10 രൂപ പോലുമില്ലാത്ത ഓഹരികൾ, ഈ പെന്നി സ്റ്റോക്ക് വാങ്ങിയാലോ? വമ്പൻ റിട്ടേൺ ഉറപ്പാക്കാം
സ്റ്റോക്കുകൾ വാരിക്കൂട്ടാൻ പ്ലാനുണ്ടെങ്കിൽ പെന്നി സ്റ്റോക്കുകളാണ് കൂടുതൽ ഉചിതം. ചെറിയ വിലയിൽ വലിയ നേട്ടങ്ങൾ ഉറപ്പാക്കാം. നിലവിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഷാംഗർ ഡെക്കോർ ലിമിറ്റഡിന്റെ ഇക്വിറ്റി ഓഹരികൾ 5 രൂപ മുഖവിലയിൽ നിന്ന് ഓരോന്നും 1 രൂപയായി വിഭജിക്കാൻ നിർദ്ദേശിക്കുന്നു. ഇതി ഇക്വിറ്റി ഷെയറുകൾ 5:1 എന്ന വിഭജന അനുപാതത്തിന് കാരണമാകുന്നു. ഇതിലൂടെ പണലഭ്യത വർദ്ധിപ്പിക്കാനും ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർദ്ധിപ്പിച്ച് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനമായ 50 കോടിയിൽ മാറ്റമില്ല. പക്ഷേ ഇഷ്യൂ ചെയ്തതും പണമടച്ചതും, സബ്‌സ്‌ക്രൈബ് ചെയ്തതുമായ ഓഹരി മൂലധനം 9,79,23,200 ഇക്വിറ്റി ഷെയറുകളിൽ നിന്ന് 48,96,16,000 ഇക്വിറ്റി ഷെയറുകളായി ഉയരും. കുറഞ്ഞ വിലയുള്ള ഓഹരികളോട് നിക്ഷേപകർക്ക് പ്രത്യേക ഇഷ്ടമുണ്ട്. നിരവധി ഓഹരികൾ വാങ്ങിക്കൂട്ടാം എന്നതും പ്രത്യേകതയാണ്.
ഷാംഗർ ഡെക്കോർ ലിമിറ്റഡ്
1970-ൽ സ്ഥാപിതമായ ഷാംഗർ ഡെക്കോർ ലിമിറ്റഡ് ഇവൻ്റ് മാനേജ്മെന്റ് സേവനങ്ങൾ ഉറപ്പാക്കുന്നു. ഓൺലൈൻ, ഓഫ്‌ലൈൻ സേവനങ്ങളും അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. പാരമ്പര്യ രീതിയിലുള്ള വിവാഹ ആഘോഷങ്ങൾ, വിവാഹത്തിനു മുന്നേയുള്ള വിവിധ ചടങ്ങുകൾക്കു വേണ്ടി ഒരുക്കുന്ന ഡിസൈനുകൾ, കോർപ്പറേറ്റ് പരിപാടികൾക്കും മതപരമായ ആഘോഷങ്ങൾക്കും വേണ്ടി ഒരുക്കുന്ന ഇവൻ്റ് ഡെക്കറേഷൻ എന്നിവയിലെല്ലാം കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഷാംഗർ ഡെക്കോർ ലിമിറ്റഡ് അവരുടെ വേറിട്ട സേവനങ്ങളിലൂടെ വൈവിധ്യമാർന്ന ഉപഭോക്താക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. പ്രാഥമിക വിവിധ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും വേണ്ടിയുള്ള അലങ്കാരങ്ങൾ, കോർപ്പറേറ്റ് ഇവൻ്റ് ഡെക്കറേഷൻ, മതപരമായ പരിപാടികൾക്കുള്ള സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഇതിനൊപ്പം ഇവന്റ് മാനേജ്മെന്റിൽ ലൈറ്റ് ഡെക്കർ, കാറ്ററിംഗ് തുടങ്ങിയ പ്രത്യേക സേവനങ്ങളും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.
ഓഹരി വില
ചൊവ്വാഴ്‌ച ഓഹരി വിപണിയിൽ വീഴ്ച സംഭവിച്ചു. അതിന്റെ ഫലമായി ഷാംഗർ ഡെക്കർ ലിമിറ്റഡിൻ്റെ ഓഹരികൾ 2 ശതമാനം താഴ്ന്ന സർക്യൂട്ടിലെത്തി. ഒരു ഷെയറിന് 5.57 രൂപയിൽ നിന്ന് 5.46 രൂപയിലെത്തി. അതായത് വീണ്ടും നേരിയ ഇടിവുണ്ടായി. ഈ ഓഹരിയുടെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വില 12.05 രൂപയും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വില 2.64 രൂപയുമാണ്.
കമ്പനിയുടെ വിപണി മൂലധനം 53.5 കോടി രൂപയാണ്. എന്നാൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.64 രൂപയിൽ നിന്ന് 107 ശതമാനമാണ് മൾട്ടിബാഗർ റിട്ടേൺ നൽകിയത്.
ഇന്ത്യൻ വിപണിയിൽ തകർച്ച
യു.എസ് പ്രസിഡൻായി ഡൊണാൾഡ് ട്രംപ് എത്തിയതോടെ പുതിയ പ്രഖ്യാനങ്ങളും എത്തി. ഇത് ഇന്ത്യൻ ഓഹരി വിപണിയെ തളർത്തി. കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് ഉയര്‍ത്തുമെന്നുള്ള ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തോടെയാണ് നിക്ഷേപങ്ങളിൽ ഇടിവുണ്ടായത്. മാത്രമല്ല ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 432 ലക്ഷം കോടി രൂപയില്‍ നിന്ന് 427 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്തു.


Click it and Unblock the Notifications


