പ്രവചനാതീതമാണ് ഓഹരി വിപണി. എപ്പോൾ വേണമെങ്കിലും മുന്നോട്ട് കുതിക്കുകയും അതുപോലെ താഴേക്ക് പതിക്കുകയും ചെയ്യാം. എന്നാൽ കൃത്യമായ ധാരണ ഓഹരി വിപണിയെക്കുറിച്ചുള്ളവർക്ക് നേട്ടമുണ്ടാക്കുക എന്നത് അത്ര കഠിനമായി ജോലിയല്ല. ഒരു വർഷത്തിനുള്ളിൽ മൾട്ടിബാഗർ നേട്ടം നൽകിയ നിരവധി ഓഹരികളും വിപണിയിലുണ്ട്. എന്നാൽ അവ നിരീക്ഷണത്തിലൂടെ ശരിയായ സമയത്ത് കണ്ടെത്താൻ സാധിക്കണം.

മൾട്ടിബാഗർ നേട്ടം നൽകി കൊളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോം
നിക്ഷേപകർക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരിയാണ് കൊളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോം ലിമിറ്റഡ്. കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ കുറച്ച് സെഷനുകളായി ബാക്ക്-ടു-ബാക്ക് അപ്പർ സർക്യൂട്ടുകളിൽ ഹിറ്റ് ചെയ്ത് മുന്നേറുകയാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 20 രൂപയുടെ വർധനവാണ് കമ്പനിയുടെ ഓഹരിയിലുണ്ടായത്.
ഓഹരി വില ചരിത്രം
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 265 ശതമാനം വർധനവാണ് കൊളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകളുടെ ഓഹരി വിലയിലുണ്ടായത്. 50 രൂപയുണ്ടായിരുന്ന ഓഹരിയുടെ ഇപ്പോഴത്തെ വില 180 രൂപയാണ്. കഴിഞ്ഞ 1 വർഷത്തിനിടെ കമ്പനിയുടെ ഓഹരിയിലുണ്ടായ വർധനവ് 177 ശതമാനമാണ്.
കമ്പനിയുടെ ഓഹരികൾ കൈവശമുള്ളവർക്ക് സന്തോഷ വാർത്തകർ വേറെയുമുണ്ട്. യോഗ്യരായ ഓഹരി ഉടമകൾക്ക് ബോണസ് ഷെയറുകൾ നൽകാനും ഓഹരികൾ വിഭജിക്കാനും തയ്യാറെടുക്കുകയാണ് കൊളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോം.
ബോണസ് ഇഷ്യു
കമ്പനിയുടെ ഓഹരി ഉടമകൾക്ക് സൗജന്യ ഇക്വിറ്റികൾ ഇഷ്യൂ ചെയ്യുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി കഴിഞ്ഞു. 1:1 എന്ന അനുപാതത്തിൽ 5,10,00,000 ഇക്വിറ്റി ബോണസ് ഷെയറുകളാണ് ഇഷ്യൂ ചെയ്യുക. അതായത് ഷെയർ ഹോൾഡർമാർക്ക് അവരുടെ ഉടമസ്ഥതയിലുള്ള ഓരോ ഷെയറിനും 1 ഷെയർ ലഭിക്കും.സൗജന്യ ഇക്വിറ്റികൾ ലഭിക്കാൻ ആർക്കാണ് അർഹതയെന്ന് നിർണ്ണയിക്കാൻ മാർച്ച് 19 ചൊവ്വാഴ്ച റെക്കോർഡ് തീയതിയായും നിശ്ചയിച്ചിട്ടുണ്ട്.
ഓഹരി വിഭജനം
ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിനു പുറമേ, കൊളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോമിന്‍റെ ഓഹരികൾ വിഭജിക്കാനും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. 1:5 എന്ന നിലയിലാണ് വിഭജനം. അതായത് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനെയും 2 രൂപ മുഖവിലയുള്ള 5 ഇക്വിറ്റി ഷെയറുകളായി വിഭജിക്കും.

കൊളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോം
സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, പ്രോഗ്രാമുകൾ, ഡാറ്റ പ്രോസസ്സിംഗ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് കോളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോം.
കമ്പനിയുടെ വിപണി മൂലധനം 186 കോടി രൂപയിലധികമാണ്. ത്രൈമാസ ഫലങ്ങൾ അനുസരിച്ച് , വരുമാനം 100 ശതമാനം വർധിച്ച് 1.12 കോടി രൂപയായി, അറ്റാദായം 24 സാമ്പത്തിക വർഷത്തിൽ 102 ശതമാനം ഉയർന്ന് 0.88 കോടി രൂപയായി.
മൾട്ടിബാഗർ നേട്ടം നൽകിയ മറ്റൊരു ഐടി കമ്പനിയുടെ വിവരങ്ങൾ കൂടി പരിശോധിക്കാം.
ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്
ബാങ്കിംഗ്, മൊബിലിറ്റി, പേയ്‌മെന്‍റുകൾ, സർക്കാർ മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു നൂതന സാങ്കേതിക പരിഹാര കമ്പനിയാണ് ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം.
കഴിഞ്ഞ ഒരു വർഷത്തിനിടെ 500 ശതമാനത്തിലധികം നേട്ടമാണ് കമ്പനിയുടെ ഓഹരി നേടിയത്. 2,181.60 രൂപയാണ് നിലവിലെ ഓഹരി വില. 2,450 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉർന്ന ഓഹരി വില. 2024 സാമ്പത്തിക വർഷത്തിൽ മികച്ച ത്രൈമാസ ഫലങ്ങൾ കമ്പനി റിപ്പോർട്ട് ചെയ്യുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. നിലവിലെ ഡിവിഡന്‍റ് പേഔട്ട് അനുപാതം 5.86 ശതമാനമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
