കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ആഗോള, ആഭ്യന്തര ഘടകങ്ങള്‍ എതിരായതും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും ഓഹരികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അരക്ഷിതാവസ്ഥയ്ക്കിടയിലും ചില ഓഹരികള്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ഇത്തരത്തില്‍ കഴിഞ്ഞ 2 മാസത്തിനിടെ 395 ശതമാനം മുന്നേറിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയാണ് കോഹിനൂര്‍ ഫൂഡ്സ്. തുടര്‍ച്ചയായി 35 വ്യാപാര ദിനങ്ങളില്‍ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കുന്നത്.
കോഹിനൂര്‍ ഫൂഡ്സ്
ഭക്ഷ്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കോഹിനൂര്‍ ഫൂഡ്സ് ലിമിറ്റഡ്. ഹര്യാന കേന്ദ്രീകരിച്ച് 1989-ലാണ് തുടക്കം. പ്രധാനമായും ബ്രാന്‍ഡഡ് ബസ്മതി അരിയുടെ വിപണനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോഹിനൂര്‍ ബ്രാന്‍ഡില്‍ മൂന്ന ഗുണ നിലവാരത്തില്‍ ബസ്മതി അരി വിപണിയിലെത്തിക്കുന്നു. 60-ഓളം രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനു പുറമെ ആട്ട, റെഡി ടു ഈറ്റ് കറികള്‍, സ്പൈസസ്, നെയ്യ്, പനീര്‍ തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങളും കോഹിനൂര്‍ ബ്രാന്‍ഡിന് കീഴില്‍ വിപണിയിലെത്തിക്കുന്നു. ഹരിയാനയിലെ മൂര്ത്തലില് കമ്പനി സ്ഥാപിച്ച അരി മില്‍, സംസ്കരണ ശേഷിയുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് സ്ഥാനം.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മള്‍ട്ടിബാഗര്‍ ഓഹരിയുടെ വില 14.85 രൂപയില്‍ നിന്നും 38.40 രൂപയിലേക്ക് കുതിയച്ചുയര്ന്നിരുന്നു. അതായത് 170 ശതമാനത്തോളം നേട്ടം. കഴിഞ്ഞ 2 മാസക്കാലയളവില്‍ കോഹിനൂര്‍ ഫൂഡ്സിന്റെ ഓഹരി വില 7.75 രൂപയില്‍ നിന്നും 38.40 രൂപയിലേക്കാണ് ഉയര്‍ന്നു. ഇതിലൂടെ 395 ശതമാനത്തോളം നേട്ടമാണ് കരസ്ഥമാക്കിയത്. എന്നാല്‍ ഇതിന് മുമ്പുള്ള കാലയളവില്‍ ഓഹരിയില്‍ യാതൊരുവിധ നീക്കങ്ങളും ഉണ്ടായിരുന്നില്ല. 2018 ജനുവരിയില്‍ 88.25 രൂപയില്‍ നിന്ന ഓഹരി പിന്നീട് ക്രമാനുഗതമായി തിരുത്തല്‍ നേരിട്ട് 2021 മേയ് മാസത്തോടെ 7.40 രൂപയിലേക്ക് താഴുകയായിരുന്നു.
നിക്ഷേപകര്‍ക്ക് എങ്ങനെ
സമീപകാലത്തെ കോഹിനൂര്‍ ഫൂഡ്സ് ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ഒരു മാസം മുമ്പ് ഒരു ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ കഴിഞ്ഞയാഴ്ചയോടെ അത് 2.70 ലക്ഷം രൂപയായി ഉയര്‍ന്നേനെ. സമാനമായി രണ്ട് മാസം മുന്നെയാണ് നിക്ഷേപകന് ഒരു ലക്ഷം രൂപ ഈ പെന്നി ഓഹരിയില്‍ നിക്ഷേപിച്ചതെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയോടെ അതിന്റെ മൂല്യം 4.95 ലക്ഷം രൂപയായി വര്‍ധിക്കുമായിരുന്നു. അതേസമയം വെളളിയാഴ്ച ഓഹരിയില്‍ നടന്ന ഇടപാടുകളുടെ എണ്ണം 9,978 ആണ്. കഴിഞ്ഞ 20 ദിവസത്തെ ശരാശരി ഇടപാടുകളുടെ എണ്ണം 8,787 നിലവാരത്തിലാണ്.
ഓഹരി വിശദാംശം
കോഹിനൂര്‍ ഫൂഡ്സിന്റെ (BSE: 512559, NSE- BE: KOHINOOR) ആകെ ഓഹരികളില്‍ 54.56 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 45.1 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണ്. ഓഹരിയുടെ പിഇ അനുപാതം 142.22 നിലവാരത്തിലാണ്. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില ഇക്കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 38.40 രൂപയും താഴ്ന്ന വില 7.75 രൂപയുമാണ്. അതേസമയം ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 22.61 കോടിയും അറ്റാദായം 0.41 കോടിയുമാണ്. നിലവില്‍ കോഹിനൂര്‍ ഫൂഡ്സിന്റെ വിപണി മൂല്യം 142 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications