പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ മൾട്ടിബാഗർ റിട്ടേൺ നേടുക എന്നതാണ് നിക്ഷേപകർ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ എല്ലാ പെന്നി ഓഹരികളും മൾട്ടിബാഗർ റിട്ടേൺ നൽകാറില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ പെന്നി ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ പെന്നി ഓഹരികളിലൊന്നാണ് എസ്ഇപിസി ലിമിറ്റഡ്. ഓഹരി വരും ദിവസങ്ങളിലും മുന്നേറാനുള്ള സാധ്യതയുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
എസ്ഇപിസി ലിമിറ്റഡ്
മലിനജല ശുദ്ധീകരണം, ഊർജം, ഖനനം, ധാതു - ലോഹ സംസ്കരണം തുടങ്ങിയ മേഖലകളിൽ എൻജിനീയറിങ്, പ്രോക്യുർമെന്റ്, കൺസ്ട്രക്ഷൻ അഥവാ ഇപിസി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്മോൾ ക്യാപ് കമ്പനിയാണ് എസ്ഇപിസി ലിമിറ്റഡ്. ശ്രീറാം ഇപിസി ലിമിറ്റഡ് എന്ന പേരിലായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്. 2021 ഫെബ്രുവരിയിൽ എസ്ഇപിസി ലിമിറ്റഡ് എന്ന് കമ്പനി പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.
ഓഹരി വില
എൻഎസ്ഇയിൽ 29.45 രൂപ എന്നതാണ് നിലവിൽ (1.00 PM) എസ്ഇപിസി ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.51 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 56.07 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 50 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 43.38 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.

ഒരു വർഷത്തിനിടെ 129.36 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും എസ്ഇപിസി ലിമിറ്റഡിന് സാധിച്ചു. 29.67 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 11.88 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓഹരി വർധിപ്പിച്ച് പ്രൊമോട്ടർ
2024 ജൂൺ സാമ്പത്തിക പാദത്തിനിടയിൽ പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഓഹരി വിഹിതം 10.68 ശതമാനം വർധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങളും എസ്ഇപിസി ഓഹരിയിൽ പങ്കാളിത്തം ഉയർത്തുന്നുണ്ട്.
പുതിയ കരാർ
കഴിഞ്ഞ മാസം അതായത് ഓഗസ്റ്റ് 12-ന് എസ്ഇപിസിയുടെ അനുബന്ധ സ്ഥാപനമായ ശ്രീറാം എഇസി റിപ്പബ്ലിക് ഓഫ് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കൻ്റിലുള്ള ജെവി ഓഹോഗ്രാൺ കമ്പനിയിൽ നിന്നും 2,700 കോടിയിലധികം മൂല്യമുള്ള ഒരു സിമൻ്റ് പ്രോജക്റ്റ് നിർമ്മിക്കാനുള്ള ഓർഡർ നേടിയിരുന്നു. 30 മാസത്തിനുള്ളിൽ പ്ലാൻ്റിൽ ഡിസൈൻ, എൻജിനീയറിങ്, പ്രോജക്ട് മാനേജ്‌മെൻ്റ്, സിവിൽ വർക്ക് സപ്ലൈ, ഇറക്ഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവ എസ്ഇപിസി സബ്‌സിഡിയറി നിർവഹിക്കും.
അംഗീകാരപത്രം
കർണാടക സർക്കാരിന്റെ കീഴിലുള്ള റായ്ച്ചൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഹട്ടി സ്വർണ ഖനിയിൽ, പുതിയ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി 2013ൽ 232 കോടി രൂപയുടെ കരാർ എസ്ഇപിസി ലിമിറ്റഡ് നേടിയിരുന്നു. ഇതിന്റെ നിർമാണ പ്രവർത്തനം തൃപ്തികരമായി പൂർത്തികരിച്ചതിന്റെയും ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഹട്ടി ഗോൾഡ് മൈൻ ലിമിറ്റഡ് അധികൃതർ അംഗീകാരപത്രം കഴിഞ്ഞ ദിവസം സമ്മാനിച്ചിരുന്നു. അതിന് പിന്നാലെ ഓഹരിയിൽ വലിയ കുതിപ്പാണ് ഉണ്ടായത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications