പെന്നി ഓഹരികളോട് നിക്ഷേപകർക്ക് പ്രത്യക ഇഷ്ടമുണ്ട്. ഓഹരി വില കുറവാണ് എന്നതിനൊപ്പം മൾട്ടിബാഗർ നേട്ടത്തിനുള്ള സാധ്യത കൂടുതലാണ് എന്നതുമാണ് അതുനുള്ള കാരണം. ആഭ്യന്തര വിപണിയിൽ അത്തരത്തിൽ മൾട്ടിബാഗർ റിട്ടേൺ നൽകിയ നിരവധി ഓഹരികളെ നിങ്ങൾക്ക് കാണാം. അത്തരത്തിലുള്ള ഒരു ഓഹരിയാണ് വൺ പോയിൻ്റ് വൺ സൊല്യൂഷൻസ് ലിമിറ്റഡിൻ്റെ ഓഹരികൾ. ഓഹരി വരും ദിവസങ്ങളിലും കൂടുതൽ കരുത്തോടെ മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ നമുക്ക് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 1.36 ശതമാനം നേട്ടത്തോടെ 55.70 രൂപ എന്നതാണ് നിലവിൽ വൺ പോയിൻ്റ് വൺ സൊല്യൂഷൻസ് ലിമിറ്റഡിൻ്റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 8.26 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 7.22 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 40.66 ശതമാനം നേട്ടമാണ് ഓഹരി നേടിയത്.
ഒരു വർഷത്തിനിടെ 145.37 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും കമ്പനിക്ക് സാധിച്ചു. 70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 20.35 രൂപയിൽ നിന്ന് 177 ശതമാനം റിട്ടേൺ നൽകി.

വരുമാനത്തിൽ വർധനവ്
കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ അനുസരിച്ച് , അറ്റ വിൽപ്പന 37.6 ശതമാനം വർധിച്ച് 53.29 കോടി രൂപയായി. ഇബിഐടിഡിഎ 33.2 ശതമാനം വർധിച്ച് 15.53 കോടി രൂപയാണ്. അറ്റാദായം 125.8 ശതമാനം വർധിച്ച് 6.66 കോടി രൂപയായി.
വാർഷിക ഫലങ്ങളിൽ, അറ്റ വിൽപ്പന 21.4 ശതമാനം വർധിച്ച് 175.16 കോടി രൂപയായും ഇബിഐടിഡിഎ 53 ശതമാനം വർധിച്ച് 56.76 കോടി രൂപയായും അറ്റാദായം 145.5 ശതമാനം വർധിച്ച് 21.38 കോടി രൂപയായും വർധിച്ചു.
ഷെയർഹോൾഡിംഗ്
2024 മാർച്ചിലെ ഷെയർഹോൾഡിംഗ് അനുസരിച്ച്, കമ്പനിയുടെ പ്രൊമോട്ടർമാർ 5 ശതമാനത്തിലധികം ഓഹരികൾ വാങ്ങിയിട്ടുണ്ട്. അതോടെ അവരുടെ ഓഹരി 67.79 ശതമാനമായി ഉയർന്നു. കൂടാതെ, ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ 30,00,000 ഓഹരികൾ ഒരു ഷെയറിന് 50 രൂപ നിരക്കിൽ വാങ്ങി.
വൺ പോയിൻ്റ് വൺ സൊല്യൂഷൻസ്
2006-ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. സാങ്കേതികവിദ്യ, അക്കൗണ്ടിംഗ്, നൈപുണ്യ വികസനം, വിശകലനം എന്നിവയിൽ സമഗ്രമായ പരിഹാരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐടി + ബിപിഎം/കെപിഒ സേവന കമ്പനിയായ ഐടിക്യൂബ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ, വൺ പോയിൻ്റ് വൺ സൊല്യൂഷൻസ് നിക്ഷേപം നടത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഐടിക്യൂബിന് യുഎസ്എ, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, ജർമ്മനി, കുവൈറ്റ്, ഒമാൻ, യുഎഇ, ഖത്തർ, ഇന്ത്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.

എന്താണ് പെന്നി ഓഹരികൾ...?
1-5 യു.എസ് ഡോളറിനു താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവായി പെന്നി ഓഹരികൾ എന്നു വിളിക്കുക. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍, സ്മോള്‍ ക്യാപ് സ്റ്റോക്കുകള്‍ എന്നൊക്കെ ഇത് അറിയപ്പെടാറുണ്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഒക്കെ കമ്പനികളുടെ വളര്‍ച്ചയില്‍ വേഗത്തില്‍ പ്രതിഫലിച്ചേക്കും. ഇതേ തുടര്‍ന്ന് പൊടുന്നനെ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരാറുണ്ട്. മികച്ച പെന്നി സ്റ്റോക്കുകള്‍ക്ക് മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാനാകും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
