കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും ആഭ്യന്തര വിപണിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രതികൂല ഘടകങ്ങളൊന്നും ബാധിക്കാതെ ഉയരങ്ങള്‍ കീഴടക്കി കുതിച്ചു പായുകയാണ് ഒരു മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 170 ശതമാനത്തോളമാണ് വര്‍ധന. ഇതിനോടൊപ്പം ബോണസ് ഓഹരി നല്‍കുമെന്ന അറിയിപ്പ് കൂടി എത്തിയതോടെ അവസാന 5 വ്യാപാര ദിനങ്ങളിലായി ഈ ഇത്തിരിക്കുഞ്ഞന് ഓഹരി വില്ക്കാനാളില്ലാത്തിനാല് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.
കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. ഇതിനോടൊപ്പം അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
ഇരട്ടി നേട്ടം
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുമെങ്കിലും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. ഇത് ഓഹരികളിലെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുകയും റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യും. കൂടാതെ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍, ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കാവുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. ഇതിനോടൊപ്പം കാലക്രമേണ ഓഹരി വിലയില്‍ വര്ധനയുണ്ടാകുമ്പോള് നേട്ടം ഇരട്ടിയാകുകയും ചെയ്യും.
ഡുക്കോണ് ഇന്‍ഫ്രാ ടെക്നോളജീസ്
പരമ്പരാഗത ഫോസില്‍ ഇന്ധന സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമാക്കി 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് ഡുക്കോണ് ഇന്‍ഫ്രാ ടെക്നോളജീസ്. വിവിധ മേഖലകളിലേക്ക് ബിസിനസ് വൈവിധ്യവത്കരിച്ചിട്ടുണ്ട്. ഐടി, ഡിജിറ്റല്‍, എഫ്ജിഡി സിസ്റ്റംസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ സേവനങ്ങളൊരുക്കുന്നു. ഊര്‍ജ മേഖലയിലെ ഉത്പന്നങ്ങള്‍ക്കായി അമേരിക്കയില്‍ ഡുക്കോണ് കമ്പസ്റ്റ്യന്‍ എക്വിപ്മെന്റ് എന്ന പേരില്‍ ഉപകമ്പനിയും സ്വന്തമായുണ്ട്. നിലവില്‍ 528 കോടിയാണ് വിപണി മൂലധനം.
ശ്രദ്ധേയ ഘടകം
സമീപകാലത്ത് കമ്പനിയുടെ കടബാധ്യത കുറയ്ക്കാന്‍ സാധിച്ചുവെന്നത് നേട്ടമാണ്. ഇതിന് പിന്നാലെ ഡുക്കോണ് ഇന്‍ഫ്രായിലെ ഓഹരി വിഹിതം പ്രമോട്ടര്‍ വര്‍ധിപ്പിച്ചതായും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കമ്പനിയിലെ മുഖ്യ സംരംഭകരുടെ ഓഹരി പങ്കാളിത്തം 70.23 ശതമാനത്തിലേക്ക് ഉയര്‍ന്നു. അതേസമയം, കമ്പനിയുടെ വായ്പ തിരിച്ചടവ് ശേഷി മെച്ചപ്പെട്ട നിലയിലേക്കെത്തിയിട്ടില്ല. കമ്പനിയുടെ വയാപ് ചെലവും വര്‍ധിക്കുന്നുണ്ട്. ദീര്‍ഘകാലം അറ്റാദായം കാണിച്ചെങ്കിലും ഡിവിഡന്റ് നല്‍കിയിരുന്നില്ല. ഇതിനിടെയാണ് ബോണസ് ഓഹരി അനുവദിക്കാന്‍ കമ്പനി നേതൃത്വം തീരുമാനിച്ചത്.
ബോണസ് ഓഹരി
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ഡുക്കോണ് ഇന്‍ഫ്രാ ടെക്നോളജീസിന്റെ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിലാണ് ബോണസ് ഓഹരി അനുവദിക്കാന്‍ തീരുമാനയത്. 1:10 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. അതായത് 10 ഓഹരിക്ക് പുതിയ ഒരു അധിക ഓഹരി എന്ന അനുപാതത്തില്‍ ലഭിക്കും. പോസ്റ്റല്‍ ബാലറ്റിലൂടെ ഓഹരിയുടമകളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് റെക്കോഡ് ഡേറ്റും എക്സ്-ബോണസ് ഡേറ്റും തീരുമാനിക്കും. തിങ്കളാഴ്ച 5 ശതമാനം വില ഉയര്‍ന്ന് 25.55-ലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 31.30 രൂപയും കുറഞ്ഞ വില 5.45 രൂപയുമാണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി ഡുക്കോണ് ഇന്‍ഫ്ര ടെക്നോളജീസിന്റെ (BSE: 534674, NSE-BE: DUCON) വരുമാനത്തില്‍ വളര്‍ച്ച കാണാനില്ല. പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്തിയെങ്കിലും അറ്റാദായം ഇടിഞ്ഞതായാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഡിസംബറില്‍ 98.02 കോടിയാണ് കമ്പനിയുടെ വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 4 ശതമാനത്തോളം ഇടിവാണ്. എന്നാല്‍ മൂന്നാം പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 174 ശതമാനം വര്‍ധിച്ച് 2.15 കോടിയിലേക്കെത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications