ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ആഴ്ച കുതിപ്പിൽ പുതിയ റെക്കോർഡുകൾ തീർത്ത ഓഹരി സൂചികകൾ എന്നാൽ ഈ ആഴ്ച ഇടിവോടെയാണ് ആരംഭിച്ചത്. ഈ മാസം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലും പാദഫലങ്ങളിലുമാണ് ഓഹരി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഓഹരിയുടെ ഇടിവിലും തിങ്കളാഴ്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് സെർവോടെക് പവർ സിസ്റ്റംസ്. ഏകദേശം 10 ശതമാനത്തോളമാണ് ഓഹരി നേടിയ വളർച്ച. അതോടെ ഓഹരി വില വീണ്ടും 100 രൂപയോട് അടുക്കുകയാണ്. സെർവോടെക് പവർ സിസ്റ്റംസ് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 97.43 രൂപ എന്നതാണ് നിലവിൽ സെർവോടെക് പവർ സിസ്റ്റംസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.32 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 15.23 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 22.02 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 25.72 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3,766.27 ശതമാനം വളർച്ചയോടെ നിക്ഷേപകരുടെ ഹൃദയം കവരാനും സെർവോടെക് പവർ ഓഹരിക്ക് സാധിച്ചു. 107.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 69.50 രൂപയാണ്.

സെർവോടെക് പവർ സിസ്റ്റംസ്
സെർവോടെക് പവർ സിസ്റ്റംസ് ലിമിറ്റഡ്, നൂതന സൗരോർജ്ജ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഊർജ്ജ-കാര്യക്ഷമമായ ലൈറ്റിംഗ് സൊല്യൂഷനുകൾ എന്നിവ നിർമ്മിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് സെർവോടെക് പവർ സിസ്റ്റംസ്. ഇവി ചാർജറുകൾ, എൽഇഡികൾ, പവർ, ബാക്കപ്പ് എന്നിവയും സ്പാർക്ക്, സ്ക്വാഡ് സീരീസ് ഉൾപ്പെടെയുള്ള സോളാർ ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു.
ഇവി ചാർജിംഗ് കാർപോർട്ട്
ഇന്ത്യയുടെ അപെക്‌സ് സോളാർ ഓർഗനൈസേഷനായ നാഷണൽ സോളാർ എനർജി ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി (എൻഎസ്ഇഎഫ്ഐ) സഹകരിച്ച് സെർവോടെക് പവർ സിസ്റ്റംസ് ഡൽഹിയിലെ ആദ്യത്തെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർഡ് ഇവി ചാർജിംഗ് കാർപോർട്ട് അടുത്തിടെ ഉദ്ഘാടനം ചെയ്തു. ഹൗസ് ഖാസ് വില്ലേജ് പാർക്കിംഗ് സ്റ്റേഷനിൽ ഒരു പൈലറ്റ് പ്രോജക്ടായി സ്ഥാപിതമായ ഈ സൗരോർജ്ജ ഇവി ചാർജിംഗ് കാർപോർട്ട്, സുസ്ഥിര ഊർജ്ജത്തിലും ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങളിലും ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു.

കാർപോർട്ട് സ്ഥാപിക്കുന്നതിനായി സെർവോടെക് സോളാർ പാനലുകളും ഇവി ചാർജറുകളും നിർമ്മിക്കുകയും രൂപകൽപ്പന ചെയ്യുകയും കമ്മീഷൻ ചെയ്യുകയും ചെയ്തു. കൂടാതെ, കാർപോർട്ടിനായുള്ള മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും സെർവോടെക്കിൻ്റെ ഉത്തരവാദിത്തമുണ്ട്.
വരുമാനത്തിൽ വർധനവ്
2024 സാമ്പത്തിക വർഷത്തിൽ 25.5 ശതമാനം വർധനവാണ് കമ്പനിയുടെ വരുമാനത്തിലുണ്ടായത്. 35,526.5 ലക്ഷം രൂപയാണ് ആകെ വരുമാനം. ഇബിഐടിഡിഎ 2023 സാമ്പത്തിക വർഷത്തിനിടെ 1,894.9 ലക്ഷത്തിൽ നിന്ന് 18 ശതമാനം വർധിച്ച് 2,236.5 ലക്ഷമായി ഉയർന്നു. രാജ്യത്താകമാനം 5600-ലധികം ഇവി ചാർജറുകൾ കമ്പനി വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവി ചാർജിംഗ് സൊല്യൂഷൻസ് സെഗ്‌മെൻ്റിൽ കാര്യമായ വിപണി വിഹിതം പിടിച്ചെടുക്കാൻ സെർവോടെക് പവർ സിസ്റ്റംസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

ജി വി ഇലക്ട്രിക്കൽസ് ഐപിഒ ലിസ്റ്റിംഗ് ഇന്ന്: വൻ ഡിമാൻഡിന് പിന്നാലെ വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications