ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നേട്ടം തരുന്ന കുഞ്ഞൻ ഓഹരികളാണ് പെന്നി ഓഹരികൾ. വില കുറവായത് കൊണ്ടു തന്നെ ആർക്കും പെന്നി ഓഹരികൾ വാങ്ങാൻ സാധിക്കുകയും ചെയ്യും. കൃത്യമായ നിരീക്ഷണവും ദീർഘകാലത്തേക്ക് നിക്ഷേപം തുടരുകയും ചെയ്താൽ പെന്നി ഓഹരികളിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. അത്തരത്തിൽ മൾട്ടിബാഗർ നേട്ടം നിക്ഷേപകർക്ക് നൽകിയ പെന്നി ഓഹരിയെ ഇന്ന് നമുക്ക് പരിചയപ്പെടാം.
സൺഷൈൻ ക്യാപിറ്റൽ ലിമിറ്റഡ്
ന്യൂഡൽഹി ആസ്ഥാമായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് സൺഷൈൻ ക്യാപിറ്റൽ ലിമിറ്റഡ്. വിപണിയിലെ വിവിധ കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു. 1994-ലാണ് കമ്പനി സ്ഥാപിക്കപ്പെടുന്നത്.

ഓഹരി വിപണിയിലെ പ്രകടനം
നിലവിൽ ( 20-03-2024, 12.30 PM ) 3.80 രൂപയാണ് സൺഷൈൻ ക്യാപിറ്റൽ ലിമിറ്റഡിന്‍റെ ഓഹരി വില. മാർച്ച് മാസത്തിൽ മാത്രം 15 ശതമാനത്തിന്‍റെ വർധന കമ്പനി നേടി. ഫെബ്രുവരിയിൽ 51 ശതമാനവും ജനുവരിയിൽ 89 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 4.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. അതേ സമയം 0.44 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില.
മൾട്ടിബാഗർ നേട്ടം
കഴിഞ്ഞ 1 വർഷത്തിനിടെ 501 ശതമാനത്തിന്‍റെ വളർച്ചയാണ് സൺഷൈൻ ക്യാപിറ്റൽ ലിമിറ്റഡ് നേടിയത്. 2 വർഷത്തിനിടയിലെ നേട്ടം 1926 ശതമാനവും. അതായത് 2022 മാർച്ചിൽ കമ്പനിയുടെ ഓഹരിയിൽ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം ഏകദേശം 2 ലക്ഷം രൂപയായിട്ടുണ്ടാകും.
വരുമാനം
ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വർഷത്തെ പദത്തെ അപേക്ഷിച്ച് 36.4 ലക്ഷം രൂപയായി കുറഞ്ഞു. അതേസമയം, അവലോകന പാദത്തിലെ വരുമാനം 70.3 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ പാദത്തിൽ ഇത് 1.7 കോടി രൂപയായിരുന്നു.
ബ്രോക്കറേജ് വിശകലനം
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌റ്റ് വിലയിരുത്തുന്നത് സൺഷൈൻ ക്യാപിറ്റൽ ലിമിറ്റഡ് അതിന്‍റെ മുന്നോട്ടുള്ള കുതിപ്പ് തുടരുമെന്നാണ്. കമ്പനിയുടെ അറ്റ പണമൊഴുക്കും പ്രവർത്തനത്തിൽ നിന്നുള്ള പണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വാർഷിക ഇപിഎസ് വളർച്ചയും കൈവരിച്ചു. ഓഹരി വില വിപണിയിൽ ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിൽ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചതായി ഐസിഐസിഐ വിലയിരുത്തി.
മറ്റൊരു മൾട്ടിബാഗർ പെന്നി ഓഹരിയുടെ വിശദാംശങ്ങൾ കൂടി നമുക്ക് പരിശോധിക്കാം.
ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
1998-ൽ സ്ഥാപിതമായ കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

ഓഹരി വിപണിയിലെ പ്രകടനം
നിലവിൽ (20-03-2024, 12.45 PM) 68.87 രൂപ എന്ന നിലയിലാണ് ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ ഓഹരി വില. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 86.16 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 27 രൂപയുമാണ്.
മൾട്ടിബാഗർ മുന്നേറ്റം
56.16 ശതമാനം നേട്ടമാണ് കമ്പനി കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. 1 വർഷത്തിനിടെ നേടിയത് 142.14 ശതമാനത്തിന്‍റെ മുന്നേറ്റവും. അതായത് 2023 മാർച്ച് 19-ന് 29.02 രൂപയായിരുന്നു ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ ഒരു ഓഹരിയുടെ വില. 3 വർഷത്തിനുള്ളിൽ 330 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications