ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് അഥവാ ബിഇഎംഎൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണ്. എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരി ഇന്ന് 14 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്.
2024 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ കമ്പനി നേടിയ മികച്ച വരുമാനമാണ് ഓഹരിയുടെ മുന്നേറ്റത്തിന് കാരണമായത്. കമ്പനിയുടെ വരുമാനം 9.06 ശതമാനം വർധിച്ച് 1513.65 കോടി രൂപയായി. പ്രവർത്തന ലാഭത്തിൽ 22.64 ശതമാനം വർധനവാണുണ്ടായത്. അതോടെ 374.99 കോടി രൂപയായി പ്രവർത്തന ലാഭം ഉയർന്നു.
മൾട്ടിബാഗർ ഓഹരി
14.48 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 3675 രൂപ എന്നതാണ് ബിഇഎംഎൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.65 ശതമാനം മുന്നേറ്റം നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 7.26 ശതമാനം നേട്ടമാണ് ബിഇഎംഎൽ ഓഹരി കഴിഞ്ഞ ഒരു മാസത്തിനിടെ നേടിയത്. 2024-ൽ ഇതുവരെ ഏകദേശ 29.21 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും കമ്പനിക്ക് സാധിച്ചു.
61.90 ശതമാനം നേട്ടമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ബിഇഎംഎൽ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 159.94 ശതമാനം ലാഭത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 337.86 ശതമാനം ലാഭമാണ് ഓഹരി നേടിയത്. 4,144.25 രൂപയാണ് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന ഓഹരി വില. 1,363.70 രൂപയാണ് 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന ഓഹരി വില.

ലാഭവിഹിതം
കമ്പനിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച്, മാർച്ച് 31 ലെ ഓർഡർ ബുക്കിൻ്റെ സ്ഥാനം 11,872 കോടി രൂപയാണ്. 2024 മാർച്ചിൽ എഫ്ഐഐകൾ കമ്പനിയിലെ തങ്ങളുടെ ഓഹരി വർധിപ്പിച്ചു. കമ്പനിയുടെ ഓർഡർ ബുക്ക് 11,872 കോടി രൂപയാണ്. ഡയറക്ടർ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 15.50 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.
വിദഗ്ധരുടെ വിലയിരുത്തൽ
ഓഹരി അതിൻ്റെ പ്രാഥമിക ഉയർച്ച പുനരാരംഭിച്ചിട്ടുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചൽ വണ്ണിലെ ഇക്വിറ്റി ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് രാജേഷ് ഭോസാലെ വിലയിരുത്തുന്നത്. ഈ മുന്നേറ്റം ഏകദേശം 3,900 രൂപ വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ ടെക്‌നിക്കൽ അനലിസ്റ്റ് റിയാങ്ക് അറോറയുടെ അഭിപ്രായത്തിൽ, ബിഇഎംഎൽ ഓഹരി അതിൻ്റെ പ്രതിദിന ടൈംഫ്രെയിം ചാർട്ടുകളിൽ ട്രെൻഡ്‌ലൈൻ റെസിസ്റ്റൻസ് മാർക്കായ 3,635 രൂപയിൽ എത്തിയിട്ടുണ്ട് എന്നാണ്. ഓഹരി വില 3,700 രൂപ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ബിഇഎംഎൽ ലിമിറ്റഡ്
ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 'ഷെഡ്യൂൾ 'എ' കമ്പനിയാണ് ബിഇഎംഎൽ ലിമിറ്റഡ്. പ്രതിരോധം, റെയില്‍, വൈദ്യുതി, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നീ തന്ത്രപ്രധാന മേഖലകളിലേക്ക് മണ്ണു മാറ്റല്‍, ഗതാഗതം, ഖനനം എന്നിവയ്ക്കായി ഹെവിഡ്യൂട്ടി ഉപകരണങ്ങൾ നിർമിക്കുക എന്നതാണ് കമ്പനിയുടെ ഉത്തരവാദിത്തം. 1964-ലാണ് കമ്പനി സ്ഥാപിക്കപ്പെടുന്നത്. ബാംഗ്ലൂർ, കോലാർ ഗോൾഡ് ഫീൽഡ്സ് (കെജിഎഫ്), മൈസൂർ, പാലക്കാട്, ചിക്കമംഗളൂരു ജില്ലയിലെ സബ്സിഡിയറി - വിഗ്‌യാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒമ്പത് നിർമ്മാണ യൂണിറ്റുകളാണ് സേവനങ്ങൾ നൽകുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications