കഴിഞ്ഞ കുറേ കാലമായി നിക്ഷേപകർക്ക് നേട്ടം നൽകുന്നതിൽ മുൻപന്തിയിലുള്ള ഓഹരികളാണ് റെയിൽവേ ഓഹരികൾ. അതിൽ തന്നെ റെയിൽ വികാസ് നിഗം ലിമിറ്റഡിൻ്റെ (ആർവിഎൻഎൽ) ഓഹരികൾ മികച്ച നേട്ടം നൽകുന്നുണ്ട്. ജൂൺ 21 വെള്ളിയാഴ്ച 8 ശതമാനം വരെ നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ബ്രോക്കറേജ് സ്ഥാപനങ്ങൾ ആർവിഎൻഎൽ ഓഹരികളിൽ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 5.84 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 409.90 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 19 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 125.22 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 231.10 ശതമാനം നേട്ടത്തോട മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിലും ആർവിഎൻഎൽ ഓഹരി ഇടം നേടിയിട്ടുണ്ട്.
കുതിപ്പിന് കാരണം
റെയിൽവേ പൊതുമേഖലാ സ്ഥാപനം സമീപകാലത്ത് കാര്യമായ ഓർഡറുകൾ നേടിയിട്ടുണ്ട്. ഇതാണ് ഓഹരിയുടെ മുന്നോട്ടുള്ള കുതിപ്പിനും കാരണമായത്. ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ നിന്ന് 160 കോടി രൂപയുടെ കരാർ അടുത്തിടെയാണ് കമ്പനി നേടിയത്. പ്രസ്തുത കരാർ 24 മാസത്തിനുള്ളിൽ നടപ്പിലാക്കും. കൂടാതെ, സെൻട്രൽ റെയിൽവേയിൽ നിന്ന് 138.46 കോടി രൂപയുടെ കരാറും 394.24 കോടി രൂപയുടെ കരാറിന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്ന് ആർവിഎൻഎൽ സ്വീകാര്യത കത്തും നേടിയിട്ടുണ്ട്.
നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് 495 കോടി രൂപയുടെ ഓർഡറും കമ്പനി നേടിയിട്ടുണ്ട്. കൂടാതെ ദക്ഷിണ ഹരിയാന ബിജിലി വിത്രൻ നിഗം ലിമിറ്റഡിൽ നിന്നും ഈസ്റ്റേൺ റെയിൽവേയിൽ നിന്നും 515 രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി.

ടാർഗെറ്റ് വില
കമ്പനിയുടെ നിലവിലെ ആഭ്യന്തര ഓർഡർ ബുക്ക് ഏകദേശം 65,000 കോടിയാണ്. അതോടൊപ്പം വിദേശ രാജ്യങ്ങളിലെ നിരവധി പ്രോജക്‌ടുകൾ നേടാനുള്ള ശ്രമവും ആർവിഎൻഎൽ നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഓഹരിയിൽ മുന്നേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മേത്ത ഇക്വിറ്റീസ് വ്യക്തമാക്കിയത്.
അടുത്ത 12 മാസത്തേക്ക് 470-500 രൂപയുടെ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നും ബ്രോക്കറേജ് പറഞ്ഞു.
റെയിൽ വികാസ് നിഗം ലിമിറ്റഡ്
റെയിൽവേയുമായി ബന്ധപ്പെട്ട സ്പെഷ്യൽ പർപസ് ഫിനാൻസ് കമ്പനിയാണിത്. പ്രൊജക്ട് ഡെവലപ്മെന്റ്, ഫിനാൻഷ്യൽ റിസോഴ്സ് മൊബിലൈസേഷൻ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നു. മിഡ്ക്യാപ് വിഭാഗത്തിലാണ് കമ്പനി ഉൾപ്പെട്ടിരിക്കുന്നത്.

നേട്ടമുണ്ടാക്കി റെയിൽവേ ഓഹരികൾ
റെയിൽവേ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഐആർഎഫ്‌സി ലിമിറ്റഡ്, ഇർക്കോൺ ഇൻ്റർനാഷണൽ ലിമിറ്റഡ്, റെയിൽടെൽ കോർപ്പറേഷൻ, ടിറ്റാഗർ റെയിൽ സിസ്റ്റംസ്, ഐആർസിടിസി എന്നിവയുടെ ഓഹരികളും വെള്ളിയാഴ്ച ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കി. സൗത്ത് സെൻട്രൽ റെയിൽവേയിൽ നിന്ന് കമ്പനിക്ക് വർക്ക് ഓർഡർ ലഭിച്ചതിനെത്തുടർന്ന് റെയിൽടെൽ ഓഹരികളിൽ 11 ശതമാനത്തോളമാണ് ഉയർന്നത്.
റെയിൽവേ ഓഹരികൾ കുതിപ്പ് തുടരും
റെലിഗെയർ ബ്രോക്കിംഗിലെ രവി സിംഗ് റെയിൽവേ ഓഹരികളിൽ പോസിറ്റീവ് ആണ്. കാരണം സർക്കാർ അതിൻ്റെ നയപരമായ തുടർച്ചയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. റെയിൽവേയെ നവീകരിക്കുകയും വന്ദേ ഭാരത് പോലുള്ള കൂടുതൽ ട്രെയിനുകൾ അവരുടെ ഫ്ളീറ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്യുക എന്നതാണ് സർക്കാരിൻ്റെ കാഴ്ചപ്പാട് എന്നതിനാൽ കൂടുതൽ മൂലധനം പ്രതീക്ഷിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications