നിക്ഷേപകർക്ക് ഈ വർഷവും കഴിഞ്ഞ വർഷവും മൾട്ടിബാഗർ റിട്ടേൽ നൽകിയ ഓഹരിയാണ് എസിഇ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ്. 1.98 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 165.15 രൂപ എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയാണ് എസിഇ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ് ഓഹരി ഇന്ന് നേടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.19 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തെ നേട്ടം 750 ശതമാനത്തിന് മുകളിൽ
കഴിഞ്ഞ ഒരു മാസത്തിനിടെ 21.31 ശതമാനം നേട്ടമാണ് ഓഹരി വിപണിയിൽ നിന്നും എസിഇ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ് നേടിയത്. ആറ് മാസത്തിനിടെ 633.53 ശതമാനം കുതിപ്പോടെ നിക്ഷേപകരുടെ കീശ നിറയ്ക്കാനും ഓഹരിക്ക് സാധിച്ചു.
ഓഹരി 2024-ലെ ഇതുവരെയുള്ള 5 മാസങ്ങളിൽ 4 മാസങ്ങളിലും പോസിറ്റീവ് റിട്ടേൺ നൽകി. ഏപ്രിലിൽ 58 ശതമാനത്തിലധികം വർധനവുണ്ടായി. 14.5 ശതമാനം നേട്ടമാണ് മെയ് മാസത്തിൽ ഇതുവരെ ഓഹരി നേടിയത്. അതേ സമയം മാർച്ച് മാസത്തിൽ ഏകദേശം 8 ശതമാനം ഓഹരി ഇടിഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 757.92 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് എസിഇ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ് ഓഹരി നൽകിയത്.

ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരിയിൽ നിലവിൽ ബുള്ളിഷ് പ്രവണതയുണ്ട് എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌റ്റ് വിലയിരുത്തുന്നത്. കൂടാതെ, പ്രൊമോട്ടർ ഹോൾഡിംഗ് ത്രൈമാസത്തിൽ 2 ശതമാനത്തിലധികം വർദ്ധിച്ചു, ഇത് കമ്പനിയുടെ സാധ്യതകളിൽ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നു. ഓഹരി അതിൻ്റെ വില ഹ്രസ്വകാല, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ്. ഇത് സ്റ്റോക്കിൻ്റെ പ്രകടനത്തിൽ സുസ്ഥിരമായ മുന്നേറ്റം സൂചിപ്പിക്കുന്നു എന്നും ബ്രോക്കറേജ് വിലയിരുത്തുണ്ട്.
അതേ സമയം കുറയുന്ന നെറ്റ് കാഷ് ഫ്ലോ, കഴിഞ്ഞ 2 വർഷമായി കമ്പനിയുടെ ഓരോ ഷെയറിൻ്റെയും ബുക്ക് മൂല്യം മോശമായിക്കൊണ്ടിരിക്കുകയാണ് തുടങ്ങിയ കാര്യങ്ങൾ തിരിച്ചടിയാകാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല.
എസിഇ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ്
പ്രോസസ്സ് എഞ്ചിനീയറിംഗ്, കൺവേർഷൻ സിസ്റ്റങ്ങൾ ഉപയോഗിച്ച് ഡോക്യുമെൻ്റ് മാനേജ്മെൻ്റ്, ഡിജിറ്റൽ പബ്ലിഷിംഗ്, ഡാറ്റ കൺവേർഷൻ സൊല്യൂഷനുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എസിഇ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ്. പ്രീ-പ്രസ്, ഇ-ബുക്ക് ഫോർമാറ്റിംഗ്, എഡിറ്റോറിയൽ, കവർ ഡിസൈൻ, ഡോക്യുമെൻ്റ് കൺവേർഷൻ എന്നിവ ഉൾപ്പെടുന്ന പ്രസിദ്ധീകരണ സേവനങ്ങൾ, സോഷ്യൽ മീഡിയയിലൂടെയും പ്രിൻ്റ് ഓൺ-ഡിമാൻഡ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഉള്ളടക്കം വിതരണം ചെയ്യുകയും വിപണനം ചെയ്യുക തുടങ്ങിയ സേവനങ്ങളും കമ്പനി നൽകുന്നു.
1987-ൽ സ്ഥാപിതമായ ഈ കമ്പനി ഇന്ത്യയിലെ രാജ്‌കോട്ടിലാണ് പ്രവർത്തിക്കുന്നത്.

വരുമാനം
ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 775 ശതമാനം ഉയർന്ന് 2.8 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 0.32 കോടി രൂപയായിരുന്നു. അതേസമയം, മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2.38 കോടി രൂപയിൽ നിന്ന് 114 ശതമാനം ഉയർന്ന് 5.1 കോടി രൂപയായി.
നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. സെൻസെക്സ് 111.66 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 72,776.13 ലും നിഫ്റ്റി 48.85 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 22,104.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 16 ശതമാനത്തിലധികം ഉയർന്നു, സെഷനിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന 21.49 ലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
