ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡിന്‍റെ ഓഹരികൾ വലിയ നേട്ടമാണ് നിക്ഷേപകർക്ക് നൽകുന്നത്. ഒരു വർഷം മുമ്പ് ഓരോന്നിനും 214 രൂപ വിലയുള്ള കമ്പനിയുടെ ഓഹരികൾ 245 ശതമാനം ഉയർന്ന് നിലവിലെ വിപണി വിലയായ 739 രൂപയിലെത്തി. വരും നാളുകളിലും ഓഹരി മുന്നേറ്റം തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കമ്പനിയുടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
വിപണിയിൽ മുദ്ര പതിപ്പിച്ച് ഇമുദ്ര
2023 ജൂണിലാണ് ഇമുദ്ര ഇന്ത്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. 257.9 രൂപയായിരുന്നു അന്ന് ഓഹരിയുട വില. കഴിഞ്ഞ ഒരു മാസത്തിനിടെ 5.75 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 62.33 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ലെ ആദ്യ നാല് മാസങ്ങളിൽ 64 ശതമാനം നേട്ടമാണ് ഇമുദ്ര ഓഹരി നേടിയത്.
843.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 274 രൂപയാണ്.

ബ്രോക്കറേജ് വിലയിരുത്തൽ
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ സെൻട്രം ബ്രോക്കിംഗ് വരും നാളുകളിൽ ഇമുദ്രയുടെ ഓഹരി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. യുഎസിലും യൂറോപ്പിലും കമ്പനിയുടെ എൻ്റർപ്രൈസ് ബിസിനസുകളുടെ വിപുലീകരണം മൊത്തത്തിലുള്ള വരുമാന വളർച്ചയ്ക്ക് കാരണമാകും. അതോടൊപ്പം പ്രധാന എൻ്റർപ്രൈസ് സൊല്യൂഷനുകൾക്ക് ആഗോളതലത്തിൽ ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്. ഇതും കമ്പനിയുടെ വരുമാന വളർച്ചയ്ക്ക് മുതൽക്കൂട്ടാകും.
അതുകൊണ്ടു തന്നെ 832 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഇമുദ്രയുടെ ഓഹരി വാങ്ങാമെന്നാണ് സെൻട്രം ബ്രോക്കിംഗ് ശുപാർശ.
ഇമുദ്ര ലിമിറ്റഡ്
3ഐ ഇൻഫോടെക് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഇമുദ്ര ലിമിറ്റഡ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ ട്രസ്റ്റ് സേവനങ്ങളും എൻ്റർപ്രൈസ് സൊല്യൂഷനുകളും നൽകുന്ന ബിസിനസ്സിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ്, മോസില്ല, ആപ്പിൾ, അഡോബ് തുടങ്ങിയ പ്രശസ്ത ബ്രൗസറുകളും ഡോക്യുമെൻ്റ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ കമ്പനികളും നേരിട്ട് അംഗീകരിക്കുന്ന ഒരേയൊരു ഇന്ത്യൻ കമ്പനിയാണ് ഇമുദ്ര.
വരുമാനത്തിൽ വർധനവ്
2024 സാമ്പത്തിക വർഷത്തിൽ 3800.4 ദശലക്ഷമാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 49.6 ശതമാനത്തിന്‍റെ വർധനവ്. അറ്റാദായം 20.1 ശതമാനം ഉയർന്ന് 763.5 ദശലക്ഷമായി.

ഐപിഒ വിശദാംശങ്ങൾ
ഇഷ്യു വിലയായ 256 രൂപയില്‍നിന്ന് 5.86 ശതമാനം നേട്ടത്തോടെ 271 രൂപയ്ക്കാണ് ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയില്‍ 5.47 ശതമാനം പ്രീമിയത്തോടെ 270 രൂപയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്തു. വ്യാപാരത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരികള്‍ ഉയര്‍ന്ന് 279 രൂപയിലെത്തി.
മെയ് 20 മുതല്‍ 24 വരെയാണ് ഇമുദ്ര ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന അരങ്ങേറിയത്. 243-256 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്. 161 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 9.84 മില്യണ്‍ ഓഹരികളുമാണ് ഓഹരി വില്‍പ്പനയിലൂടെ കൈമാറിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications