നാല് വർഷം കൊണ്ട് നേടിയ ലാഭം 2800%, ഈ ഓഹരി കുതിക്കുമെന്ന് ബ്രോക്കറേജ്, നിക്ഷേപിക്കാൻ നല്ല സമയം ഇതല്ലേ..?

ഇന്ത്യൻ ഓഹരി വിപണിയിൽ എത്ര കമ്പനികളുണ്ടെന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരം പറയാൻ ബുദ്ധിമുട്ടായിരിക്കും അല്ലേ. എന്നാൽ എൻഎസ്ഇയിലും ബിഎസ്ഇയിലും കൂടി ഏകദേശം 8,000 കമ്പനികളുണ്ടെന്നാണ് കണക്ക്. അതിൽ തന്നെ 5,000-ന് മുകളിൽ കമ്പനികളുള്ളത് ബിഎസ്ഇയിലാണ്. കമ്പനികളുടെ എണ്ണം എത്രയോ ആയിക്കൊള്ളട്ടേ... നിക്ഷേപകരുടെ ലക്ഷ്യമെന്നത് മികച്ച ലാഭം നൽകുന്ന കമ്പനികളെ കണ്ടെത്തുകയും അവയുടെ ഓഹരികൾ വാങ്ങുക എന്നതുമാണ്. എന്നാൽ മൾട്ടിബാഗർ കമ്പനികളുടെ കണ്ടെത്തുക എന്നത് അത്ര നിരസാരമായ കാര്യമല്ല.

കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 2,800 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകിയ ഒരു ഓഹരിയെ ഇന്ന് നമുക്ക് പരിചയപ്പെടാം. വരും മാസങ്ങളിൽ കമ്പനി കൂടുതൽ കുതിപ്പ് നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. റീസൈക്ലിംഗ് കമ്പനിയായ ഗ്രാവിറ്റ ഇന്ത്യയാണ് നിക്ഷേപകരുടെ കീശ നിറച്ച ഓഹരി.

റീസൈക്ലിംഗ് ഓഹരികളിലെ രാജാവ്, നേട്ടം 2800%

4 വർഷം, 2,800 ശതമാനം ലാഭം

കഴിഞ്ഞ കുറേ കാലമായി നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുന്ന ഓഹരിയാണ് ഗ്രാവിറ്റ ഇന്ത്യ. 2020ൽ 60 ശതമാനവും, 2021ൽ 280 ശതമാനം ലാഭവുമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. 2022ൽ 53 ശതമാനവും 2023ൽ 144 ശതമാനവും ലാഭം ഗ്രാവിറ്റ ഇന്ത്യ നൽകി. എൻഎസ്ഇയിൽ 4.78 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 950.15 എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില.

രണ്ട് വർഷം മുമ്പ് 269 രൂപ വീതം മൂല്യമുണ്ടായിരുന്ന ഓഹരികൾ 252% വിസ്മയകരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചു. കൂടാതെ, 2020 മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന മൂല്യമായ 32 രൂപയിൽ നിന്ന്, ഓഹരികൾ ഇന്നുവരെ 2860% എന്ന അസാധാരണമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ദശകത്തിൽ, പത്ത് കലണ്ടർ വർഷങ്ങളിൽ ആറിലും ഓഹരി പോസിറ്റീവ് ആയി ക്ലോസ് ചെയ്തു.

ടാർഗെറ്റ് വില 1,150 രൂപ

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്, ഗ്രാവിറ്റ ഇന്ത്യ ഓഹരി 1,150 രൂപയുടെ ടാർഗെറ്റ് വിലയോടെ വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. വരുന്ന രണ്ട് വർഷത്തിനിടെ കമ്പനി മൂലധന ചെലവ് (കാപെക്‌സ്) ഘട്ടത്തിലേക്ക് കടക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. അതുവഴി 19 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കാൻ കമ്പനിക്ക് സാധിക്കും. കമ്പനിയുടെ ഉൽപ്പന്ന മിശ്രിതത്തെ കൂടുതൽ വൈവിധ്യവൽക്കരിച്ച് സ്റ്റീൽ, ലിഥിയം-അയൺ ബാറ്ററികൾ റീസൈക്ലിംഗ് പോലുള്ള പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ മാനേജ്മെൻ്റ് ലക്ഷ്യമിടുന്നു.

റീസൈക്ലിംഗ് ഓഹരികളിലെ രാജാവ്, നേട്ടം 2800%

ഗ്രാവിറ്റ ഇന്ത്യ

1992-ല്‍ സ്ഥാപിതമായി. ഇന്ത്യയിലെ ഏറ്റവും വലുതും മുന്‍നിര നിര്‍മ്മാതാക്കളുമാണ്. ലെഡ് റീസൈക്ലിംഗ് (ഫ്‌ലാഗ്ഷിപ്പ്), അലുമിനിയം റീസൈക്ലിംഗ്, പ്ലാസ്റ്റിക് റീസൈക്ലിംഗ്, ടേണ്‍കീ പ്രോജക്ടുകള്‍ എന്നിങ്ങനെ 4 മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഉപയോഗിച്ച ബാറ്ററികള്‍, കേബിള്‍ സ്‌ക്രാപ്പ്/മറ്റ് ലെഡ് സ്‌ക്രാപ്പ്, അലുമിനിയം സ്‌ക്രാപ്പ്, പ്ലാസ്റ്റിക് സ്‌ക്രാപ്പ് തുടങ്ങിയവയുടെ റീസൈക്ലിംഗില്‍ മേഖലയില്‍ മുന്‍നിരക്കാര്‍.

ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി 38 രാജ്യങ്ങളിൽ കമ്പനിക്ക് പ്രവർത്തനങ്ങളുണ്ട്. രാജ്യത്ത് 22 സംസ്ഥാനങ്ങളിലും കമ്പനി സേവനങ്ങൾ നൽകുന്നു.

ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ് അതിൻ്റെ വ്യവസായ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, കമ്പനി ഏകദേശം 22.5% വാർഷിക വരുമാന വളർച്ച കൈവരിച്ചു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X