കാശുണ്ടാക്കാൻ ഏറ്റവും പ്രചാരമുള്ള നിക്ഷേപ മാർഗങ്ങളിലൊന്നാണ് ഓഹരി നിക്ഷേപം. അപകട സാധ്യത ഏറെ ഉണ്ടെങ്കിലും കൂടുതൽ ആളുകൾ ഇപ്പോൾ ഓഹരി നിക്ഷേപത്തിന് തയ്യാറാകുന്നുണ്ട്. കൃത്യമായ നിരീക്ഷണവും ധാരണയും ഉണ്ടെങ്കിൽ ആർക്കും ഓഹരി വിപണിയിലൂടെ നേട്ടമുണ്ടാക്കാം. മൾട്ടിമോഡൽ ഷിപ്പിംഗ് സൊല്യൂഷനുകളിലെ മുൻനിരയിലുള്ള എവിജി ലോജിസ്റ്റിക്‌സിന്‍റെ ഓഹരി വരും നാളുകളിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.
എവിജി ലോജിസ്റ്റിക്‌സ് ലിമിറ്റഡ്
ആഭ്യന്തര, ബഹുരാഷ്ട്ര കമ്പനികൾക്ക് റോഡ് ഗതാഗത സേവനങ്ങളും വെയർഹൗസിംഗ് സൗകര്യങ്ങളും റെയിൽവേ ഗതാഗതവും വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനികളിൽ ഒന്നാണ് എവിജി ലോജിസ്റ്റിക്‌സ് ലിമിറ്റഡ്. 2010-ൽ സ്ഥാപിതമായ ഈ കമ്പനി ഇന്ത്യയിലുടനീളമുള്ള ബിസിനസ്സുകളുടെ വിശ്വസ്ത പങ്കാളിയായി അതിവേഗം വളർന്നു. ലോജിസ്റ്റിക്സ് ഡൊമെയ്നിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള സഞ്ജയ് ഗുപ്തയാണ് എവിജിയെ പ്രമോട്ട് ചെയ്യുന്നത്.

ഓഹരി വിപണിയിലെ പ്രകടനം
524.95 രൂപ എന്നതാണ് നിലവിൽ ( 06-05-2024, 11.40 AM ) എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയിൽ നേരിയ ഇടിവ് കമ്പനി നേരിട്ടിട്ടുണ്ട്. ആറ് മാസത്തെ വളർച്ച 88.64 ശതമാനമാണ്. ഒരു വർഷത്തിനിടെ 212.44 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരിയാകാനും എവിജി ലോജിസ്റ്റിക്‌സ് ലിമിറ്റഡിന് സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനിയുടെ ഓഹരികൾ ഏകദേശം 950 ശതമാനം നേട്ടമുണ്ടാക്കുകയും 2024 മാർച്ചിൽ എഫ്ഐഐകൾ കമ്പനിയിലെ തങ്ങളുടെ ഓഹരി വർധിപ്പിക്കുകയും ചെയ്തു.
668.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 180 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
കൂടുതൽ കരാറുകൾ
കോടിക്കണക്കിന് രൂപയുടെ കരാറുകൾ പുതിയതായി നേടാൻ സാധിച്ചിട്ടുണ്ട് എന്നത് കൊണ്ടു തന്നെ ഓഹരിയിലും മുന്നേറ്റം നടത്താൻ കമ്പനിക്ക് സാധിക്കും. അടുത്തിടെ രാജ്യത്തെ ഒരു പ്രധാന കമ്പനിയിൽ നിന്നും 50 കോടി രൂപയുടെ കരാർ എവിജി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് നേടിയിട്ടുണ്ട്. വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ പരിസ്ഥിതി സൗഹൃദമായ രീതിയിൽ കൊണ്ടുപോവുക എന്നതാണ് കരാർ.
അതോടൊപ്പം ഇന്ത്യൻ റെയിൽവേയുമായി ഒരു സുപ്രധാന കരാറിൽ കമ്പനി ഏർപ്പെട്ടിട്ടുണ്ട്. 105 കോടി രൂപ വിലമതിക്കുന്ന ഒരു പാർസൽ കാർഗോ എക്സ്പ്രസ് ട്രെയിൻ 6 വർഷത്തേക്ക് പാട്ടത്തിനെടുത്തു. ഈ ട്രെയിൻ ചെന്നൈയിലെയും ഗുവാഹത്തിയിലെയും ബിസിനസുകളെ ബന്ധിപ്പിക്കും, കാര്യക്ഷമവും വിശ്വസനീയവുമായ ചരക്ക് ഗതാഗത പരിഹാരം വാഗ്ദാനം ചെയ്യുക എന്നതാണ് കമ്പനി ഇതുവഴി ലക്ഷ്യമിടുന്നത്.

വരുമാനത്തിൽ വർധനവ്
2018 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഏകീകൃത വരുമാനത്തിൽ 17.2 ശതമാനം വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചു. മുൻ വർഷത്തെ ഇതേ പാദത്തിൽ നിന്ന് 106.46 കോടി രൂപയായിരുന്നു ഇത്. എന്നാൽ ഇത്തവണ അത് 124.77 കോടിയായി. പ്രവർത്തന ലാഭം 23.14 കോടി രൂപയായപ്പോൾ കമ്പനിയുടെ പിഎടി കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1.94 കോടി രൂപയിൽ നിന്ന് 4.36 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
