ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയിലെ തിരിച്ചടികള്‍ക്കിടയിലും ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ രണ്ട് ഡസനിലധികം പെന്നി സ്‌റ്റോക്കുകള്‍ നിക്ഷേപകര്‍ക്ക് കൈനിറയും നേട്ടം സമ്മാനിച്ചിട്ടുണ്ട്. ഏസ് ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2022 ജനുവരി - ജൂണ്‍ കാലയളവില്‍ 26 ഓഹരികള്‍ 2,800 ശതമാനം വരെ കുതിപ്പ് രേഖപ്പെടുത്തി. ഇതില്‍ 3 ഓഹരികളാവട്ടെ 1,400 ശതമാനത്തിലധികം നേട്ടമാണ് കരസ്ഥമാക്കിയത്. ആകെ 8 ഓഹരികള്‍ 500 ശതമാനത്തിലേറെയും ലാഭം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

മുംബൈ

മുംബൈ കേന്ദ്രീകരിച്ച് വ്യാപാരത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച കൈസര്‍ കോര്‍പറേഷനാണ് നേട്ടക്കണക്കില്‍ സ്വപ്‌നക്കുതിപ്പുമായി മുന്നിലെത്തിയത്. ഈവര്‍ഷത്തെ ആദ്യ ആറ് മാസക്കാലയളവില്‍ ഈ മൈക്രോ കാപ് കമ്പനിയുടെ ഓഹരികള്‍ 2,770 ശതമാനം നേട്ടമാണ് ഇതിനോടകം സ്വന്തമാക്കിയത്. ഡിസംബര്‍ 31-ന് വെറും 2.79 രൂപയുണ്ടായിരുന്ന കൈസര്‍ കോര്‍പറേഷന്‍ ഓഹരി ജൂണ്‍ 30-ന് 77.2 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Also Read: അമേരിക്കയും റഷ്യയും 'ചരടുവലിച്ചു'! എന്നിട്ടും കൂസാതെ മുന്നോട്ട്; തലയുയര്‍ത്തിപ്പിടിച്ച് 8 ഓഹരികള്‍Also Read: അമേരിക്കയും റഷ്യയും 'ചരടുവലിച്ചു'! എന്നിട്ടും കൂസാതെ മുന്നോട്ട്; തലയുയര്‍ത്തിപ്പിടിച്ച് 8 ഓഹരികള്‍

ഗാലപ്‌സ്

സമാനമായി അഹമ്മദാബാദ് കേന്ദ്രീകരിച്ച് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗാലപ്‌സ് എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 1,632 ശതമാനം സ്വപ്‌നനേട്ടം 2022-ന്റെ ഒന്നാം പകുതിയില്‍ കരസ്ഥമാക്കി. ഡിസംബര്‍ 31-ന് ഗാലപ്‌സ് എന്റര്‍പ്രൈസസിന്റെ ക്ലോസിങ് വിലയായ 4.56 രൂപയില്‍ നിന്നും ജൂണ്‍ 30-ന് 79 രൂപയിലേക്കാണ് ഉയര്‍ന്നത്.

ഇതിന്റെ തൊട്ടുപിന്നാലെ ചെന്നൈ ആസ്ഥാനമാക്കിയ കല്‍ക്കരി വ്യാപാരികളായ ഹേമാങ് റിസോഴ്‌സസിന്റെ ഓഹരികള്‍ 1,471 ശതമാനം മുന്നേറ്റവും ആദ്യ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തി. ഡിസംബര്‍ 31-ന് വെറും 3.09 രൂപ മാത്രമുണ്ടായിരുന്ന ഈ ഓഹരി കഴിഞ്ഞ ദിവസം 48.55 രൂപയിലാണ് ക്ലോസ് ചെയ്തത്.

201% മുതല്‍ 833% വരെ

201% മുതല്‍ 833% വരെ

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അലയന്‍സ് ഇന്റഗ്രേറ്റഡ് മെറ്റാലിക്‌സ് 834 ശതമാനവും ബീക്കേ നിര്യാത് 577 ശതമാനവും ബിഎല്‍എസ് ഇന്‍ഫോടെക് 549 ശതമാനവും സാധന ബ്രോഡ്കാസ്റ്റ് 508 ശതമാനവും മിഡ് ഇന്ത്യ ഇന്‍ഡസ്ട്രീസ് 500 ശതമാനവും നേട്ടം കരസ്ഥമാക്കി.

സമാനമായി ക്രെസന്റ സൊല്യൂഷന്‍സ് 390 ശതമാനവും ഖൂബ്‌സൂരത് ലിമിറ്റഡ് 326 ശതമാനവും ഡിലിജന്റ് ഇന്‍ഡസ്ട്രീസ് 245 ശതമാനവും സ്‌റ്റെപ് ടു കോര്‍പറേഷന്‍ 234 ശതമാനവും വിസിയു ഡാറ്റ മാനേജ്‌മെന്റ് 202 ശതമാനം നേട്ടവും ജനുവരി- ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്തി.

100% മുതല്‍ 200% വരെ

100% മുതല്‍ 200% വരെ

ടോയം ഇന്‍ഡസ്ട്രീസ് 200 %, ത്രിവേണി ഗ്ലാസ് 197 %, ജയ്ഹിന്ദ് സിന്തെറ്റിക്‌സ് 195 %, റീജന്‍സി ട്രസ്റ്റ് 184 %, ബിസിഎല്‍ എന്റര്‍പ്രൈസസ് 153 %, സ്വദേശി പോളിടെക്‌സ് 151 %, മോഡേണ്‍ സ്റ്റീല്‍സ് 147 %, എംപിഎസ് ഇന്‍ഫോടെക്‌നിക്ക്‌സ് 145 %, സോനാല്‍ അദേസീവ്‌സ് 141 %, ഗിലാഡ ഫൈനാന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് 128 %, മധുസൂദന്‍ സെക്യൂരിറ്റീസ് 116 %, ടൈന്‍ അഗ്രോ 113 %, ലെഷ ഇന്‍ഡസ്ട്രീസ് 100 % വീതവും നേട്ടം 2022-ന്റെ ആദ്യ പകുതിയില്‍ കരസ്ഥമാക്കി.

പെന്നി സ്റ്റോക്ക്

പെന്നി സ്റ്റോക്ക്

പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അല്ലാത്തവ നഷ്ടത്തിലും കലാശിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Multibagger Penny Stocks: 26 Shares Have Gained Up To 2800 Percentage In First 6 Months of 2022

Multibagger Penny Stocks: 26 Shares Have Gained Up To 2800 Percentage In First 6 Months of 2022
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X