വില 88.06 രൂപ, ഒരു മാസം കൊണ്ട് 100% നേട്ടമുണ്ടാക്കിയ ഓഹരി, ബജറ്റ് പിന്തുണയിൽ കുതിപ്പ് തുടരും, വാങ്ങുന്നോ..?

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വലിയ ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്. ഇന്നലെ തുടങ്ങിയ ഇടിവ് ഇന്നും തുടരുകയാണ്. എന്നാൽ ചില പൊതുമേഖലാ ഓഹരികളിൽ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഓഹരിയാണ് മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡ് (എംടിഎൻഎൽ). തുടർച്ചയായി 9-ആം ദിവസവും പോസിറ്റീവ് റാലി തുടരുകയാണ് എംടിഎംഎൽ ഓഹരി. അതോടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയരത്തിലെത്തി. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

ഓഹരി വില

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാർ വാർത്താവിനിമയ സേവനദാതാവാണ് മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്. മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവടങ്ങളിലാണ്‌ സേവനം നൽകുന്നത്. എൻഎസ്ഇയിൽ 88.06 രൂപ എന്നതാണ് എംടിഎൻഎൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 57.53 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനുള്ളിൽ 108.92 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

2024-ൽ ഇതുവരെ 165.24 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 345.87 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും പൊതുമേഖലാ സ്ഥാപനത്തിന് സാധിച്ചു. 19.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

കുതിച്ചുയർന്ന് എംടിഎൻഎൽ ഓഹരി, വാങ്ങുന്നോ..?

ബജറ്റിലെ പിന്തുണ

ടെലികോം പൊതുമേഖലാ സ്ഥാപനത്തിൻ്റെ ഉടനടി ബോണ്ട് പലിശ കുടിശ്ശിക അടയ്ക്കുന്നതിന് ഈ മാസം ആദ്യം സർക്കാർ 92 കോടി രൂപ നിക്ഷേപിച്ചുവെന്ന റിപ്പോർട്ടുകൾക്ക് ശേഷമാണ് എംടിഎൻഎൽ ഓഹരികളുടെ റാലി ആരംഭിച്ചത്. 2024-2025 ലെ കേന്ദ്ര ബജറ്റിൽ എംടിഎൻഎൽ ബോണ്ടുകളുടെ പ്രധാന തുക അടയ്ക്കുന്നതിന് 3,668.97 കോടി രൂപ നീക്കിവയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ടെലികോം മന്ത്രാലയത്തിനു കീഴിലുള്ള ടെലികോം പദ്ധതികൾക്കും പൊതുമേഖലാ കമ്പനികൾക്കുമായി സർക്കാർ 1.28 ലക്ഷം കോടി രൂപ അനുവദിച്ചു . 2024 ലെ ബജറ്റിലെ മൊത്തം വിഹിതത്തിൽ , ഒരു ലക്ഷം കോടി രൂപയിലധികം ബിഎസ്എൻഎൽ , എംടിഎൻഎൽ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കാണ്. ഇതൊടെ വരും ദിവസങ്ങളിലും ഓഹരി മുന്നേറ്റം തുടരാനാണ് സാധ്യത.

ഷെയർ ഹോൾഡിംഗ്

2024 മാർച്ച് 31-ലെ കണക്കനുസരിച്ച് 56.25 ശതമാനം ഓഹരികളും ഇന്ത്യാ ഗവൺമെൻ്റിൻ്റെ കൈവശമുണ്ട്, ബാക്കി തുക പൊതുജനങ്ങളുടെ കൈവശമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിക്ഷേപത്തിലും മൂലധനച്ചെലവിലും തീരുമാനങ്ങളിൽ കൂടുതൽ സ്വയംഭരണാവകാശം നൽകുന്ന 'നവരത്‌ന' പദവി എംടിഎൻഎല്ലിനുണ്ട്.

കുതിച്ചുയർന്ന് എംടിഎൻഎൽ ഓഹരി, വാങ്ങുന്നോ..?

ബിഎസ്എൻഎൽ ഏറ്റെടുക്കും..?

എംടിഎൻഎല്ലിൻ്റെ ബോണ്ട് കുടിശ്ശികയിൽ വീഴ്ച വരുത്തില്ലെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നു. എംടിഎൻഎല്ലിന്‍റെ സേവനങ്ങൾ പൂർണമായും ബിഎസ്എൻഎല്ലിന് കീഴിലാക്കി, ലയനം ഒഴിവാക്കാൻ കേന്ദ്രം വൈകാതെ തീരുമാനിച്ചേക്കുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. എംടിഎൻഎല്ലിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനും ജീവനക്കാരെ ബിഎസ്എൻഎല്ലിലേക്ക് മാറ്റുകയോ സ്വയം വിരമിക്കൽ ആനുകൂല്യം നൽകുകയോ ചെയ്യുമെന്നുമായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.

1986-ൽ സ്ഥാപിതമായ സ്ഥാപിതമായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് 2008-09 വരെ ലാഭത്തിലായിരുന്നു. എന്നിരുന്നാലും, അതിനുശേഷം, 2013-14 ഒഴികെ എല്ലാ വർഷവും നഷ്ടമുണ്ടാക്കി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X