പുതിയ റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോവുകയാണ് ഓഹരി വിപണി. പെരുന്നാൾ ദിവസമായ ബുധനാഴ്ച സെന്‍സെക്സ് 354.45 പോയിന്‍റ് ഉയര്‍ന്ന് 75,038.15 എന്ന നിലയില്‍ക്ലോസ് ചെയ്തു. നിഫ്റ്റി 111.05 പോയിന്‍റ് ഉയര്‍ന്ന് 22,753.80 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ക്ലോസ് ചെയ്തു. അതായത് ഇന്നത്തെ ഒരു സെഷനിൽ നിന്ന് മാത്രം നിക്ഷേപകരുടെ കയ്യിലെത്തിയത് 2 ലക്ഷം കോടി രൂപയോളമാണ്. ഇതേ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ നിക്ഷേപകരുടെ കീശ വീർക്കും.
താരമായി സ്മോൾ ക്യാപ് കമ്പനി
ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ, സ്മോൾ ക്യാപ് കമ്പനിയുടെ ഓഹരി ഒന്നിലധികം അനലിസ്റ്റുകളിൽ നിന്ന് 'വാങ്ങുക' റേറ്റിംഗിലൂടെ ശ്രദ്ധ ആകർഷിച്ചു. മുംബൈ ആസ്ഥാനമായുള്ള സ്പെഷ്യാലിറ്റി കെമിക്കൽ പ്രൊഡ്യൂസർ കമ്പനിയായ ഫിനോടെക്‌സ് കെമിക്കൽസ് ലിമിറ്റഡ് (എഫ്‌സിഎൽ) അതോടെ വരും ദിവസങ്ങളിലെ സ്റ്റാറാകും എന്നുറപ്പായി. കെമിക്കൽ മേഖലയിലെ 140 കമ്പനികളിൽ 22-ആം സ്ഥാനത്താണ് എഫ്സിഎൽ.

ഓഹരി വിപണിയിലെ പ്രകടനം
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്ഇ) ബുധനാഴ്ച 1.50 ശതമാനം നേട്ടമാണ് ഫിനോടെക്‌സ് കെമിക്കൽസ് ലിമിറ്റഡ് നേടിയത്. അതോടെ ഓഹരി വില 383.35 രൂപയിലേക്കുയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 1.08 ശതമാനവും ആറ് മാസത്തിനിടെ 22.20 ശതമാനവും നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്റ്റോക്ക് നിക്ഷേപകർക്ക് ഏകദേശം 55 ശതമാനം ലാഭമാണ് നൽകിയത്.
കഴിഞ്ഞ മുന്ന് വർഷത്തിനിടെ 480 ശതമാനം മുന്നേറ്റം നേടാനും കമ്പനിയുടെ ഓഹരിക്ക് സാധിച്ചു. 833.86 ശതമാനം നേട്ടമാണ് 5 വർഷത്തിനിടെ നൽകിയത്. 458.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 233.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
വാങ്ങാൻ ബ്രോക്കറേജ് ശുപാർശ
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഡെവൻ ചോക്‌സി റിസർച്ചിൽ നിന്ന് എഫ്‌സിഎൽ ഓഹരി വാങ്ങാനുള്ള ശുപാർശയുണ്ട്. ഓഹരി 571 രൂപ ടാർഗെറ്റ് വിലയോടെ വാങ്ങാമെന്നാണ് നിർദ്ദേശം. അതായത് നിലവിലെ ഓഹരി വിലയിൽ നിന്നും 65 ശതമാനത്തിന്‍റെ വർധനവ്.
കമ്പനിയുടെ സമീപകാല പ്രകടനം എടുത്തുകാണിച്ച് കൊണ്ടാണ് ബ്രോക്കറേജ് സ്ഥാപനം വാങ്ങൽ റേറ്റിംഗ് നൽകിയത്. അതോടൊപ്പം പരുത്തിയുടെ വില കുറയുന്നതിനാൽ എഫ്സിഎൽ-ന്‍റെ ഭാവിലെ പ്രകടനം മെച്ചപ്പെടാനുള്ള സാധ്യതയുമുണ്ട്. വിദേശ അവസരങ്ങൾക്കായുള്ള കമ്പനിയുടെ സമീപകാല ധനസമാഹരണ ശ്രമങ്ങൾ അതിൻ്റെ വളർച്ചാ സാധ്യതകൾക്ക് ഒരു അധിക ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു.
ബ്രോക്കറേജ് സ്ഥാപനമായ എൻവിഎസ് വെൽത്ത് മാനേജർമാരും എഫ്‌സിഎൽ ഓഹരി 'വാങ്ങുക' എന്ന ശുപാർശ നൽകിയിട്ടുണ്ട്. 556 - 603 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ശുപാർശ. 125 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്ന ശക്തമായ പ്രവർത്തന പ്രകടനമാണ് കമ്പനി നൽകുന്നത്. മുന്നോട്ട് നോക്കുമ്പോൾ, അടുത്ത രണ്ട് വർഷം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. 2025 സാമ്പത്തിക വർഷത്തിൽ 175 കോടിയും 2026 സാമ്പത്തിക വർഷത്തിൽ 245 കോടി രൂപയുടേയും ലാഭമാണ് എഫ്‌സിഎൽ പ്രതീക്ഷിക്കുന്നത്.

40 ശതമാനത്തിന്‍റെ വർധനവ്
2023 സാമ്പത്തിക വർഷത്തിൽ 524 കോടി രൂപയാണ് എഫ്‌സിഎൽ നേടിയ മൊത്തം വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിന്‍റെ വർധനവാണിത്. ഇബിഐടിഡിഎ 58 ശതമാനം വളർച്ചയോടെ 112 കോടി രൂപയായി ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
