5 വർഷം കൊണ്ട് 1433 ശതമാനം വളർച്ച, കോടികളുടെ പുതിയ പദ്ധതികൾ, ഈ ഓഹരിയിൽ ശ്രദ്ധ വേണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ഓഹരി വിപണി വലിയ രീതിയിൽ ചാഞ്ചാടുകയാണ്. ആ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപകർ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതിക കാര്യങ്ങളും മറ്റ് പ്രധാന ഘടകങ്ങളും പരിഗണിച്ച് മാത്രമേ വിപണിയിൽ നിക്ഷേപം നടത്താൻ പാടുള്ളു. വരും ദിവസങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ഓഹരികളിലൊന്നാണ് മാൻ ഇൻഫ്രാകൺസ്ട്രക്ഷൻസ്. എന്താണ് കാരണമെന്ന് നമുക്ക് വിശദമായി നോക്കാം.

കുതിപ്പിന് പിറകിലെ കാരണം

വാറണ്ടുകളുടെ പരിവർത്തനത്തിലൂടെ കമ്പനി 29.66 ലക്ഷം ഇക്വിറ്റി ഓഹരികളുടെ മുൻഗണനാ അലോട്ട്മെന്‍റ് പ്രഖ്യാപിച്ചിരുന്നു. 34.48 കോടി രൂപ വിലവരുന്നതാണ് ഇഷ്യൂ. 2025 ജൂലൈ 11-ന് ബോർഡിന്‍റെ അലോട്ട്മെന്‍റ് കമ്മിറ്റി ഇത് അംഗീകരിച്ചു. 2 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികൾ, വാറണ്ടുകൾ ഓഹരികളാക്കി മാറ്റാനുള്ള അവകാശം വിനിയോഗിച്ച വാറണ്ട് ഉടമകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചു.

5 വർഷം കൊണ്ട് 1433 ശതമാനം വളർച്ച, കോടികളുടെ പുതിയ പദ്ധതികൾ, ഈ ഓഹരിയിൽ ശ്രദ്ധ വേണം

ഈ അലോട്ട്‌മെന്‍റിനെത്തുടർന്ന് മാൻ ഇൻഫ്രാകൺസ്ട്രക്ഷന്‍റെ സബ്‌സ്‌ക്രൈബ് ചെയ്‌തതും അടച്ചുതീർത്തതുമായ ഓഹരി മൂലധനം 76.96 കോടിയിൽ നിന്ന് 77.56 കോടിയായി വർദ്ധിച്ചു. ഇതിൽ 38.77 കോടിയിലധികം ഇക്വിറ്റി ഓഹരികൾ ഉൾപ്പെടുന്നു. 1.85 കോടി കൺവേർട്ടിബിൾ വാറണ്ടുകൾ കുടിശ്ശികയാണെന്നും അലോട്ട്‌മെന്റ് തീയതി മുതൽ 18 മാസത്തിനുള്ളിൽ ഇവ ഇക്വിറ്റിയായി മാറ്റാമെന്നും കമ്പനി വെളിപ്പെടുത്തി. വാറണ്ട് പരിവർത്തനത്തിലൂടെ സമാഹരിക്കുന്ന ഫണ്ടുകൾ കമ്പനിയുടെ ബാലൻസ് ഷീറ്റിനെയും പ്രവർത്തന മൂലധനത്തെയും ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 182.50 രൂപ എന്നതാണ് നിലവിൽ മാൻ ഇൻഫ്രാകൺസ്ട്രക്ഷൻസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.2 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ഒരുമാസത്തെ പ്രവർത്തനം പരിശോധിച്ചാൽ 10.8 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. 6.8 ശതമാനം നഷ്ടം ഒരുവർഷത്തിനിടെ ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,433.6 ശതമാനം കുതിപ്പോടെ നിക്ഷേപകർക്ക് മികച്ച ലാഭം നൽകാൻ മാൻ ഇൻഫ്രാകൺസ്ട്രക്ഷൻസ് ഓഹരിക്ക് സാധിച്ചു.

262.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 135.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍സ്

തുറമുഖ വികസനം, റോഡ്, കെട്ടിട നിര്‍മാണ പ്രവൃത്തികളിലാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വാണിജ്യ, പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലും ബിസിനസ് സാന്നിധ്യമുണ്ട്.

കുതിപ്പ് തുടർന്നേക്കും

സർക്കാരിന്‍റെ മൂലധന നിക്ഷേപം, സ്മാർട്ട് സിറ്റി വികസനം, ഭവന നിർമ്മാണ പദ്ധതികൾ തുടങ്ങിയവ വഴി അടിസ്ഥാന സൗകര്യ കേന്ദ്രീകൃത ബിസിനസുകൾ നിക്ഷേപകരുടെ താൽപര്യം വർദ്ധിക്കുന്ന സമയത്താണ് ഇക്വിറ്റി ഇഷ്യൂ ചെയ്യാനുള്ള കമ്പനിയുടെ തീരുമാനം. ഇത്തരം നീക്കങ്ങൾ മാനേജ്‌മെന്‍റിന്‍റെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതായും ഭാവിയിലെ ഫണ്ട് സമാഹരണ പദ്ധതികൾക്ക് കരുത്ത് പകരുമെന്നുമാണ് വിദഗ്ധർ പറയുന്നത്. കമ്പനിയുടെ പുതിയ നീക്കം മൂലധന അടിത്തറ വർദ്ധിപ്പിക്കുക മാത്രമല്ല, മാൻ ഇൻഫ്രയിൽ പ്രൊമോട്ടർമാരുടെയും സ്ഥാപന നിക്ഷേപകരുടെയും വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു എന്നും അവർ കൂട്ടിച്ചേർത്തു. അതുമാത്രമല്ല 1.85 കോടി വാറന്‍റുകൾ പൂർണ്ണമായും പരിവർത്തനം ചെയ്താൽ 215 കോടി അധികമായി നേടാനും കമ്പനിക്ക് സാധിക്കും.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X