നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന ഓഹരികൾ ഏതാണ് എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ടാകും. പക്ഷെ ആ പട്ടികയിൽ ഏറ്റവും മുന്നിൽ തന്നെ റെയിൽവേ ഓഹരികളുണ്ടാകും എന്ന കാര്യം ഉറപ്പാണ്. റെയിൽവേ ഓഹരി എന്ന് കേൾക്കുമ്പോൾ ആദ്യം നിങ്ങളുടെ മനസിലേക്കെത്തുക ഐആർസിടിസി, ഐആർഎഫ്‌സി തുടങ്ങിയ ഓഹരികളായിരിക്കും. എന്നാൽ അതിനുമപ്പുറത്തേക്ക് നിക്ഷേപകരുടെ കീശ വീർപ്പിച്ച ഒരു ഓഹരിയുണ്ട്. അതാണ് ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 300 ശതമാനത്തിന് മുകളിലാണ് ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ് ഓഹരി നേടിയ വളർച്ച. എന്തായാലും ഇനിയും ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ് ഓഹരി നിങ്ങൾ വാങ്ങിയില്ലെങ്കിൽ ഇപ്പോൾ വാങ്ങുന്നത് നല്ലതാണ്. ഭാവിയിൽ വലിയ വളർച്ചയിലേക്ക് ഓഹരി നീങ്ങുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.

കൂകിപ്പാഞ്ഞ ഓഹരി
എൻഎസ്ഇയിൽ 15.19 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 484.10 രൂപ എന്നതാണ് നിലവിൽ ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത് 20.38 ശതമാനം ലാഭമാണ്. ഒരു മാസത്തിനിടെ 29.65 ശതമാനം ലാഭമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 51.33 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ 52.21 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 334.17 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡിന് സാധിച്ചു. 497.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 107.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില ഉയർത്തി
2024 മാർച്ചിൽ അവസാനിച്ച പാദത്തിലെ മികച്ച വരുമാന റിപ്പോർട്ടിൻ്റെ പിൻബലത്തിൽ ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ് ഓഹരിയുടെ ടാർഗെറ്റ് വില ബ്രോക്കറേജ് സ്ഥാപനമായ സിസ്റ്റംമാറ്റിക്സ് വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ നിശ്ചിയിച്ച 474 രൂപയിൽ നിന്നും 535 രൂപ ആയാണ് ബ്രോക്കറേജ് ടാർഗെറ്റ് വില ഉയർത്തിയത്. ഇത് ഏകദേശം 27 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.

ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ്
റെയിൽവെ വാഗണുകൾ, പാസഞ്ചർ കോച്ചുകൾ, വാഗണുകളുടെ മറ്റ് ഭാഗങ്ങൾ, കാസ്‌റ്റിസ്റ്റിങ് തുടങ്ങിയവ നിർമ്മിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് ജുപിറ്റർ വാഗൺസ്. വാണിജ്യ വാഹനങ്ങളുടെ ബോഡി നിർമാണവും ഈ കമ്പനിയുടെ പ്രവർത്തന മേഖലകളിൽ ഒന്നാണ്.
കൊൽക്കത്ത (പശ്ചിമ ബംഗാൾ), ജബൽപൂർ (മധ്യപ്രദേശ്), ജംഷഡ്പൂർ (ജാർഖണ്ഡ്), ഇൻഡോർ (മധ്യപ്രദേശ്), ബദ്ദി (ഹിമാചൽ പ്രദേശ്) എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമ്മാണ യൂണിറ്റുകൾ ഉണ്ട്.
വരുമാനത്തിൽ വർധനവ്
ഈ പാദത്തിൽ കമ്പനിയുടെ മൊത്തവരുമാനം മുൻ വർഷം ഇതേ കാലയളവിലെ 712.71 കോടി രൂപയിൽ നിന്ന് 1,121.34 കോടി രൂപയായി ഉയർന്നു. ഈ പാദത്തിൽ ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ് മൊത്തം 100 കോടി രൂപയുടെ ഡബിൾ ഡെക്കർ ഓട്ടോമൊബൈൽ കാരിയർ വാഗണുകളുടെ നാല് റേക്കുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമുള്ള ഓർഡർ നേടി . മാർച്ച് 31 വരെ കമ്പനിയുടെ ഓർഡർ ബുക്ക് 7,101.66 കോടി രൂപയാണ് .
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
