കഴിഞ്ഞ വാരത്തിന് സമാനമായി ഈ വാരത്തിലും ഓഹരി സൂചികകൾ ചാഞ്ചാട്ടത്തിലൂടെ തന്നെ കടന്ന് പോകുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. ഒരു പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വരെ ഈ ചാഞ്ചാട്ടം നീണ്ടുനിൽക്കാനാണ് സാധ്യത. കേന്ദ്രത്തിൽ ആര് ആധികാരത്തിലെത്തിയാലും നേട്ടമുണ്ടാക്കാൻ പോകുന്ന ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊതുമേഖലാ ഓഹരികളാണ്. എണ്ണത്തിന്‍റെ വലുപ്പം കൊണ്ടും വിലയിലെ ചെറുപ്പം കൊണ്ടും അതോടൊപ്പം മികച്ച ലാഭം നൽകുന്നത് കൊണ്ടും ഈ ഓഹരികൾ ഇപ്പോൾ നിക്ഷേപകരുടെ പ്രിയപ്പെട്ടതാണ്.
വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന പൊതുമേഖലാ ഓഹരിയാണ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ഹഡ്‌കോ) ഓഹരികൾ. എന്താണ് മുന്നേറ്റത്തിന് കാരണമെന്നും ഓഹരിയുടെ നിലവിലെ വില എത്രയാണെന്നും നമുക്ക് പരിശോധിക്കാം.

മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 211.40 എന്നതാണ് നിലവിൽ ഹഡ്‌കോയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.63 ശതമാനം ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേ സമയം ഒരു മാസത്തിനിടെ 7.58 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 63.75 ശതമാനം മുന്നേറ്റമാണ് ഹഡ്‌കോ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 160.18 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും കമ്പനിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഓഹരികൾ ഏകദേശം 290 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. 242.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 53.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
പുതിയ കരാർ
സൂറത്ത് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡുമായി (സിറ്റ്‌കോ) പുതിയ കരാറിൽ ഹഡ്‌കോ ഏർപ്പെട്ടിട്ടുണ്ട്. റെയിൽവേ മന്ത്രാലയവും ഗുജറാത്ത് സർക്കാരും നൽകിയ ഭൂമിയിൽ സൂറത്ത് മൾട്ടി മോഡൽ ട്രാൻസ്‌പോർട്ടേഷൻ ഹബ്ബിൻ്റെ (എംഎംടിഎച്ച്) നിർമാണവും വികസനവും സംബന്ധിച്ചുള്ള സഹകരണത്തെക്കുറിച്ചാണ് ധാരണാപത്രം. പദ്ധതിക്കാവശ്യമായ കൺസൾട്ടൻസി, കപ്പാസിറ്റി ബിൽഡിംഗ്, മറ്റ് സാങ്കേതിക സഹായം എന്നിവ നൽകുക എന്നതാണ് ഹഡ്‌കോയുടെ ഉത്തരവാദിത്തം.
2026- ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ, അന്തർസംസ്ഥാന ബസ്, മെട്രോ, സിറ്റി ബസ് സർവീസുകൾ എന്നിവയെ തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, ബുള്ളറ്റ് ട്രെയിനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ഇത് നേരിട്ട് കണക്റ്റിവിറ്റി നൽകും.

ഹഡ്കോ
970 ൽ സ്ഥാപിതമായ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്പ് മെൻറ്റ് കോർപറേഷൻ അഥവാ ഹഡ്കോ ഭവന, നഗര അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വായ്‌പകൾ നൽകുന്ന പൊതുമേഖല സ്ഥാപനമാണ്. കേന്ദ്ര സർക്കാരിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഹഡ്കോ പങ്കാളിയാണ്. സ്മാർട്ട് സിറ്റി മിഷൻ, അടൽ മിഷൻ, ജല ജീവൻ മിഷൻ തുടങ്ങിയവ അതിൽ പെടും. അടുത്തിടെ, ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് ഹഡ്കോയ്ക്ക് നവരത്ന പദവി നൽകി.
ഷെയർ ഹോൾഡിംഗ് പാറ്റേൺ
75 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കൈവശമാണ്. എഫ്ഐഐ 1.91 ശതമാനം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്. പൊതുനിക്ഷേപകരുടെ കൈവശം 11.7 ശതമാനം ഓഹരികളുമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications