരിയാകാനും കമ്പനിക്ക് സാധിച്ചു.
5 വർഷത്തിനിടെ 275 ശതമാനത്തിന്‍റെ നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്.

പ്രവർത്തന ലാഭത്തിൽ വർധനവ്
2023 സാമ്പത്തിക വർഷത്തിൽ ഒറിയാന പവർ ലിമിറ്റഡിന്‍റെ അറ്റ വിൽപ്പന 136 കോടി രൂപയായി. 9 ശതമാനത്തിന്‍റെ വർധനവ് കമ്പനി നേടി. അതോടൊപ്പം പ്രവർത്തന ലാഭം 67 ശതമാനം വർധിച്ച് 20 കോടി രൂപക്കാനും കമ്പനിക്ക് സാധിച്ചു. അറ്റാദായം 57 ശതമാനം വർധിച്ച് 11 കോടി രൂപയായും മാറി.
കഴിഞ്ഞ ദിവസങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച മറ്റൊരു ഓഹരിയേയും നമുക്ക് പരിചയപ്പെടാം.
കിസാൻ മോൾഡിംഗ്‌സ്
പൈപ്പ് നിർമ്മാണ സ്ഥാപനമായ കിസാൻ മോൾഡിംഗ്‌സിൻ്റെ ഓഹരികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് നേടിയ വളർച്ച 1,011 ശതമാനമാണ്. 2024ലെ ആദ്യ നാല് മാസങ്ങളിലും മികച്ച മുന്നേറ്റമാണ് കിസാൻ മോൾഡിംഗ്‌സിൻ്റെ ഓഹരികൾ നടത്തുന്നത്. ജനുവരിയിൽ 19.6 ശതമാനം നേട്ടമാണ് കമ്പനി നേടിയത്. ഫെബ്രുവരിയിൽ 170 ശതമാനവും മാർച്ചിൽ 45.5 ശതമാനവും ലാഭം ഓഹരി നിക്ഷേപകർക്ക് നൽകി. ഏപ്രിൽ മാസം ഇതുവരെ നേടിയത് 15 ശതമാനത്തിന്‍റെ മുന്നേറ്റമാണ്.
52 ആഴ്ചയിലെ ഉയർന്ന വിലയിൽ
ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 69.51 രൂപയാണ്. ആ മുന്നേറ്റം കമ്പനി കൈവരിച്ചത് ഏപ്രിൽ 9-നാണ്. നിലവിൽ 70.90 രൂപയാണ് ഓഹരി വില.
അറിയിപ്പ്:
മുകളില്‍കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications