വന്നിട്ട് 1 വര്‍ഷമായില്ല; അമ്പരപ്പിക്കും ഈ ഉയര്‍ച്ച;102-ല്‍ നിന്നും 7,625 രൂപയിലേക്കൊരു വിസ്മയക്കുതിപ്പ്!

കഴിഞ്ഞ വര്‍ഷത്തെ സമാനതകളില്ലാത്ത ബുള്‍ തരംഗത്തില്‍ നിരവധി കമ്പനികള്‍ ഐപിഒയുമായി വിപണിയെ സമീപിച്ചിരുന്നു. ചില വമ്പന്മാര്‍ക്ക് കാലിടറിയെങ്കിലും ഭൂരിഭാഗം ഓഹരികളും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ലിസ്റ്റിങ്ങാണ് നടത്തിയത്. എങ്കിലും കുറച്ച് ഓഹരികള്‍ക്ക് മാത്രമാണ് മള്‍ട്ടിബാഗര്‍ കുതിപ്പ് നടത്താനായത്. ഇത്തരത്തില്‍ ദ്വിതീയ വിപണിയിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പെ നിക്ഷേപകര്‍ക്ക് 7,500 ശതമാനം ആദായമെന്ന സ്വപ്‌ന നേട്ടം നല്‍കിയ ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

ഇകെഐ എനര്‍ജി സര്‍വീസസ്

ഇകെഐ എനര്‍ജി സര്‍വീസസ്

വ്യവസായ ശാലകള്‍ മുഖേനയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കാര്‍ബണ്‍ ക്രെഡിറ്റ് വ്യാപാരം, ബിസിനസ് മെച്ചപ്പെടുത്താനുള്ള നടപടികള്‍, വൈദ്യുത സുരക്ഷാ സംവിധാനത്തിന്റെ ഗുണപരിശോധന തുടങ്ങിയ മേഖലകളിലാണ് ഇകെഐ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് ശ്രദ്ധയൂന്നിയിരിക്കുന്നത്. 2011-ല്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായാണ് ആരംഭം. എന്‍ടിപിസി, എന്‍എച്ച്പിസി, ഐഒസി, ഇന്ത്യന്‍ റെയില്‍വേസ്, വേള്‍ഡ് ബാങ്ക് തുടങ്ങി ചെറുതും വലുതുമായ 1200-ലേറെ ഉപഭോക്താക്കള്‍ സ്വന്തമായുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രേഖകള്‍ പ്രകാരം കമ്പനിക്ക് കടബാധ്യതകളില്ല.

ഐപിഒ

ഐപിഒ

2021 ഏപ്രിലിലാണ് ഇകെഐ എനര്‍ജിയുടെ ഓഹരികള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. 18 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ബിഎസ്ഇയുടെ എസ്എംഇ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പ്രാഥമിക ഓഹരി വില്‍പന നടത്തിയത്. 102 രൂപ നിരക്കിലാണ് ഇഷ്യൂ ചെയ്തതെങ്കിലും ലിസ്റ്റിങ് 140 രൂപയിലും ആദ്യ ദിവസത്തെ വ്യാപാരം അവസാനിപ്പിച്ചത് 147 രൂപ നിരക്കിലുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഓഹരികള്‍ നിലംതൊടാതെ പറപറക്കുകയായിരുന്നു. ലിസ്റ്റിങ്ങിന് ശേഷം 11 മാസത്തില്‍ 7,500 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതായത്, ഐപിഒ സമയത്ത് നിക്ഷേപിച്ച 1.22 ലക്ഷം രൂപ ഇന്ന് 91.50 ലക്ഷം രൂപയായി വര്‍ധിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും 5,200 കോടി രൂപ കവിഞ്ഞു.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇകെഐ എനര്‍ജിയുടെ (BSE: 543284) വരുമാനത്തില്‍ 200 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 242 ശതമാനവും അറ്റാദായത്തില്‍ 311 ശതമാനം വീതവും സംയോജിത വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 687 കോടിയാണ് വരുമാനം. സെപ്റ്റംബര്‍ പാദത്തില്‍ 443 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. സമാനമായി മൂന്നാം പാദത്തിലെ അറ്റാദായം 100 ശതമാനം ഉയര്‍ച്ചയോടെ 161 കോടി രൂപയിലേക്കെത്തി. 2021 ഓഗസ്റ്റില്‍ പ്രതിയോഹരി ഒരു രൂപ ഡിവഡന്റും നല്‍കിയിരുന്നു.

സ്വപ്ന നേട്ടം

സ്വപ്ന നേട്ടം

കഴിഞ്ഞ 6 മാസത്തിനിടെ ഇകെഐ എനര്‍ജിയുടെ ഓഹരി 1,900-ല്‍ നിന്നും 7,625-ലേക്ക് ഉയര്‍ന്നു. അതായത്, 300 ശതമാനം നേട്ടം. അതേസമയം, ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമുള്ള 11 മാസ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 12,599.95 രൂപയാണ്. ഈ കാലയളവിലെ കുറഞ്ഞ വില ഓഹരികളുടെ ഇഷ്യു വിലയായ 102 രൂപയാണ്. ഇകെഐ എനര്‍ജിയുടെ 74 ശതമാനത്തോളം ഓഹരിയും പ്രമോട്ടറുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 4.7 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.14 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.

ഭാവിയെന്ത് ?

ഭാവിയെന്ത് ?

ഇകെഐ എനര്‍ജിയുടെ മേധാവി മനീഷ് ദബ്കരയുടെ പ്രതീക്ഷയില്‍ 15 കോടി കാര്‍ബണ്‍ ക്രെഡിറ്റ്സ് വ്യാപാരം ഈ വര്‍ഷം നടക്കും. കഴിഞ്ഞ വര്‍ഷം ഇത് 5.5 കോടി മാത്രമായിരുന്നു. അടുത്തിടെ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതിലെ വിദഗ്ധ സ്ഥാപനമായ സസ്‌റ്റൈന്‍ പ്ലസ് റൈസിനെ ഏറ്റെടുത്തത് ഇകെഐ എനര്‍ജിയുടെ ഭാവി വരുമാനം വര്‍ധിക്കാന്‍ സഹായമേകും. കൂടാതെ ദുബായിലും ഒരു ഉപകമ്പനി ആരംഭിച്ചിട്ടുണ്ട്. ആഗോള എണ്ണക്കമ്പനി ഭീമനായ റോയല്‍ ഡച്ച് ഷെല്ലിന്റെ ഉപകമ്പനിയായ ഷെല്‍ ഓവര്‍സീസ് ഇന്‍വസ്റ്റ്മെന്റുമായും കരാറിലെത്തിയതും ഭാവി വളര്‍ച്ച ഉറപ്പാക്കുന്നു. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന കാലഘട്ടമായതിനാല്‍ ഭാവിയിലും മികച്ച സാധ്യതകളാണ് കമ്പനിക്ക് മുന്നിലുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X