ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. സെൻസെക്സും നിഫ്റ്റിയും 6 ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ ഇന്നലെ വിപണി തിരിച്ചു വരവിന്‍റെ സൂചനകൾ കാണിച്ചു തുടങ്ങി. ബുധനാഴ്ച ബെഞ്ച്മാർക് സൂചികകൾ മൂന്ന് ശതമാനം വീതം ഉയർന്നു. നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 22,600ന് മുകളിലാണ്.
പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) നേട്ടത്തിലേക്ക് തിരിച്ചെത്തി. അതുമാത്രമല്ല വരും ദിവസങ്ങളിൽ ആർവിഎൻഎൽ ഓഹരി കൂടുതൽ മുന്നേറാനുള്ള സാധ്യതയുണ്ട്. കാരണം 500 കോടിയിലധികം മൂല്യമുള്ള പുതികയ കരാർ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. കരാറിന്‍റെ വിവരങ്ങളും ഓഹരിയുടെ നിലവിലെ വില എത്രയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
2 കരാർ, 500 കോടി
അസൻസോൾ ഡിവിഷനു കീഴിലുള്ള സീതാറാംപൂർ ബൈപാസ് ലൈൻ നിർമാണത്തിന് ഈസ്റ്റേൺ റെയിൽവേയിൽ നിന്ന് 390.97 കോടി രൂപയുടെ കരാറാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് നേടിയത്. അതോടൊപ്പം ഗുരുഗ്രാമിൽ സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ, ഡിസ്ട്രിബ്യൂഷൻ മാനേജ്മെൻ്റ് സിസ്റ്റം, ഔട്ടേജ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കുന്നതിനുള്ള കരാറും കമ്പനി നേടി. ഏകദേശം 124.37 കോടി രൂപയുടേതാണ് ഈ കരാർ.

ഓഹരി വില പറക്കും
പുതിയ കരാർ നേടിയതോടെ റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരി വരും ദിവസങ്ങളിൽ കൂടുതൽ കരുത്തോടെ കുതിക്കാനാണ് സാധ്യത. എൻഎസ്ഇയിൽ 0.68 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 353.90 രൂപ എന്നതാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 28.09 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 94.45 ശതമാനമാണ് 2024-ൽ ആർവിഎൻഎൽ ഓഹരി നേടിയ വളർച്ച.
ആറ് മാസത്തിനിടെ 107 ശതമാനം മുന്നേറ്റം നടത്താനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 195.29 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഓഹരിക്ക് കഴിഞ്ഞു. 425 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 116.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 50, സെൻസെക്‌സ് യഥാക്രമം 0.64 ശതമാനം, 0.68 ശതമാനം റിട്ടേണുകൾ നൽകിയപ്പോൾ റെയിൽവേ പൊതുമേഖലാ സ്ഥാപനം 24.36 ശതമാനം റിട്ടേൺ നൽകി.

വരുമാനത്തിൽ വർധനവ്
2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ റെയിൽ വികാസ് നിഗത്തിന്‍റെ അറ്റാദായം 33.2 ശതമാനം വളർച്ചയോടെ 478.6 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 5,719.8 കോടി രൂപയിൽ നിന്ന് 17.4% വർധിച്ച് 6,714 കോടി രൂപയായി.
റെയിൽ വികാസ് നിഗം ലിമിറ്റഡ്
റെയിൽവേയുമായി ബന്ധപ്പെട്ട സ്പെഷ്യൽ പർപസ് ഫിനാൻസ് കമ്പനിയാണിത്. പ്രൊജക്ട് ഡെവലപ്മെന്റ്, ഫിനാൻഷ്യൽ റിസോഴ്സ് മൊബിലൈസേഷൻ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നു. മിഡ്ക്യാപ് വിഭാഗത്തിലാണ് കമ്പനി ഉൾപ്പെട്ടിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
