കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഓഹരി വിപണിയിലെ നിക്ഷേപകരുടെ എണ്ണത്തിൽ മൂന്ന് മടങ്ങ് വർധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റലൈസേഷന്‍റെ പെട്ടെന്നുള്ള വളർച്ചയും വിപണി മികച്ച നിലയിൽ പ്രവർത്തിക്കുന്നതും നിക്ഷേപകരുടെ ഒഴുക്കിന് കാരണമായി. അതോടൊപ്പം നിക്ഷേപ ബോധവൽക്കരണവും സഹായിച്ചിട്ടുണ്ട്. എന്തായാലും ഓഹരി വിപണിയിലേക്കെത്തുന്നവരുടേയും സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരുടേയും എണ്ണത്തിലുണ്ടായ വർധന ശുഭ സൂചന തന്നെയാണ്.
പെന്നി ഓഹരികൾ
സൂക്ഷ്മതയോടെ തെരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ ഏറെ നിക്ഷേപ സാധ്യതകൾ മറഞ്ഞിരിക്കുന്ന മേഖലയാണ് പെന്നി ഓഹരികൾ. കാരണം ചെറിയ തുകയിൽ ഏറെ ഓഹരികൾ വാങ്ങാമെന്നതിനാൽ ഞൊടിയിടയിൽ വമ്പൻ ലാഭം നേടാമെന്ന സാധ്യത പെന്നി ഓഹരികൾക്ക് പിറകിലുണ്ട് എന്നത് തന്നെയാണ്. അതേ സമയം റിസ്ക് ഘടകങ്ങളും പരിഗണിച്ചു വേണം നിക്ഷേപം. പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനായും പെന്നി ഓഹരികൾ തെരഞ്ഞെടുക്കാം.

കഴിഞ്ഞ 4 വർഷത്തിനിടെ 3887 ശതമാനം നേട്ടം നൽകിയ പെന്നി ഓഹരിയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 2020 മാർച്ചി വെറും 0.2 രൂപ വിലയുണ്ടായിരുന്ന ഓഹരിയുടെ ഇന്നത്തെ വില 10.21 രൂപയാണ്. നാല് വർഷം മുമ്പ് 10,000 രൂപയുടെ തുച്ഛമായ നിക്ഷേപം ഇപ്പോൾ ഏകദേശം 4 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും.
കംഫർട്ട് ഇൻടെക് ലിമിറ്റഡ്
വാണിജ്യ, വ്യാവസായിക, സാമ്പത്തിക സ്ഥാപനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് കംഫർട്ട് ഇൻടെക് ലിമിറ്റഡ്. 2024 മാർച്ച് 13 വരെ, കംഫർട്ട് ഇൻടെക് ലിമിറ്റഡിൻ്റെ വിപണി മൂലധനം 297.22 കോടി രൂപയാണ്.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ ഒരു വർഷത്തിനിടെ 269 ശതമാനത്തിന്‍റെ വളർച്ചയാണ് കംഫർട്ട് ഇൻടെക് ലിമിറ്റഡ് ഓഹരി നേടിയത്. നിലവിൽ 10.21 രൂപയിലാണ് ഓഹരി വിപണിയിലെ വ്യാപാരം. 12.28 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2024 ഫെബ്രുവരി 27-നാണ് കംഫർട്ട് ഇൻടെക് ലിമിറ്റഡ് ഏറ്റവും ഉയർന്ന വിലയായ 12.28 രൂപയിലേക്കെത്തിയത്. അതേ സമയം 2.34 രൂപയാണ് ഏറ്റവും കുറഞ്ഞ വില.

മുന്നേറ്റം ഓഹരി തുടരും
2024 ഫെബ്രുവരിയിൽ 19.26 ശതമാനം നേട്ടം കമ്പനിയുടെ ഓഹരി നേടിയിരുന്നു. എന്നാൽ മാർച്ച് മാസത്തിൽ ആ മുന്നേറ്റം തുടരാൻ സാധിച്ചിട്ടില്ല. അതേ സമയം കംഫർട്ട് ഇൻടെക് ശക്തമായ വിപണി താൽപ്പര്യവും പോസിറ്റീവ് വികാരവും തുടരുന്നുണ്ട്. അതുകൊണ്ടു തന്നെ ഓഹരി മുന്നേറ്റം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഡിസംബർ പാദത്തിൽ 2.07 കോടി രൂപയുടെ അറ്റാദായമാണ് കംഫർട്ട് ഇൻടെക് നേടിയത്. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം കുറവാണ്. എന്നാൽ ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 51.5 കോടി രൂപയാണ്.
അപകട സാധ്യതകൾ ശ്രദ്ധിക്കണം
ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നേട്ടം തരാൻ പെന്നി ഓഹരികൾക്ക് കഴിയുമെങ്കിലും വലിയ അപകട സാധ്യതകളും ഒളിഞ്ഞിരിപ്പുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പണലഭ്യത വെല്ലുവിളികൾ, സ്റ്റോക്ക് കൃത്രിമത്വത്തിനുള്ള സാധ്യത എന്നിവ പെന്നി ഷെയറുകളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ അപകടസാധ്യതകളിൽ ഉൾപ്പെടുന്നു.
അതോടൊപ്പം ഓഹരികളുടെ കുറഞ്ഞ വില ആകർഷകമായി തോന്നുമെങ്കിലും വളരെ കൂടുതൽ ഓഹരികൾ വാങ്ങുന്നത് ശരിയായ നിക്ഷേപ രീതിയല്ല. അതോടൊപ്പം നിരവധി കമ്പനികളുടെ പെന്നി ഓഹരികളും വാങ്ങരുത്. 2-3 കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്നതാണ് ബുദ്ധി. അതിനാൽ, വലിയ റിസ്ക് എടുക്കാൻ തയ്യാറുള്ള പരിചയസമ്പന്നരായ നിക്ഷേപകർ മാത്രമേ പെന്നി സ്റ്റോക്കുകൾ പരിഗണിക്കാവൂ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications