സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ്. 48,000 രൂപയും കടന്ന് 48,200 രൂപയാണ് വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില. കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 110 ശതമാനത്തിന്‍റെ വർധനവാണ് ഒരു പവൻ സ്വർണത്തിന്‍റെ വിലയിലുണ്ടായത്. വരും ദിവസങ്ങളിലും സമാന രീതിയിൽ സ്വർണത്തിന് വില കൂടിയാൽ അധികം വൈകാതെ തന്നെ പവന്‍റെ വില അരലക്ഷം തൊടും.
മൾട്ടിബാഗർ നേട്ടം നൽകിയ ജ്വല്ലറി
ഇനി ഓഹരി വിപണിയിലേക്ക് വരികയാണെങ്കിൽ ജ്വല്ലറികളുടെ ഓഹരി വിലയും മുന്നോട്ട് കുതിക്കുകയാണ്. മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരികളും വിപണിയിലുണ്ട്. അതിൽ ഏറ്റവും മുന്നിലാണ് തങ്കമയിൽ ജ്വല്ലറി ലിമിറ്റഡ്.

തങ്കമയിൽ ജ്വല്ലറി ലിമിറ്റഡിന്‍റെ കഴിഞ്ഞ കുറച്ച് ദിവസത്തെ പ്രകടനം മോശമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ 157 ശതമാനം കുതിപ്പോടെ മൾട്ടിബാഗർ നേട്ടമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. തങ്കമയിലിലെ ഏറ്റവും പുതിയ ചാഞ്ചാട്ടം ബൈ-ഓൺ-ഡിപ്സ് അവസരം നൽകുന്നു.
നിലവിലെ ഓഹരി വില 1,305 രൂപ
വ്യാഴാഴ്ച ബിഎസ്ഇയിൽ തങ്കമയിൽ ജ്വല്ലറി ലിമിറ്റഡ് ഓഹരി വില 1,305 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതോടെ കമ്പനിയുടെ വിപണി മൂല്യം 3,590.00 കോടി രൂപയായി കുറഞ്ഞു. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 1,544.95 രൂപയും താഴ്ന വില 487.80 രൂപയുമാണ്. അതായത് കമ്പനിയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 168% ഉയർന്നു.
മുന്നേറ്റത്തിന് സാധ്യതയെന്ന് ബ്രോക്കറേജ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായി ഇക്വിറസ് സെക്യൂരിറ്റീസ് തങ്കമയിൽ ജ്വല്ലറി ലിമിറ്റഡ് ഓഹരി വിപണിയിൽ മുന്നേറ്റത്തിനുള്ള സാധ്യത വിലയിരുത്തുന്നുണ്ട്. ഇക്വിറസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് തമിഴ്‌നാടിന്‍റെ റീട്ടെയിൽ ജ്വല്ലറി ലാൻഡ്‌സ്‌കേപ്പിൽ തങ്കമയിൽ ആധിപത്യം പുലർത്തുന്നു എന്നത് തന്നെയാണ്.
ഇന്ത്യയുടെ മൊത്തം ആഭരണ വിപണയുടെ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. അതിൽ തന്നെ 25 ശതമാനം തമിഴ്നാട്ടിലും. തമിഴ്നാട്ടിൽ ഏകദേശം 56 ജ്വല്ലറി ഷോറൂമുകളാണ് തങ്കമയിൽ ജ്വല്ലറി ലിമിറ്റഡിനുള്ളത്. പ്രധാനപ്പെട്ട നഗരങ്ങളിലും അതോടൊപ്പം ഗ്രാമ പ്രദേശങ്ങളിലും കമ്പനിയുടെ സ്വാധീനമുണ്ട്. അത് കമ്പനിയുടെ ആകെയുള്ള വരുമാനത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും.

28 കോടിയുടെ ലാഭം
2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ തങ്കമയിൽ ജ്വല്ലറി ലിമിറ്റഡിന്‍റെ വരുമാനം 895.90 കോടിയാണ്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ വരുമാനം 20.33% വർദ്ധിച്ചു. അതേ സമയം 28 കോടിയുടെ ലാഭം ഡിസംബറിൽ അവസാനിച്ച പാദത്തിൽ നേടാൻ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ലാഭം വർഷാടിസ്ഥാനത്തിൽ 103.34% വർധിച്ചു. അതോടൊപ്പം 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ തങ്കമയിൽ ജ്വല്ലറി 4 രൂപ ലാഭ വിഹിതവും നൽകിയിരുന്നു.
ഡിവിഡന്‍റുമായി ബന്ധപ്പെട്ട അനുപാതങ്ങൾ
അവസാന ഡിവിഡന്‍റ് തീയതി: 01/02/2024
നിലവിലെ ലാഭവിഹിതം: 0.77%
വാർഷിക ലാഭവിഹിതം: 10 രൂപ
തങ്കമയിൽ ജ്വല്ലറി ലിമിറ്റഡ്
തമിഴ്നാട്ടിലെ മധുരെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിൽ ജുവലറി ശ്രംഖലയാണ് തങ്കമയിൽ ജുവലറി. സ്വർണാഭരണങ്ങൾ, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ എന്നിവയുടെ ബിസിനസാണ് കമ്പനി നടത്തുന്നത്. തമിഴ്‌നാട്ടിലെ പല ജില്ലകളിലും റീട്ടെയിൽ ജുവലറി ശ്രംഖല കമ്പനിക്കുണ്ട്. 2000 ത്തിലാണ് തങ്കമയിൽ ജുവലറി പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. ഇതിന് മുൻപ് "ബാലു ജുവലറി" എന്ന പേരിൽ മധുരയിൽ കമ്പനി ബിസിനസ് നടത്തിയിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും



Click it and Unblock the Notifications