കുറഞ്ഞ നിക്ഷേപം, മികച്ച ലാഭം എന്നതാണ് മൾട്ടിബാഗർ പെന്നി ഓഹരികളിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. എന്നാൽ അത്തരത്തിലുള്ള പെന്നി ഓഹരി കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെ കൃത്യമായി വിലയിരുത്തുകയും പെന്നി ഓഹരിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയും വേണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 90 ശതമാനത്തോളം വളർച്ച കൈവരിച്ച ഒരു പെന്നി ഓഹരിയെ നമുക്ക് പരിജയപ്പെടാം.
ശ്രേഷ്ത ഫിൻവെസ്റ്റ്
ഫിനാൻസ്-ഇൻവെസ്റ്റ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. 197.62 കോടിയാണ് വിപണി മൂലധനം. തമിഴ്‌നാട്ടിലെ ചെന്നൈയാണ് ആസ്ഥാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാറ്റഗറി 'ബി' എൻബിഎഫ്‌സിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ശ്രേഷ്ഠ ഫിൻവെസ്റ്റ് പൊതു നിക്ഷേപങ്ങൾ സ്വീകരിക്കുന്നില്ല.
മൾട്ടിബാഗർ ഓഹരി
ബിഎസ്ഇയിൽ 2.41 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.11 ശതമാനം വളർച്ച ഓഹരി നേടി. ഒരു മാസത്തിനുള്ളിൽ 34.64 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഓഹരി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 92.80 ശതമാനം ഉയർന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 89.76 ശതമാനം നേട്ടമുണ്ടാക്കാനും ശ്രേഷ്ത ഫിൻവെസ്റ്റ് ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 86.82 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 119.09 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ശ്രേഷ്ത ഫിൻവെസ്റ്റിന് സാധിച്ചു. ബിഎസ്ഇ പ്രകാരം 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 2.56 രൂപയും 52 ആഴ്ചയിലെ താഴ്ന്ന ഓഹരി വില 0.98 രൂപയുമാണ്.

ഓഹരി വിഭജനം
കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന ശ്രേഷ്ത ഫിൻവെസ്റ്റിന്‍റെ ഡയറക്ടർ ബോർഡ് ഓഹരി വിഭജനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. 1:2 അനുപാതത്തിൽ ഓഹരി വിഭജിക്കാനാണ് തീരുമാനം. ഈ നീക്കത്തിലൂടെ ഓഹരികളുടെ മുഖവില 2 രൂപയിൽ നിന്ന് 1 രൂപയായി കുറയും. ഓഹരി വിഭജനത്തിന് യോഗ്യരായ ഓഹരി ഉടമകളെ അന്തിമമാക്കുന്നതിനുള്ള റെക്കോർഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. കമ്പനിയുടെ സമീപകാല ഓഹരി വിഭജനം ലിക്വിഡിറ്റി വർദ്ധിപ്പിക്കാനും റീട്ടെയിൽ നിക്ഷേപകർക്ക് അതിൻ്റെ ഷെയറുകൾ കൂടുതൽ ആക്‌സസ് ചെയ്യാനും ലക്ഷ്യമിടുന്നു.

5 രൂപയിൽ താഴെയുള്ള പെന്നി ഓഹരി ഇത് രണ്ടാം തവണയാണ് ഓഹരി വിഭജനം പ്രഖ്യാപിക്കുന്നത്. 2016 ഒക്‌ടോബർ 13-ന്, മൾട്ടിബാഗർ പെന്നി സ്റ്റോക്ക് 1:5 എന്ന അനുപാതത്തിൽ മുൻ വിഭജനം നടത്തിയിരുന്നു. നിക്ഷേപകരും മാർക്കറ്റ് നിരീക്ഷകരും ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒപ്പം ഭാവിയിൽ ശ്രേഷ്ഠ ഫിൻവെസ്റ്റിൻ്റെ കൂടുതൽ വളർച്ചയും ലാഭവും പ്രതീക്ഷിക്കുന്നു.
ലാഭത്തിൽ വർധനവ്
കമ്പനിയുടെ അറ്റവിൽപ്പന 2024 മാർച്ച് പാദത്തിൽ 5.64 കോടി രൂപയാണ്. 2023 മാർച്ചിലെ 0.70 കോടിയിൽ നിന്ന് 708.97 ശതമാനം വർധന. അറ്റാദായം 2023 മാർച്ചിലെ 4.61 കോടി രൂപയിൽ നിന്ന് 209.75% വർധിച്ച് 5.06 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ഇപിഎസ് 2023 മാർച്ചിലെ 0.55 രൂപയിൽ നിന്ന് 2024 മാർച്ചിൽ 0.09 രൂപയായി ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications