6592 ശതമാനം ലാഭം നൽകിയ ഓഹരി, വളർച്ച ഭാവിയിലും തുടരുമെന്ന് ഐസിഐസിഐ ഡയറക്‌ട്, നിങ്ങൾ വാങ്ങുന്നോ..?

നിക്ഷേപകർക്ക് മികച്ച ലാഭം നൽകാൻ കഴിവുള്ള ഓഹരിയാണ് പെന്നി ഓഹരികൾ. ഇന്ത്യൻ ഓഹരി വിപണിയിൽ നിരവധി പെന്നി ഓഹരികളെ കാണാം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6592 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകിയ പെന്നി ഓഹരിയാണ് ഹാർഡ്വിൻ ഇന്ത്യ. 2019 ജൂണിൽ 0.50 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വിലയെങ്കിൽ ഇന്ന് അത് 33.25 രൂപയാണ്. ഹാർഡ്‌വിൻ ഇന്ത്യ (Hardwyn India Ltd) ഓഹരിയുടെ കൂടുതൽ വിവരങ്ങൾ അറിയാം.

3 വർഷം 955 ശതമാനം വളർച്ച

എൻഎസ്ഇയിൽ 4.04 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 33.25 രൂപ എന്നതാണ് നിലവിൽ ഹാർഡ്‌വിൻ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.25 ശതമാനവും ഒരു മാസത്തിനിടെ 10.65 ശതമാനവും ഓഹരി മുന്നേറി. 2024-ൽ ഇതുവരെയുള്ള 6 മാസങ്ങളിൽ 4 മാസങ്ങളിലും ഓഹരി നെഗറ്റീവ് റിട്ടേൺ ആണ് നൽകിയത്. ഫെബ്രുവരി മുതൽ തുടർച്ചയായി 4 മാസത്തെ നഷ്ടത്തിന് ശേഷം ഓഹരി ജൂണിൽ 16 ശതമാനം ഉയർന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 955 ശതമാനം ലാഭമാണ് ഓഹരി നിക്ഷേപകർക്ക് ഹാർഡ്‌വിൻ ഇന്ത്യ നൽകിയത്. 2024 ജനുവരി 15-ന് സ്റ്റോക്ക് അതിൻ്റെ റെക്കോർഡ് ഉയർന്ന നിരക്കായ 51.77 രൂപയിലെത്തി. എന്നാൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 26.10 രൂപയാണ്.

മൾട്ടിബാഗർ പെന്നി ഓഹരി, വില 33.25 രൂപ മാത്രം

ബ്രോക്കറേജ് വിലയിരുത്തൽ

സാമ്പത്തിക സ്ഥിരതയും വഴക്കവും ഉറപ്പാക്കുന്ന കുറഞ്ഞ കടത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി, ഹാർഡ്‌വിൻ ഇന്ത്യ അതിൻ്റെ വാർഷിക അറ്റാദായം തുടർച്ചയായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ഫലപ്രദമായ പ്രവർത്തന മാനേജ്മെൻ്റും ലാഭക്ഷമതയും പ്രതിഫലിപ്പിക്കുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് വിലയിരുത്തുന്നത്. സാധ്യതയുള്ള വളർച്ചയ്ക്കും സുസ്ഥിര ബിസിനസ്സ് പ്രവർത്തനങ്ങൾക്കും ശക്തമായ അടിത്തറ സ്ഥാപനത്തിനുണ്ടെന്നും ബ്രോക്കറേജ് പറഞ്ഞു.

അതേസമയം, ബ്രോക്കറേജ് അനുസരിച്ച് അതിൻ്റെ ഒരേയൊരു ദൗർബല്യം അറ്റ ​​പണമൊഴുക്ക് കുറയുന്നു എന്നതാണ്. കമ്പനിക്ക് നെറ്റ് കാഷ് ഉണ്ടാക്കാൻ കഴിയുന്നില്ല.

മൾട്ടിബാഗർ പെന്നി ഓഹരി, വില 33.25 രൂപ മാത്രം

ഹാര്‍ഡ്‌വിന്‍ ഇന്ത്യ

വാസ്തുവിദ്യാ ഹാര്‍ഡ്വെയറുകളുടെയും ഗ്ലാസ് ഫിറ്റിംഗുകളുടെയും നിര്‍മ്മാതാക്കളാണ്. പാര്‍പ്പിട, വാണിജ്യ ഘടനകള്‍ക്ക് പൂര്‍ണമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു. ഡോര്‍ ക്ലോസറുകള്‍, ഫ്‌ലോര്‍ സ്പ്രിംഗുകള്‍, ഗ്ലാസ് പാച്ച് ഫിറ്റിംഗുകള്‍, പോയിന്റ് ഫിക്‌സഡ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിംഗുകള്‍, ഷവര്‍ എന്‍ക്ലോഷര്‍ ഫിറ്റിംഗുകള്‍, ഷവര്‍ ഹിംഗുകള്‍, പ്ലാസ്റ്റിക് പ്രൊഫൈലുകള്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ റെയിലിംഗുകള്‍, സിലിണ്ടര്‍ ലോക്കുകള്‍, ഫര്‍ണിച്ചര്‍ ലോക്കുകള്‍ മുതലായവ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.

മുമ്പ് ഗാർവ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി, 2020 ജനുവരിയിൽ അതിൻ്റെ പേര് ഹാർഡ്‌വിൻ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റി. 1965-ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.

വരുമാനം

മാർച്ച് പാദത്തിൽ സ്ഥാപനത്തിൻ്റെ അറ്റാദായം 3.29 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അറ്റാദായം 3.73 കോടി രൂപയായിരുന്നു.അതായത് 12 ശതമാനത്തിന്‍റെ കുറവ്. കമ്പനിയുടെ ആകെവരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 30.5 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിൽ 21 ശതമാനം ഉയർന്ന് 37 കോടി രൂപയായി . അതേസമയം, കഴിഞ്ഞ പാദത്തിൽ അതിൻ്റെ മൊത്തം വരുമാനം 35.1 കോടി രൂപയായിരുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X