4-ൽ നിന്നും 24 രൂപയിലേക്ക് പറന്ന ഓഹരി, നേട്ടം 800 ശതമാനം, വളർച്ച തുടരാൻ സാധ്യതയെന്ന് ബ്രോക്കറേജ്, വാങ്ങുന്നോ

പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ് ഓഹരി സൂചികകൾ. അടുത്ത മാസം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇപ്പോൾ വിപണിയുടെ ശ്രദ്ധ. ബജറ്റ് ദിവസം വരെ സൂചികകൾ പോസിറ്റീവ് സോണിൽ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ. പുതിയ ഉയരങ്ങൾ താണ്ടിയുള്ള സൂചികകളുടെ കുതിപ്പ് എന്തായാലും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലത്തിനുള്ളിൽ മികച്ച ലാഭം നിക്ഷേപകർക്ക് നൽകിയ ഒരു പെന്നി ഓഹരിയെ നമുക്ക് പരിചയപ്പെടാം. 4 വർഷത്തിനിടെ ഏകദേശം 800 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. സുരാന ടെലികോം ആൻഡ് പവറാണ് ആ മൾട്ടിബാഗർ ഓഹരി.

നിലവിലെ ഓഹരി വില

എൻഎസ്ഇയിൽ 24.80 രൂപ എന്നതാണ് നിലവിൽ സുരാന ടെലികോം ആൻഡ് പവർ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 37.02 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 55 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. മെയ് മാസത്തിൽ 18 ശതമാനവും ഏപ്രിലിൽ 2 ശതമാനവും മുന്നേറ്റമാണ് ഓഹരി നേടിയത്. ജൂൺ മാസം ഇതുവരെ 35 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

മാർച്ചിൽ 18 ശതമാനവും ഫെബ്രുവരിയിൽ 5.5 ശതമാനവും ഓഹരിയിൽ ഇടിവുണ്ടായിരുന്നു. 23 ശതമാനമായിരുന്നു ജനുവരി മാസത്തെ വളർച്ച. കഴിഞ്ഞ ഒരു വർഷത്തിനിടെ 166.67 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 494 ശതമാനം വളർച്ച ഓഹരി നേടി. 26.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 8.68 ശതമാനമാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

പോർട്ട്ഫോളിയോ പവറാക്കാം, ഈ പവർ ഓഹരി വാങ്ങു

ബ്രോക്കറേജ് വിലയിരുത്തൽ

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐഡയറക്ട് സുരാന ടെലികോമിൻ്റെ ചില പ്രധാന ശക്തികൾ എടുത്തുകാണിച്ചു. ഓഹരി വില ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലുള്ള ശക്തമായ ആക്കം കൂട്ടുന്നു. ത്രൈമാസ അടിസ്ഥാനത്തിലും പന്ത്രണ്ട് മാസത്തെ അടിസ്ഥാനത്തിലും അതിൻ്റെ അറ്റാദായ മാർജിനുകൾ സ്ഥിരമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

കമ്പനിക്ക് നെറ്റ് കാഷ് ഉണ്ടാക്കാൻ കഴിയുന്നില്ല എന്നത് കമ്പനിയുടെ ബലഹീനതയാണെന്നും ബ്രോക്കറേജ് റിപ്പോർട്ടിലുണ്ട്.

പോർട്ട്ഫോളിയോ പവറാക്കാം, ഈ പവർ ഓഹരി വാങ്ങു

സുരാന ടെലികോം ആൻഡ് പവർ

ഇന്ത്യയിൽ സൗരോർജ്ജ, കാറ്റ് ഊർജ്ജത്തിൻ്റെ ഉത്പാദനത്തിലും വിൽപ്പനയിലും സോളാർ മൊഡ്യൂളുകളുടെ വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സുരാന ടെലികോം ആൻഡ് പവർ. 20 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സോളാർ പവർ ജനറേഷൻ പ്ലാൻ്റും 1.25 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കാറ്റാടി വൈദ്യുതി ഉൽപാദന പ്ലാൻ്റും കമ്പനി പ്രവർത്തിപ്പിക്കുന്നു.

ടെലിഫോൺ കേബിളുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, സോളാർ ഫോട്ടോവോൾട്ടെയ്ക് മൊഡ്യൂളുകൾ തുടങ്ങിയവയും കമ്പനി നിർമ്മിക്കുന്നു.

വരുമാനം

മാർച്ച് പാദത്തിൽ 5.23 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1.24 കോടി രൂപ നഷ്ടം നേരിട്ട സ്ഥാപനമാണ് ഈ പാദത്തിൽ ലാഭത്തിലേക്ക് ഉയർന്നത്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 2023 ലെ 7.36 കോടി രൂപയിൽ നിന്ന് 7.42 കോടി രൂപയായി ഉയർന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X