ഒരു വർഷത്തെ നേട്ടം 1011%, വില കുതിച്ചത് 6.38ൽ നിന്നും 70 രൂപയിലേക്ക്, കണ്ണ് തള്ളുന്ന ലാഭം നൽകിയ ഓഹരി ഇതാണ്

വില തുച്ഛം, ഗുണം മെച്ചം എന്നതാണ് പെന്നി ഓഹരികളുടെ രീതി. അതായത് തുച്ഛമായ ഓഹരി വിലയും വലിയ നേട്ടം ലഭിക്കാനുള്ള സാധ്യതയും പെന്നി ഓഹരികളിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ ചെറുകിട നിക്ഷേപകർ കൂടുതലായി പെന്നി സ്റ്റോക്കുകളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ കൃത്യമായ പഠനവും അപകട സാധ്യത ലഘൂകരിക്കാനുള്ള പ്ലാനിങ്ങും ആവശ്യമാണ്. ആഭ്യന്തര ഓഹരി വിപണികളിൽ മൾട്ടിബാഗർ നേട്ടം നൽകിയ നിരവധി പെന്നി ഓഹരികളുണ്ട്. അവയിൽ ഒന്നിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

മുന്നേറ്റം 1,011 ശതമാനം

പൈപ്പ് നിർമ്മാണ സ്ഥാപനമായ കിസാൻ മോൾഡിംഗ്‌സിൻ്റെ ഓഹരികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് നേടിയ വളർച്ച 1,011 ശതമാനമാണ്. 2023 മാർച്ചിൽ കമ്പനിയുടെ ഓഹരി വില വെറും 6.38 രൂപ. എന്നാൽ ഒരു വർഷത്തിന് ശേഷം, അതായത് 2024 ഏപ്രിൽ 9-ന് കമ്പനിയുടെ ഓഹരി വില 70.90 രൂപയായി ഉയർന്നു. നിക്ഷേപകരുടെ കീശ നിറയാൻ വേറെ എന്താണ് വേണ്ടത് അല്ലേ. വെറും ലോട്ടറിയല്ല, ബംബർ ലോട്ടറി. കഴിഞ്ഞ നാല് വർഷത്തെ നേട്ടം 885 ശതമാനമാണ്.

വില തുച്ഛം, ഗുണം മെച്ചം, വില കത്തിക്കയറിയ പെന്നി സ്റ്റോക്ക്

ഏപ്രിൽ മാസത്തെ വളർച്ച 15 ശതമാനം

2024ലെ ആദ്യ നാല് മാസങ്ങളിലും മികച്ച മുന്നേറ്റമാണ് കിസാൻ മോൾഡിംഗ്‌സിൻ്റെ ഓഹരികൾ നടത്തുന്നത്. ജനുവരിയിൽ 19.6 ശതമാനം നേട്ടമാണ് കമ്പനി നേടിയത്. ഫെബ്രുവരിയിൽ 170 ശതമാനവും മാർച്ചിൽ 45.5 ശതമാനവും ലാഭം ഓഹരി നിക്ഷേപകർക്ക് നൽകി. ഏപ്രിൽ മാസം ഇതുവരെ നേടിയത് 15 ശതമാനത്തിന്‍റെ മുന്നേറ്റമാണ്.

2023 ഒക്ടോബർ മുതൽ ഡിസംബർ വരെ തുടർച്ചയായി 3 മാസങ്ങളിൽ ഓഹരി നെഗറ്റീവ് റിട്ടേൺ നൽകിയിരുന്നു. ആ കാലയളവിൽ ഇത് 18.5 ശതമാനം ഇടിഞ്ഞു. എന്നാൽ പിന്നീട് മുന്നേറി

52 ആഴ്ചയിലെ ഉയർന്ന വിലയിൽ

ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 69.51 രൂപയാണ്. ആ മുന്നേറ്റം കമ്പനി കൈവരിച്ചത് ഏപ്രിൽ 9-നാണ്. 2023 ഏപ്രിൽ 17-ന് 52 ​​ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന മൂല്യമായ ₹ 7.33- ൽ നിന്ന് ഇപ്പോൾ 867 ശതമാനത്തിലധികം ഉയർന്നു.

വില തുച്ഛം, ഗുണം മെച്ചം, വില കത്തിക്കയറിയ പെന്നി സ്റ്റോക്ക്

ബ്രോക്കറേജ് വിലയിരുത്തൽ

ഓഹരി വില ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ്. ലാഭം സൃഷ്ടിക്കുന്നതിനും മൂലധന വിനിയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഓഹരി ഉടമകൾക്ക് മൂല്യം നൽകുന്നതിനുമുള്ള കമ്പനിയുടെ കഴിവിനെ ഈ ശക്തികൾ അടിവരയിടുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് വിലയിരുത്തുന്നത്.

അതേ സമയം കഴിഞ്ഞ 2 പാദങ്ങളിൽ ഓരോ പാദത്തിലും ലാഭം കുറയുന്നു എന്നത് കമ്പനിയുടെ ബലഹീനതയാണ്. അതോടൊപ്പം കുറഞ്ഞ പിയോട്രോസ്കി സ്കോറും തിരിച്ചടിയാണെന്നും ഐസിഐസിഐ ഡയറക്‌ട് പറയുന്നു.

കിസാൻ മോൾഡിംഗ്‌സ്

ജല മാനേജ്‌മെൻ്റ്, ജലസേചനം, ജലവിതരണം, കേബിൾ ഡക്‌ടിംഗ്, കുടിവെള്ളം, കുഴൽ കിണറുകൾ, മലിനജല നിർമാർജന സംവിധാനങ്ങൾ എന്നിവയ്‌ക്കായുള്ള പൈപ്പുകളും ഫിറ്റിംഗുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ് കിസാൻ മോൾഡിംഗ്‌സ്. 1982-ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X